---
title: "ദിലീപിനോട് വൈരാ​ഗ്യമുണ്ടെന്ന് തോന്നുന്നു, അവർ വളരെ വേദനിച്ചു; സന്തോഷ് വർക്കി"
english_title: "Now Santhosh Varki is talking about Manju on social media."
publisher: "moviemax.in"
canonical_url: "https://moviemax.in/news/105109/now-santhosh-varki-is-talking-about-manju-on-social-media"
published_at: "2023-03-25T12:55:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641ea28c021db_manju_dileeep_and_santhosh_varkki.jpg"
keywords: []
---

# ദിലീപിനോട് വൈരാ​ഗ്യമുണ്ടെന്ന് തോന്നുന്നു, അവർ വളരെ വേദനിച്ചു; സന്തോഷ് വർക്കി

> **Lead Summary:** മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ . മലയാളികളുടെ വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ് താരത്തെ പ്രേക്ഷകർ കാണുന്നത് . മലയാളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലാെരാൾ മഞ്ജുവാണ്. 

## Article Content

മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ . മലയാളികളുടെ വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ് താരത്തെ പ്രേക്ഷകർ കാണുന്നത് . മലയാളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള നടിമാരിലാെരാൾ മഞ്ജുവാണ്. 

ഇപ്പോഴിതാ മഞ്ജുവിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ ആറാട്ടണ്ണൻ എന്ന പേരിലറിയപ്പെടുന്ന സന്തോഷ് വർക്കി. സിനിമാ രം​ഗത്ത് താനേറ്റവും കൂടുതൽ ബഹുമാനിക്കുന്ന താരമാണ് മഞ്ജു വാര്യരെന്ന് സന്തോഷ് വർക്കി പറയുന്നു.

ദിലീപും മഞ്ജു വാര്യരും മാച്ചല്ലായിരുന്നു. ദിലീപിന് മഞ്ജുവിന്റെയത്ര ലെവലില്ല. പ്രായത്തിന്റെ ചാപല്യം സംഭവിച്ചതായിരിക്കും. ഇപ്പോഴും നന്നായി അഭിനയിക്കുന്നുണ്ട്. പക്ഷെ പഴയത് പോലെ ഹിറ്റാവുന്നില്ല. ഇപ്പോൾ മോഡേണായി.

അവർ മാസ് പടങ്ങൾ ചെയ്യുന്നില്ല. ക്ലാസ് പടങ്ങളാണ് ചെയ്യുന്നത്. നല്ല വ്യക്തിയാണ്. ദിലീപിനോട് വൈരാ​ഗ്യമുണ്ടെന്ന് തോന്നുന്നു. അവർ വളരെ വേദനിച്ചു. ഞാനവരെ നാല് തവണ നേരിട്ട് കണ്ടു. നാല് തവണയും മര്യാദയ്ക്കാണ് എന്നോട് സംസാരിച്ചത്. സ്ട്രോങ് ലേഡിയാണ്. 

ഒരു കാലം കഴിഞ്ഞാൽ മഞ്ജു എത്ര നാൾ സിനിമയിൽ ഉണ്ടാവുമെന്ന് അറിയില്ല. സിനിമാ ഫീൽഡിൽ നിന്ന് ഔട്ടാവുമ്പോൾ ആരും ഉണ്ടാവില്ല. ബ്രദർ മാത്രമേ ഉള്ളൂ. നല്ല പേഴ്സണാണ്. വേദനിപ്പിച്ചതിന്റെ വൈരാ​ഗ്യമുണ്ട്. എനിക്ക് മഞ്ജു വാര്യരിൽ നിന്ന് പഠിക്കാനുള്ള കാര്യമാണ് പോസിറ്റിവിറ്റി, സന്തോഷ് വർക്കി തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/105109/now-santhosh-varki-is-talking-about-manju-on-social-media)