പിക്നിക്കിനെത്തിയവരുടെ ബിയർ ബോക്സുമായി മുതല മുങ്ങി, വീഡിയോ വൈറൽ

പിക്നിക്കിനെത്തിയവരുടെ ബിയർ ബോക്സുമായി മുതല മുങ്ങി, വീഡിയോ വൈറൽ
Mar 22, 2023 04:13 PM | By Susmitha Surendran

മുതലകളുടെ അനേകം വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. അതിൽ ആളുകളെ ആക്രമിക്കുന്ന മുതലകളും പൊതുവഴിയിലേക്കിറങ്ങി വരുന്ന മുതലകളും ഒക്കെ പെടുന്നു. അതുപോലെ ഒരു മുതല വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്.

Beautiful Sightings എന്ന ഫേസ്ബുക്ക് പേജിലാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. ഒരു ലക്ഷത്തിലധികം ആളുകൾ വീഡിയോ കണ്ട് കഴിഞ്ഞു. ഒരു കൂട്ടം ആളുകൾ പിക്നിക്കിന് എത്തിയതാണ്. ടേബിളിൽ ഭക്ഷണവും ബിയർ നിറച്ച കൂളർ ബോക്സും ഒക്കെ അവിടെ വച്ചിട്ടുണ്ട്.

അതിൽ ഒരു കൂളർ ബോക്സിന് മുകളിൽ വിശ്രമിക്കുകയാണ് മുതല. വീ‍ഡിയോ ഷൂട്ട് ചെയ്യുന്ന ആൾ 'തങ്ങൾ പിക്നിക്കിന് എത്തിയതാണ് എന്നും ഇവിടെ നിന്ന് പോകൂ' എന്നുമൊക്കെ മുതലയോട് പറയുന്നുണ്ട്.

എന്നാൽ, മുതല നൈസായി കൂളർ ബോക്സിൽ തലയും വച്ച് അങ്ങനെ കിടക്കുകയാണ്. ടൂറിസ്റ്റുകളെല്ലാം തന്നെ ഭയന്ന് വാഹനത്തിൽ ഇരിക്കുകയാണ്. അതിനിടയിൽ ഒരാൾ അധികൃതരെ ബന്ധപ്പെടാൻ പോലും ശ്രമിക്കുന്നുണ്ട്. അതിനിടയിലാണ് പ്രധാനപ്പെട്ട മറ്റൊരു സംഭവം നടക്കുന്നത്.

https://www.facebook.com/latestsightingskruger/videos/436167358705764/?t=2

ബിയർ കുപ്പികൾ നിറച്ച ബോക്സുമായി മുതല നേരെ വെള്ളത്തിലേക്ക് പോവുകയാണ്. 'എന്റെ കൂളർ ബോക്സ് തിരികെ താ, ഇത് അത്ര നല്ല സ്വഭാവമല്ല' എന്നൊക്കെ വീഡിയോ ഷൂട്ട് ചെയ്യുന്നയാൾ പറയുന്നുണ്ട്. ഏതായാലും വെള്ളത്തിലേക്കാണ് മുതല കൂളർ ബോക്സുമായി ചെല്ലുന്നത്.

അവിടെ ആ ബോക്സിന് വേണ്ടി മറ്റൊരു മുതല കൂടി എത്തുന്നതും കാണാം. ഏതായാലും സോഷ്യൽ മീഡിയയിൽ പങ്ക് വച്ചിരിക്കുന്ന വീഡിയോ അനേകം പേരാണ് കണ്ടത്. ചിലരെല്ലാം ഇതിന് ​ഗൗരവത്തോടെ കമന്റുകൾ നൽകിയെങ്കിൽ മറ്റ് ചിലർ വളരെ തമാശ നിറഞ്ഞ കമന്റുകളാണ് വീഡിയോയ്‍ക്ക് നൽകിയത്.

