ഞങ്ങൾ തമ്മിൽ വഴക്കായിരുന്നു, നീ ഉറങ്ങിക്കോ ഖുശ് ഞാനിവിടെ ഇരിക്കാമെന്ന് പറഞ്ഞു; ഖുശ്ബുടെ വാക്കുകൾ

ഞങ്ങൾ തമ്മിൽ വഴക്കായിരുന്നു, നീ ഉറങ്ങിക്കോ ഖുശ് ഞാനിവിടെ ഇരിക്കാമെന്ന് പറഞ്ഞു;  ഖുശ്ബുടെ വാക്കുകൾ
Mar 26, 2023 10:33 AM | By Susmitha Surendran

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ഖുശ്ബു. സ്ത്രീകൾ ലൈം​ഗിക തൊഴിലിന് പോവുന്നത് തെറ്റല്ലെന്ന പ്രസ്താവന നടി നടത്തിയതോടെ ഈ ക്ഷേത്രം തകർക്കപ്പെടുകയായിരുന്നു. തമിഴകത്ത് ഹിറ്റുകളുടെ ഒരു നിര തന്നെ ഖുശ്ബുവിന് അവകാശപ്പെടാനുണ്ട്.

ഇപ്പോഴിതാ തന്റെ വർഷങ്ങൾ നീണ്ട സിനിമാ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഖുശ്ബു.  പഴയ കാല നടൻ കാർത്തിക്കുമായി തനിക്കുണ്ടായിരുന്ന വഴക്കിനെക്കുറിച്ച് ഖുശ്ബു അഭിമുഖത്തിൽ സംസാരിച്ചു. ഒരു സമയത്ത് താനും കാർത്തിക്കും ഒരുമിച്ച് സിനിമകൾ ചെയ്തിരുന്നില്ലെന്ന് ഖുശ്ബു പറയുന്നു. 'കാരണം ഞങ്ങൾ തമ്മിൽ വഴക്കായിരുന്നു.


എന്തിനാണെന്ന് ആലോചിച്ചാൽ ഞങ്ങൾക്ക് രണ്ട് പേർക്കും ഓർമ്മയില്ല. ഞങ്ങൾ പരസ്പരം സംസാരിക്കുന്നത് നിർത്തി. വർഷം പതിനാറ് എന്ന സിനിമ ഹിറ്റായ ശേഷം കാർത്തിക്കാണ് ഹീറോയെന്നറിഞ്ഞാൽ ഡേറ്റില്ലെന്ന് ഞാൻ പറയും. ഞാനാണ് ഹീറോയെന്നറിഞ്ഞാൽ നടിയെ മാറ്റാൻ കാർത്തിക്കും പറയും' 

പക്ഷെ പിന്നീട് ഞങ്ങൾ കിഴക്കുവാസൽ എന്ന സിനിമ ചെയ്യുമ്പോൾ ഞങ്ങൾ രമ്യതയിലെത്താൻ നോക്കി. പക്ഷെ വഴക്ക് അതിനേക്കാൾ കൂടി. തേനിയിൽ ഷൂട്ടിം​ഗിനിടെ ഒരാൾ എന്നോട് മോശമായി പെരുമാറി. കാർത്തിക് ഇറങ്ങി അയാളെ അടിച്ചു. പൊലീസിന് പിടിച്ചു കൊടുത്തു. അതിന് ശേഷം വലിയ ഇടവേളയ്ക്ക് ശേഷം ഞങ്ങൾ വിഘ്നേശ്വർ എന്ന സിനിമ ചെയ്തു. അതിന് ശേഷമാണ് തങ്ങളുടെ പിണക്കം മാറിയതെന്നും ഖുശ്ബു ഓർത്തു. 


നടൻ ശരത് കുമാറിനൊപ്പമുള്ള ഓർമ്മയും ഖുശ്ബു പങ്കുവെച്ചു. 1994 നാട്ടാമൈ എന്ന സിനിമയ്ലെ ഓർമ്മകളാണ് ഖുശ്ബു പങ്കുവെച്ചത്. ഒരു സീനെടുക്കുന്നതിലെ തിരക്ക് മൂലം തങ്ങൾ ഒരു ദിവസം ഒരു പാത്രത്തിൽ നിന്നും പെട്ടെന്ന് ഭക്ഷണം കഴിച്ചെന്നും ഖുശ്ബു പറഞ്ഞു. അന്ന് ആരെങ്കിലും ഫോട്ടോ എടുക്കുമെന്ന ചിന്തയൊന്നുമില്ലായിരുന്നു. ശരത് വളരെ നല്ല സുഹൃത്താണ്. 

പ്രൊഡ്യൂസർക്ക് റൂം സൗകര്യം നൽകാൻ പറ്റുന്നില്ലായിരുന്നു. ടോയ്ലെറ്റിൽ നിന്നും മറ്റും വസ്ത്രം മാറി ഹോട്ടലിലെ റിസപ്ഷനിൽ ഇരിക്കുകയാണ് ചെയ്യാറ്. രാത്രിയും പകലും വർക്ക് ചെയ്യുകയായിരുന്നു. എനിക്കുറക്കം വന്നു. നീ ഉറങ്ങിക്കോ ഖുശ് ഞാനിവിടെ ഇരിക്കാമെന്ന് പറഞ്ഞു. ശരത്തിന്റെ മടിയിൽ തലവെച്ചാണ് ഞാനുമുറങ്ങിയത്. അന്ന് ഞാൻ നായിക, നീ നായകൻ, ആരെങ്കിലും തെറ്റി​ദ്ധരിക്കും എന്ന ചിന്തയൊന്നുമില്ല. വളരെ കെയർ ഫ്രീയായിരുന്നു, ഖുശ്ബു പറഞ്ഞു.


Now actress Khushbu's words are going viral

Next TV

Related Stories
“നാണമില്ലേ?” — പാപ്പരാസികളോട് പൊട്ടിത്തെറിച്ച് സണ്ണി ഡിയോൾ; ധർമേന്ദ്രയെ കാണാനെത്തിയവരോട് കടുത്ത പ്രതികരണം!

Nov 13, 2025 02:27 PM

“നാണമില്ലേ?” — പാപ്പരാസികളോട് പൊട്ടിത്തെറിച്ച് സണ്ണി ഡിയോൾ; ധർമേന്ദ്രയെ കാണാനെത്തിയവരോട് കടുത്ത പ്രതികരണം!

നടൻ ധർമേന്ദ്രയുടെ ആരോഗ്യനിലയെ കുറിച്ച് ചിത്രീകരണം, ഓൺലൈൻ മീഡിയ, സണ്ണി...

Read More >>
 നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി

Nov 11, 2025 05:41 PM

നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി

നടൻ അജിത്തിന്റെ വീട്ടിൽ ബോംബ്...

Read More >>
Top Stories










https://moviemax.in/-