---
title: "നടി സുബി സുരേഷിന് വിട  "
english_title: "Farewell to actress Subi Suresh"
publisher: "moviemax.in"
canonical_url: "https://moviemax.in/news/99120/farewell-to-actress-subi-suresh"
published_at: "2023-02-23T16:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63f742191f7dd_subi_suresh_death_1.jpg"
keywords: []
---

# നടി സുബി സുരേഷിന് വിട  

> **Lead Summary:** നടി സുബി സുരേഷിന് വിട . എറണാകുളം ചേരാനെല്ലൂർ ശ്‌മശാനത്തിൽ സംസ്കരിച്ചു. രാവിലെയോടെ മൃതദേഹം വരാപ്പുഴയിലെ വീട്ടിലും തുടർന്ന് വരാപ്പുഴ പുതിയ പള്ളി ഹാളിലായിരിക്കും പൊതുദർശനത്തിന് വെച്ചു .വൈകുന്നേരം നാല് മണിയോടെ ചടങ്ങുകളോടെ സംസ്കാരം നടത്തി . 

## Article Content

നടി സുബി സുരേഷിന് വിട . എറണാകുളം ചേരാനെല്ലൂർ ശ്‌മശാനത്തിൽ സംസ്കരിച്ചു. രാവിലെയോടെ മൃതദേഹം വരാപ്പുഴയിലെ വീട്ടിലും തുടർന്ന് വരാപ്പുഴ പുതിയ പള്ളി ഹാളിലായിരിക്കും പൊതുദർശനത്തിന് വെച്ചു .വൈകുന്നേരം നാല് മണിയോടെ ചടങ്ങുകളോടെ സംസ്കാരം നടത്തി . 

**

കരൾ-ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്നലെ രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു സുബി സുരേഷിന്റെ അന്ത്യം.

ടെലിവിഷൻ ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി സ്‌കിറ്റുകൾ അവതരിപ്പിച്ച് കോമഡി റോളുകളിൽ തിളങ്ങിയ താരമാണ് സുബി സുരേഷ്.

കോമഡി പരമ്പരയിലൂടെയും സിനിമാലയിലൂടെയും സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളുടെ പരിപാടിയുടെ അവതാരകയായിരുന്നു സുബി.

രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്.

പ്രേക്ഷകരെ എന്നും ചിരിപ്പിച്ച പ്രിയ കലാകാരി സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് മലയാളി പ്രേക്ഷകരും താരത്തിന്റെ സുഹൃത്തുക്കളും പ്രിയപ്പെട്ടവരും.

**

ഇപ്പോഴിതാ, സുബിയുടെ അവസാന നിമിഷങ്ങളെ കുറിച്ചുള്ള അമ്മയുടെ വാക്കുകൾ വൈറലാവുകയാണ്.  തന്നോട് സംസാരിച്ചു കൊണ്ടിരിക്കെയാണ് സുബി പോയതെന്നാണ് അമ്മ പറയുന്നത്. ഡോക്ടർമാർ കഴിയൊഴിഞ്ഞതിനെ കുറിച്ചും അമ്മ പറയുന്നുണ്ട്.

**

**

### Related Links & Sources
- [Original Story Source](https://moviemax.in/news/99120/farewell-to-actress-subi-suresh)