'അവളെ പോലെ അഭിനയിക്കാൻ ഞങ്ങൾക്ക് അറിയില്ല'; അനുശ്രീയും സ്വാസികയും തമ്മിലെ പ്രശ്നം അറിയുമോ?

'അവളെ പോലെ അഭിനയിക്കാൻ ഞങ്ങൾക്ക് അറിയില്ല'; അനുശ്രീയും സ്വാസികയും തമ്മിലെ പ്രശ്നം അറിയുമോ?
Feb 3, 2023 08:19 PM | By Nourin Minara KM

ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനുശ്രീ. റിയാലിറ്റി ഷോ മേഖലയിലൂടെയാണ് താരം സിനിമ മേഖലയിൽ എത്തുന്നത്. ഇന്ന് മലയാളത്തിലെ മുൻനിര സ്വഭാവ നടിമാരിൽ ഒരാൾ ആണ് അനുശ്രീ. ലാൽ ജോസ് വിധികർത്താവായി എത്തിയ പരിപാടിയിലാണ് താരം ശ്രദ്ധിക്കപ്പെടുന്നത്.


പിന്നീട് ലാൽ ജോസ് തന്നെ സംവിധാനം ചെയ്ത ഡയമണ്ട് നെക്ലൈസ് എന്ന സിനിമയിലൂടെ ആയിരുന്നു നടിയുടെ അരങ്ങേറ്റം.റിയാലിറ്റി ഷോയിൽ എത്തുന്നതിനു മുൻപ് ഒരു ആഴ്ചത്തെ ഗ്രൂമിങ് സെക്ഷൻ ഉണ്ടായിരുന്നു. അതായിരുന്നു ഡയമണ്ട് നെക്ലൈസ് സിനിമയ്ക്ക് മുമ്പ് ക്യാമറയ്ക്ക് മുന്നിൽ നിന്നുള്ള പരിചയം എന്നാണ് അനുശ്രീ പറയുന്നത്.


അനുശ്രീ, സ്വാസിക, ഷിബ്ല എന്നിവരെല്ലാം ആ പരിപാടിയിൽ നിന്നും വന്നവരാണ്. ഇതുകൂടാതെ റിയ എന്ന ഒരു കുട്ടി കൂടിയുണ്ടായിരുന്നു. അവരിപ്പോൾ വീണ്ടും സൗദി വെള്ളക്ക എന്ന സിനിമയിലൂടെ തിരിച്ചു വന്നിട്ടുണ്ട്. സിനിമയിൽ വക്കീൽ കഥാപാത്രത്തെ അവതരിപ്പിച്ചത് ഈ പെൺകുട്ടിയായിരുന്നു.അതേസമയം ഈ പരിപാടിയുടെ സെറ്റിൽ വച്ചായിരുന്നു അനുശ്രീയും സ്വാസികയും തമ്മിൽ ഒരു ചെറിയ പ്രശ്നം ഉണ്ടായത്. പുതിയ നായികമാരെ കണ്ടെത്തുന്നതിന് വേണ്ടിയായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചത്.


എന്നാൽ സ്വാസിക ആവട്ടെ നേരത്തെതന്നെ തമിഴിൽ ചില സിനിമകൾ ഒക്കെ ചെയ്ത എക്സ്പീരിയൻസ് നേടിയ നടിയാണ്. സ്വാസിക നല്ല രസമായിട്ട് അഭിനയിക്കും എന്നും അവളെ പോലെ അഭിനയിക്കാൻ ഞങ്ങൾക്ക് അറിയില്ല എന്നുമാണ് അനുശ്രീ പറയുന്നത്. ഇത് കൂടാതെ സ്വാസിക ഒരു ഡാൻസർ കൂടിയാണ്. അപ്പോൾ സ്വാഭാവികമായും എല്ലാവർക്കും അവരോട് കുശുമ്പ് ഉണ്ടാകുമല്ലോ എന്നാണ് അനുശ്രീ പറയുന്നത്.അപ്പോൾ നിങ്ങൾ പുതിയ നടിമാരെ കണ്ടെത്താൻ ആണെന്നല്ലേ പറഞ്ഞത്? ആ കുട്ടി നേരത്തെ തന്നെ നടിയാണ് – ഇതൊക്കെ പറഞ്ഞ് അനുശ്രീ പ്രശ്നം ഉണ്ടാക്കുമായിരുന്നു.


പണ്ടുമുതൽ തന്നെ പ്രശ്നം ഉണ്ടാക്കുന്നതിൽ ഉസ്താദ് ആണ് താൻ എന്നാണ് അനുശ്രീ പറയുന്നത്. എന്നാൽ ഇതൊക്കെ പഴയ കഥകളാണ് എന്നും അതിനു ശേഷം ഉടൻതന്നെ താനും സ്വാസികയും ബെസ്റ്റ് ഫ്രണ്ട്സ് ആയി എന്നും ആണ് അനുശ്രീ പറയുന്നത്. ഇന്ന് സ്വാസിക ആയാലും അനുശ്രീ ആയാലും മലയാളികൾക്ക് വളരെ പ്രിയപ്പെട്ട നടിമാർ ആണ് എന്ന് മാത്രമല്ല മലയാളത്തിലെ ഏറ്റവും മികച്ച സ്വഭാവ നടിമാർ കൂടിയാണ് ഇവർ.

Does Anushree and Swasika know the problem between them?

Next TV

Related Stories
Top Stories