---
title: "'സത്യത്തിന്റെ ചൂടേറ്റ് വളർന്ന ആ കുട്ടി അനീതികൾക്കെതിരെ വിരൽ ചൂണ്ടിയപ്പോൾ പലരും അയാളെ ഭയപ്പെടുന്നു'; നടൻ ഹരീഷ് പേരടി"
english_title: "Actor Harish Peradi supports Congress leader Rahul Gandhi."
publisher: "moviemax.in"
canonical_url: "https://moviemax.in/news/105010/actor-harish-peradi-supports-congress-leader-rahul-gandhi"
published_at: "2023-03-24T20:54:00+05:30"
category: "Malayalam"
language: "ml"
image: "https://moviemax.in/image-uploads/641dc1352b3ad_rahulgandhi.jpg"
keywords: []
---

# 'സത്യത്തിന്റെ ചൂടേറ്റ് വളർന്ന ആ കുട്ടി അനീതികൾക്കെതിരെ വിരൽ ചൂണ്ടിയപ്പോൾ പലരും അയാളെ ഭയപ്പെടുന്നു'; നടൻ ഹരീഷ് പേരടി

> **Lead Summary:** കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടി. സത്യത്തിന്റെ ചൂടേറ്റ് വളർന്ന ആ കുട്ടി മുഖമുയർത്തി അനീതികൾക്കെതിരെ വിരൽ ചൂണ്ടിയപ്പോൾ പലരും ഇന്ന് അയാളെ ഭയപ്പെടുന്നുവെന്ന് ഹരീഷ് പേരടി പറയുന്നു.

## Article Content

കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരടി. സത്യത്തിന്റെ ചൂടേറ്റ് വളർന്ന ആ കുട്ടി മുഖമുയർത്തി അനീതികൾക്കെതിരെ വിരൽ ചൂണ്ടിയപ്പോൾ പലരും ഇന്ന് അയാളെ ഭയപ്പെടുന്നുവെന്ന് ഹരീഷ് പേരടി പറയുന്നു.

വിവാദ പ്രസം​ഗത്തിന്റെ പേരിൽ കോടതി ശിക്ഷിച്ചതിന് പിന്നാലെ പാര്‍ലമെന്റിൽ രാ​ഹുലിനെ അയോ​ഗ്യനാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹരീഷിന്റെ പ്രതികരണം.

***ഹരീഷ് പേരടിയുടെ വാക്കുകൾ*****

രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച സ്വന്തം അമ്മയുടെ ചിതയിലേക്ക് നോക്കി നിൽക്കുന്ന സ്വന്തം അച്ഛന്റെ നെഞ്ചിൽ അഭയം പ്രാപിച്ച ആ കുട്ടിക്ക് അന്നറിയില്ലായിരുന്നു ആ അച്ഛനും രാജ്യത്തിനു വേണ്ടി രക്തസാക്ഷിയാവുമെന്ന് ...

സത്യത്തിന്റെ ചൂടേറ്റ് വളർന്ന ആ കുട്ടി മുഖമുയർത്തി അനീതികൾക്കെതിരെ വിരൽ ചൂണ്ടിയപ്പോൾ..പലരും ഇന്ന് അയാളെ ഭയപ്പെടുന്നു...

അയോഗ്യതകൾ കൽപ്പിക്കുന്നു..അതുകൊണ്ട്തന്നെ ജനാധിപത്യത്തിൽ ഈ അയോഗ്യത വലിയ യോഗ്യതയായി മാറുന്നു...അയാളുടെ സത്യന്വേഷണ പരീക്ഷണങ്ങൾക്കൊപ്പം..

*
***

### Related Links & Sources
- [Original Story Source](https://moviemax.in/news/105010/actor-harish-peradi-supports-congress-leader-rahul-gandhi)