Crocodile dives with beer box of picnickers, video goes viral

Next TV

Related Stories
ഓടുന്ന സ്‍കൂട്ടറില്‍ ലിപ്പ് ലോക്കിട്ട് ചുംബിച്ച് യുവാക്കള്‍; പക്ഷേ ക്യാമറ ചതിച്ചു!

Jun 1, 2023 10:52 PM

ഓടുന്ന സ്‍കൂട്ടറില്‍ ലിപ്പ് ലോക്കിട്ട് ചുംബിച്ച് യുവാക്കള്‍; പക്ഷേ ക്യാമറ ചതിച്ചു!

ഇരുചക്രവാഹനത്തിലെത്തിയ ആൺകുട്ടികൾ പരസ്പരം ചുംബിക്കുന്നതായാണ്...

Read More >>
ഗെയിം കളിക്കാൻ ഒരാളെ വേണം, ശമ്പളം 10 ലക്ഷം രൂപ; ഓഫറുമായി സ്മാർട്ട്ഫോൺ നിർമ്മാണ കമ്പനി

Jun 1, 2023 03:16 PM

ഗെയിം കളിക്കാൻ ഒരാളെ വേണം, ശമ്പളം 10 ലക്ഷം രൂപ; ഓഫറുമായി സ്മാർട്ട്ഫോൺ നിർമ്മാണ കമ്പനി

മറ്റേതൊരു കരിയറും പോലെ തന്നെ ഗെയിമിങ്ങും കരിയർ ആക്കി എടുക്കാം എന്നാണ് കമ്പനി...

Read More >>
കേരളത്തിലെ പെണ്‍കുട്ടികള്‍ അതിസുന്ദരികള്‍; പാതിരാത്രി ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത് സുപ്രീംകോടതി മുന്‍ ജഡ്ജി; കമെന്റുകളുമായി മലയാളികൾ

Jun 1, 2023 09:55 AM

കേരളത്തിലെ പെണ്‍കുട്ടികള്‍ അതിസുന്ദരികള്‍; പാതിരാത്രി ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത് സുപ്രീംകോടതി മുന്‍ ജഡ്ജി; കമെന്റുകളുമായി മലയാളികൾ

കേരളത്തിലെ പെണ്‍കുട്ടികള്‍ അതിസുന്ദരികള്‍; പാതിരാത്രി ഫേസ്ബുക്ക് പോസ്റ്റ് ചെയ്ത് സുപ്രീംകോടതി മുന്‍ ജഡ്ജി; കമെന്റുകളുമായി...

Read More >>
അറേഞ്ച്ഡ് വിവാഹ ശേഷം തന്‍റെ ജീവിതം ഏങ്ങനെ മാറി; വൈറലായി ട്വീറ്റ്

May 31, 2023 10:05 PM

അറേഞ്ച്ഡ് വിവാഹ ശേഷം തന്‍റെ ജീവിതം ഏങ്ങനെ മാറി; വൈറലായി ട്വീറ്റ്

തന്‍റെ യാത്ര ജീവിതത്തെ ഏത്രയാഴത്തില്‍ സ്വീധിനിച്ചുവെന്ന് അവര്‍...

Read More >>
രണ്ട് പേര്‍ക്ക് മാത്രമിരിക്കാന്‍ കഴിയുന്ന തോണി, ചുറ്റിലും തിമിംഗലങ്ങൾ...! പിന്നീട് നടന്നത്, വീഡിയോ

May 31, 2023 05:02 PM

രണ്ട് പേര്‍ക്ക് മാത്രമിരിക്കാന്‍ കഴിയുന്ന തോണി, ചുറ്റിലും തിമിംഗലങ്ങൾ...! പിന്നീട് നടന്നത്, വീഡിയോ

തിമിംഗലങ്ങൾ ചെറിയ വള്ളത്തിന് ചുറ്റും നീന്തിത്തുടിക്കുന്നത് വീഡിയോയില്‍...

Read More >>
Top Stories

News Roundup