---
title: "ആ സമയത്ത് മോന്‍ കിടക്കുകയായിരുന്നു, മകന്‍ എന്റെ മടിയില്‍ കിടന്നാണ് മരിച്ചത്; സബീറ്റ ജോര്‍ജ്"
english_title: "Sabita's words about the moment her son died in her lap are going viral."
publisher: "moviemax.in"
canonical_url: "https://moviemax.in/news/101562/sabitas-words-about-the-moment-her-son-died-in-her-lap-are-going-viral"
published_at: "2023-03-06T13:39:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6405a0387a037_sabeetta.jpg"
keywords: []
---

# ആ സമയത്ത് മോന്‍ കിടക്കുകയായിരുന്നു, മകന്‍ എന്റെ മടിയില്‍ കിടന്നാണ് മരിച്ചത്; സബീറ്റ ജോര്‍ജ്

> **Lead Summary:** ചക്കപ്പഴം ടെലിവിഷന്‍ പരമ്പരയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് സബീറ്റ ജോര്‍ജ്. ഇടയ്ക്ക് സിനിമയിലും സബീറ്റ പ്രത്യക്ഷപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള നടി പലപ്പോഴും മകനെ കുറിച്ചുള്ള ഓര്‍മ്മകളാണ് പങ്കുവെക്കാറുള്ളത്.

## Article Content

ചക്കപ്പഴം ടെലിവിഷന്‍ പരമ്പരയിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് സബീറ്റ ജോര്‍ജ്. ഇടയ്ക്ക് സിനിമയിലും സബീറ്റ പ്രത്യക്ഷപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള നടി പലപ്പോഴും മകനെ കുറിച്ചുള്ള ഓര്‍മ്മകളാണ് പങ്കുവെക്കാറുള്ളത്.

ജനിച്ചപ്പോള്‍ തന്നെ അസുഖബാധിതനായിരുന്ന മകനെ ഏറെ കാലം നോക്കിയതിനെ പറ്റിയും അവന്റെ അവസാന നാളുകളെ പറ്റിയുമൊക്കെ നടി പറഞ്ഞിരുന്നു.

മാത്രമല്ല മകന്‍ തന്റെ മടിയില്‍ കിടന്ന് മരിച്ച നിമിഷത്തെ കുറിച്ച് സബീറ്റ പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലൂടെ മനസ് തുറക്കുകയായിരുന്നു നടി.

മകന്റെ അവസാന നിമിഷത്തെ കുറിച്ച് സബീറ്റ പറയുന്നതിങ്ങനെയാണ്...

'ആ സമയത്ത് മോന്‍ കിടക്കുകയായിരുന്നു. അവന്‍ പോവുകയാണെന്ന് എനിക്കന്നേരം തോന്നി. ഓക്‌സിജന്‍ കൊടുക്കുന്ന മാസ്‌ക് വെച്ചിരുന്നു. എങ്കിലും ആ നിമിഷം എനിക്ക് തിരിച്ചറിയാന്‍ സാധിച്ചു. ഞാന്‍ അവനെ കെട്ടിപ്പിടിച്ചു. അതല്ലാതെ നെഞ്ചത്തടിച്ച് കരഞ്ഞ് ബഹളമുണ്ടാക്കുകയല്ല ചെയ്തത്. 

ആ സമയത്തേക്ക് ഞാനെന്നെ തന്നെ ഒരുക്കി കൊണ്ട് വരികയായിരുന്നു. അത് പേടിയില്ലാതായതാണോ എന്ന് ചോദിച്ചാല്‍ പറയാന്‍ പറ്റില്ല. മോനെ പറഞ്ഞ് വിട്ടതിലൂടെ മരണത്തെ പേടിയില്ലാതെയായി എന്നതാണ് എനിക്ക് ഉണ്ടായതെന്ന്', സബീറ്റ പറയുന്നു. 

### Related Links & Sources
- [Original Story Source](https://moviemax.in/news/101562/sabitas-words-about-the-moment-her-son-died-in-her-lap-are-going-viral)