---
title: "കുറുപ്പ് കണ്ടപ്പോള്‍ മമ്മൂട്ടി പറഞ്ഞത് അക്കാര്യം,വെളിപ്പെടുത്തലുമായി ദുല്‍ഖര്‍"
english_title: "That's what Mammootty said when he saw Kurup, Dulquer with the revelation"
publisher: "moviemax.in"
canonical_url: "https://moviemax.in/news/9788/thats-what-mammootty-said-when-he-saw-kurup-dulquer-with-the-revelation"
published_at: "2021-11-10T09:46:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618b47e31278b_dq mammootty.jpg"
keywords: []
---

# കുറുപ്പ് കണ്ടപ്പോള്‍ മമ്മൂട്ടി പറഞ്ഞത് അക്കാര്യം,വെളിപ്പെടുത്തലുമായി ദുല്‍ഖര്‍

> **Lead Summary:** ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് മെയ് 12ന് തിയേറ്ററില്‍ റിലീസ് ചെയ്യാനായി തയ്യാറായി നില്‍ക്കുകയാണ്. എന്നാല്‍ തിയേറ്ററില്‍ എത്തുമെന്ന് കരുതിയ ചിത്രമല്ല കുറുപ്പ്. തിയേറ്ററുകള്‍ അടഞ്ഞ് കിടക്കുമ്പോള്‍ടിക്ക് പോകാനിരുന്ന ചിത്രമായിരുന്നു കുറുപ്പ്. 30 കോടിയോളം വരുന്ന ഈ ചിത്രമാണ് തിയേറ്ററുകള്‍ക്ക് രക്ഷയായി വരുന്നത്.

## Article Content

ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് മെയ് 12ന് തിയേറ്ററില്‍ റിലീസ് ചെയ്യാനായി തയ്യാറായി നില്‍ക്കുകയാണ്. എന്നാല്‍ തിയേറ്ററില്‍ എത്തുമെന്ന് കരുതിയ ചിത്രമല്ല കുറുപ്പ്. തിയേറ്ററുകള്‍ അടഞ്ഞ് കിടക്കുമ്പോള്‍ടിക്ക് പോകാനിരുന്ന ചിത്രമായിരുന്നു കുറുപ്പ്. 30 കോടിയോളം വരുന്ന ഈ ചിത്രമാണ് തിയേറ്ററുകള്‍ക്ക് രക്ഷയായി വരുന്നത്.

മമ്മൂട്ടി ഇടപെട്ടാണ് ഈ ചിത്രത്തിന് തിയേറ്റര്‍ റിലീസ് സാധ്യമാക്കിയതെന്ന് ഫിയോക് വെളിപ്പെടുത്തിയിരുന്നു. എന്താണ് യഥാര്‍ത്ഥത്തില്‍ കുറുപ്പ് എല്ലാ സമ്മര്‍ദങ്ങളെയും മറികടന്ന് തിയേറ്ററില്‍ റിലീസാവാന്‍ കാരണമെന്ന് ദുല്‍ഖര്‍ സല്‍മാന്‍ വെളിപ്പെടുത്തുകയാണ്. ഒരു അഭിമുഖത്തിലാണ് ദുല്‍ഖര്‍ ഇക്കാര്യം പറഞ്ഞത്.

വാപ്പച്ചി കുറുപ്പ് കണ്ടിരുന്നു. എന്നോട് അതിന്റെ പ്രതികരണവും അറിയിച്ചു. ഇത് തിയേറ്ററിക്കല്‍ പടമാണെന്ന് മമ്മൂട്ടി പറയുകയും ചെയ്തു. ഈ സിനിമ നിര്‍മിക്കാന്‍ പോവുകയാണെന്ന് പറഞ്ഞപ്പോഴും സുകുമാരക്കുറുപ്പായി വേഷമിടുമെന്ന് പറഞ്ഞപ്പോഴൊന്നും അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. അത്തരം കാര്യങ്ങളിലൊന്നും വാപ്പച്ചി ഇടപെടാറില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു.

ഇതൊരു സ്‌പെക്ടക്കിളാണ്. തിയേറ്റര്‍ എക്‌സീരിയന്‍സാണെന്ന് വാപ്പച്ചി പറഞ്ഞു. ഒടിടി ചര്‍ച്ചകളൊക്കെ ഒരുവശത്ത് നടന്നിരുന്നു. എന്നാല്‍ ഈ ചിത്രം പരമാവധി ഹോള്‍ഡ് ചെയ്ത് വെക്കാന്‍ പറഞ്ഞത് അദ്ദേഹമാണ്. എല്ലാവരും തിയേറ്ററില്‍ തന്നെ കാണേണ്ട ചിത്രമാണിതെന്നും വാപ്പച്ചി പറഞ്ഞുവെന്നും ദുല്‍ഖര്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://moviemax.in/news/9788/thats-what-mammootty-said-when-he-saw-kurup-dulquer-with-the-revelation)