---
title: "എഴുന്നേറ്റ് നടക്കുമ്പോള്‍ വേദന എന്നതിനപ്പുറം എനിക്ക് പേടിയായിരുന്നു; മഷൂറ"
english_title: "I was afraid beyond the pain of standing up and walking; Mashura"
publisher: "moviemax.in"
canonical_url: "https://moviemax.in/news/101215/i-was-afraid-beyond-the-pain-of-standing-up-and-walking-mashura"
published_at: "2023-03-04T09:20:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6402c03ccde3d_mashoora.jpg"
keywords: []
---

# എഴുന്നേറ്റ് നടക്കുമ്പോള്‍ വേദന എന്നതിനപ്പുറം എനിക്ക് പേടിയായിരുന്നു; മഷൂറ

> **Lead Summary:** സോഷ്യൽ മീഡിയയിലെ താരങ്ങളാണ് മുൻ ബിഗ് ബോസ് മത്സരാർഥിയും സോഷ്യൽമീഡിയ ഇൻഫ്ലുവെൻസറുമായ ബഷീർ ബഷിയും കുടുംബവും. അടുത്തിടെയാണ് ബഷീറിന്റെ ഭാര്യ മഷൂറ ഒരു കുഞ്ഞിന് ജന്മം നൽകിയത്. ഗർഭിണി ആയത് മുതൽ മഷൂറയുടെ ഓരോ വിശേഷങ്ങളും ബഷീറും കുടുംബവും യൂട്യൂബിലൂടെ പങ്കുവച്ചിരുന്നു. അതുകൊണ്ട് തന്നെ ആരാധകരും ആകാംഷയിലായിരുന്നു.

## Article Content

സോഷ്യൽ മീഡിയയിലെ താരങ്ങളാണ് മുൻ ബിഗ് ബോസ് മത്സരാർഥിയും സോഷ്യൽമീഡിയ ഇൻഫ്ലുവെൻസറുമായ ബഷീർ ബഷിയും കുടുംബവും. അടുത്തിടെയാണ് ബഷീറിന്റെ ഭാര്യ മഷൂറ ഒരു കുഞ്ഞിന് ജന്മം നൽകിയത്. ഗർഭിണി ആയത് മുതൽ മഷൂറയുടെ ഓരോ വിശേഷങ്ങളും ബഷീറും കുടുംബവും യൂട്യൂബിലൂടെ പങ്കുവച്ചിരുന്നു. അതുകൊണ്ട് തന്നെ ആരാധകരും ആകാംഷയിലായിരുന്നു.

മൂന്നാമത്തെ കുഞ്ഞിന് മുഹമ്മദ് ഇബ്രാൻ ബഷീർ എന്നാണ് പേരിട്ടിരിക്കുന്നത്. ഇബ്രു വന്നതിന് ശേഷമുള്ള തന്റെ ജീവിതത്തിലെ മാറ്റങ്ങളെ കുറിച്ച് ബഷിയുടെ ആ വീഡിയോയിലൂടെ മഷുറ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ എല്ലാം റിപ്പീറ്റേഷന്‍ ആണെന്നാണ് പറയുന്നത്. വാവ ഉണരും മൂത്രമൊഴിക്കുകയോ അപ്പി ഇടുകയോ ചെയ്യും, അത് എല്ലാം ക്ലീന്‍ ചെയ്ത് പാല് കൊടുക്കും, ഉറക്കും, വീണ്ടും ഉണരും അങ്ങനെ അതെല്ലാം റിപ്പീറ്റ് ചെയ്ത് വരുകയാണ്.

എല്ലാം താൻ ആസ്വദിക്കുന്നുണ്ട് എന്നാണ് മഷൂറ പറഞ്ഞത്. രാത്രി വാവയ്ക്ക് ഉറക്കമില്ല. മൂത്രമൊഴിച്ചാലോ, വിശന്നാലോ ഒക്കെ ഉണരും. ഇപ്പോള്‍ കുഞ്ഞ് വന്നിട്ട് ആറ് ദിവസം ആയി. പക്ഷെ രാത്രി ഉറങ്ങാത്തതിന്റെ പ്രശ്നമൊന്നും എനിക്കില്ല. ഇബ്രുവിനെ ഗര്‍ഭിണിയായി ഇരിക്കുമ്പോൾ തന്നെ എട്ടാം മാസം മുതല്‍ ഉറക്കം ഉണ്ടായിരുന്നില്ല.

അപ്പോള്‍ മുതലേ അവന്‍ ചവിട്ടാനും കുത്താനും ഒക്കെ തുടങ്ങിയിരുന്നു. അപ്പോള്‍ ഞാന്‍ എഴുന്നേറ്റ് നടക്കും. അതുകൊണ്ട് എനിക്കിപ്പോള്‍ അത് ശീലമാണ് എന്നും മഷൂറ പറഞ്ഞു. നേരത്തെ സുഖ പ്രസവം ആയിരിക്കുമെന്ന പ്രതീക്ഷ മഷൂറ പങ്കുവച്ചിരുന്നെങ്കിലും സിസേറിയൻ ആയിരുന്നു.

ഇപ്പോൾ അതിന്റെ പെയിന്‍ ആണ് പ്രശ്‌നമെന്നാണ് താരം പറയുന്നത്. പക്ഷെ അതും പറഞ്ഞ് കിടക്കാന്‍ എനിക്ക് പറ്റില്ല. എന്റെ സ്വഭാവം അനുസരിച്ച് കിടന്ന് കഴിഞ്ഞാല്‍ കിടത്തം മാത്രമേ ഉണ്ടാവൂ. ഞാന്‍ എഴുന്നേറ്റ് നടക്കണമെങ്കില്‍ ഞാന്‍ തന്നെ വിചാരിക്കണം.

എഴുന്നേറ്റ് നടക്കുമ്പോള്‍ വേദന എന്നതിനപ്പുറം എനിക്ക് പേടിയായിരുന്നു, ഞാന്‍ എഴുന്നേറ്റ് നടക്കുമ്പോള്‍ സ്റ്റിച്ച് ഒക്കെ പൊട്ടുമോ എന്നൊക്കെയായിരുന്നു ചിന്ത. ഇതിനെ കുറിച്ച് എനിക്ക് അറിയാമെങ്കിലും ഉള്ളില്‍ എന്തോ ഒരു തരം പേടി ആയിരുന്നുവെന്ന് മഷൂറ പറയുന്നുണ്ട്.

എല്ലാവരും എന്നോട് നടക്കാനായി പറഞ്ഞു. ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍ ആണെങ്കിലും, നഴ്‌സുമാരാണെങ്കിലും എനിക്ക് കൃത്യമായി നിർദേശങ്ങൾ തന്നിരുന്നു. അങ്ങനെ ധൈര്യത്തോടെ നടക്കാന്‍ തുടങ്ങി. ഓരോ ദിവസം നടക്കുമ്പോഴും എന്റെ ആത്മവിശ്വാസം കൂടി. ഇപ്പോള്‍ അതിന് വേണ്ടിയാണ് ഞാന്‍ നടക്കുന്നത്. ഡിപ്രഷന്‍ അടിച്ച് ഇരിക്കാനൊന്നും എനിക്ക് പറ്റില്ല. നടക്കുമ്പോള്‍ എനിക്ക് നല്ല റിലീഫ് കിട്ടുന്നുണ്ടെന്നുമാണ് മഷൂറ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/101215/i-was-afraid-beyond-the-pain-of-standing-up-and-walking-mashura)