രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുന്നതായി ആശുപത്രി, ഇന്നസെന്റ് ഗുരുതരാവസ്ഥയിൽ തുടരുന്നു

രക്തത്തിൽ ഓക്സിജന്റെ അളവ് കുറയുന്നതായി ആശുപത്രി, ഇന്നസെന്റ് ഗുരുതരാവസ്ഥയിൽ തുടരുന്നു
Mar 26, 2023 09:17 AM | By Nourin Minara KM

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഇന്നസെന്‍റ് ഗുരുതരാവസ്ഥയിൽ തുടരുന്നു. അത്യാഹിത വിഭാഗത്തില്‍ എക്മോ (എക്സ്‍ട്രകോര്‍പോറിയല്‍ മെംബ്രേൻ ഓക്സിജനേഷൻ) സപ്പോര്‍ട്ടിലാണ് ചികിത്സ തുടരുന്നത്. മാർച്ച് മൂന്നിനാണ് ആരോ​ഗ്യ പ്രശ്നങ്ങളെ തുടർന്ന് ഇന്നസെന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്നസെന്റിന്റെ ആരോ​ഗ്യനില സംബന്ധിച്ച് കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ രണ്ട് മെഡിക്കൽ ബുള്ളറ്റിൻ ആണ് ആശുപത്രി അധികൃതർ പുറത്തിറക്കിയത്. രക്തത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞിട്ടുണ്ട് കൃതൃമ ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ചികിത്സ തുടരുന്നതെന്നും ബുള്ളറ്റിനിൽ വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസ എങ്ങനെ ആയിരുന്നുവോ അതുപോലെ തന്നെയാണ് ഇന്നും ഇന്നസെന്റിന്റെ ആരോ​ഗ്യനില. മൂന്നാം തിയതി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇന്നസെന്റിന്റെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി ഉണ്ടായിരുന്നു. എന്നാൽ വീണ്ടും ആരോ​ഗ്യസ്ഥിതി മോശമായി. കഴിഞ്ഞ ദിവസം മുതൽ അദ്ദേഹത്തിന്‍റെ ആരോഗ്യത്തെ സംബന്ധിച്ച വ്യാജ പ്രചരണങ്ങളും സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്. ഇതിനെതിരെ നിരവധി പേർ രം​ഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

Innocent remains in critical condition

Next TV

Related Stories
ജോർജും റീനുവും ഒന്നിക്കുന്നു  നിവിൻ പോളിക്കൊപ്പം മമിത ബൈജു; 'ബത്‌ലഹേം കുടുംബ യൂണിറ്റി'ന് തുടക്കം

Jan 2, 2026 04:54 PM

ജോർജും റീനുവും ഒന്നിക്കുന്നു നിവിൻ പോളിക്കൊപ്പം മമിത ബൈജു; 'ബത്‌ലഹേം കുടുംബ യൂണിറ്റി'ന് തുടക്കം

നിവിൻ പോളിക്കൊപ്പം മമിത ബൈജു; 'ബത്‌ലഹേം കുടുംബ യൂണിറ്റി'ന്...

Read More >>
ലോകയിൽ കല്യാണിക്കുപകരം കാസ്റ്റ് ചെയ്തിരുന്നോ...? ചോദ്യത്തിന് മറുപടിയുമായി പാർവതി തിരുവോത്ത്

Jan 2, 2026 02:33 PM

ലോകയിൽ കല്യാണിക്കുപകരം കാസ്റ്റ് ചെയ്തിരുന്നോ...? ചോദ്യത്തിന് മറുപടിയുമായി പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത്, ലോക, കല്യാണി, ഡൊമിനിക് അരുൺ, പ്രഥമദൃഷ്ട്യാ...

Read More >>
Top Stories










News Roundup