എന്നെ വിളിച്ച് കാണിച്ച് തരികയും ചെയ്തു,കൈലിയും ബ്ലൗസുമൊക്കെ പറഞ്ഞത് പോലെ തന്നെ വന്നു; ആ വേഷത്തെ കുറിച്ച് ഭദ്രന്‍

എന്നെ വിളിച്ച് കാണിച്ച് തരികയും ചെയ്തു,കൈലിയും ബ്ലൗസുമൊക്കെ പറഞ്ഞത് പോലെ തന്നെ വന്നു; ആ വേഷത്തെ കുറിച്ച് ഭദ്രന്‍
Feb 5, 2023 12:59 PM | By Susmitha Surendran

സ്ഫിടകവും ആട് തോമയുമൊക്കെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താന്‍ പോവുകയാണ്.  ഇപ്പോഴിതാ വീണ്ടും സിനിമയിലെ ചില വിവാദങ്ങളെ കുറിച്ചാണ് സംവിധാകന്‍ പറയുന്നത്. സില്‍ക്ക് സ്മിതയെ പോലൊരു നടി എങ്ങനെ ഈ ചിത്രത്തിലെത്തിയെന്ന ആരാധകരുടെ സംശയത്തിനുള്ള മറുപടിയും അവര്‍ക്ക് നല്‍കിയ വേഷത്തെ കുറിച്ചുമൊക്കെ കാന്‍മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ഭദ്രന്‍ പറയുന്നത്.

എല്ലാവരും പുച്ഛത്തോടെ കണ്ടിരുന്ന സില്‍ക്ക് സ്മിതയെ പോലൊരു നടിയ്ക്ക് ഈ സിനിമയില്‍ ഒരു വേഷം കൊടുക്കാന്‍ എങ്ങനെ ധൈര്യം തോന്നിയെന്ന് പലരും ചോദിക്കാറുണ്ട്. വളരെ സെക്‌സി ഡാന്‍സ് കളിക്കുന്ന പെണ്ണിനെ കുടുംബപശ്ചാതലത്തിലൊരുക്കുന്ന ചിത്രത്തില്‍ നിങ്ങള്‍ എങ്ങനെയാണ് കാസ്റ്റ് ചെയ്‌തെന്നും ചോദിക്കുന്നവരുണ്ട്. അതിനൊരു കാരണമുണ്ടെന്നാണ് ഇവര്‍ക്കെല്ലാമുള്ള എന്റെ മറുപടി.


എന്റെ വീടിന്റെ അടുത്താണ് മീനച്ചിലാര്‍. അവിടെ വെള്ളം വറ്റുന്ന സമയത്ത് ലോറിക്കാര്‍ വന്ന് മണല്‍ വാരും. ആ സമയത്ത് വെള്ളത്തിന് അടിയില്‍ നിന്നും മണല്‍ കൊട്ടയില്‍ കോരുന്നത് സ്ത്രീകളാണ്. അവര്‍ ചെറിയൊരു ബ്ലൗസും പുക്കിളിന് താഴെ മുണ്ടുമൊക്കെയാണ് ഉടുക്കുക. മാത്രമല്ല ലോറിയുടെ ട്യൂബ് വെട്ടി തലയിലൊരു തൊപ്പി പോലെ വെക്കുകയും ചെയ്യും. നാലാം ക്ലാസ് മുതല്‍ ഈ കാഴ്ച എന്റെ മനസിലുണ്ട്.

ലോറി ഡ്രൈവറായ ആട് തോമയുടെ കഥാപാത്രത്തിലേക്ക് വന്നപ്പോഴും ഇങ്ങനൊരു സ്ത്രീയുടെ വേഷം എന്ത് കൊണ്ട് ചെയ്തൂടാ എന്ന് ചിന്തിച്ചു. എന്റെ കൂടെ സ്‌ക്രീപ്റ്റ് എഴുതിയ രാജേന്ദ്ര ബാബുവാണ് സില്‍ക്ക് സ്മിതയെ കൊണ്ട് അഭിനയിപ്പിച്ചാലോ എന്ന് ചോദിക്കുന്നത്. നമ്മള്‍ ഉദ്ദേശിക്കുന്ന ശരീരപ്രകൃതി അവര്‍ക്കുണ്ട്. അവരുടെ സ്ഥിരമായിട്ടുള്ള സീനുകള്‍ പോലെയൊന്നും നമ്മള്‍ ഉപയോഗിക്കാത്തത് കൊണ്ട് ആ വേഷം നന്നായി വന്നേക്കുമെന്നും പറഞ്ഞു.


സില്‍ക്കിനോട് കഥയുടെ ആദ്യ വരി മാത്രമേ പറഞ്ഞുള്ളു. മനസിലായി സാര്‍ എന്നാണ് പറഞ്ഞത്. അന്ന് ഞാന്‍ അറിയപ്പെടുന്ന നിലയില്‍ വളര്‍ന്നിട്ടില്ല. അതുകൊണ്ട് ഞാനാരാണെന്ന് സ്മിതയ്ക്ക് മനസിലായതുമില്ല. പക്ഷേ അവരെന്റെ സിനിമ പോയി കണ്ടു. അത് ഇഷ്ടപ്പെട്ടതോട് കൂടിയാണ് ഇത് ചെയ്യാമെന്ന് സമ്മതിച്ചത്. കഥാപാത്രത്തെ കുറിച്ച് ഏകദേശ സൂചന നല്‍കിയതിനാല്‍ നടി ഒരു വേഷം ധരിച്ച് വന്നു. വെള്ളമുണ്ടാണ് ഉടുത്തിരുന്നത്. അതിന് പകരം കൈലിയാണ് വേണ്ടത്. ഇതോടെ ഞാന്‍ ഉദ്ദേശിച്ച വേഷം അതല്ലെന്ന് അവരോട് പറഞ്ഞു. 

അങ്ങനെ അന്ന് രാത്രി തന്നെ സ്മിത ഞാന്‍ പറഞ്ഞത് പ്രകാരം വേഷം തയ്യാറാക്കി. എന്നെ വിളിച്ച് കാണിച്ച് തരികയും ചെയ്തു. കൈലിയും ബ്ലൗസുമൊക്കെ പറഞ്ഞത് പോലെ തന്നെ വന്നു. പക്ഷേ അവര്‍ പുക്കിൡന് മുകളിലായിട്ടാണ് അത് ഉടുത്തത്. അങ്ങനെയല്ല വേണ്ടതെന്ന് പറഞ്ഞപ്പോള്‍ അതെങ്ങനെയാണെന്ന് അറിയില്ലെന്നായി. മുണ്ട് കുറച്ച് താഴേക്ക് ഉടുത്താല്‍ മതിയെന്ന് പറഞ്ഞതോടെ അവര്‍ അങ്ങനെ തന്നെ ചെയ്തു. ശരിക്കും ഞാന്‍ ഉദ്ദേശിച്ച കഥാപാത്രമായി അവര്‍ മാറി. 

Now again the director is talking about some controversies in the movie.

Next TV

Related Stories
'ലിസ്റ്റിന്‍ പറഞ്ഞ ആ പ്രമുഖ നടന്‍ ഞാന്‍, ഇതെല്ലാം നിര്‍മാതാവിന്‍റെ മാര്‍ക്കറ്റിംങ് തന്ത്രം' - ധ്യാന്‍ ശ്രീനിവാസന്‍

May 13, 2025 01:16 PM

'ലിസ്റ്റിന്‍ പറഞ്ഞ ആ പ്രമുഖ നടന്‍ ഞാന്‍, ഇതെല്ലാം നിര്‍മാതാവിന്‍റെ മാര്‍ക്കറ്റിംങ് തന്ത്രം' - ധ്യാന്‍ ശ്രീനിവാസന്‍

ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞ ആ നടന്‍ താനാണെന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ധ്യാന്‍...

Read More >>
Top Stories