'ഞാൻ പറഞ്ഞ കാര്യങ്ങളല്ല ആ വീഡിയോയിലുള്ളത്', ഉണ്ണി മുകുന്ദൻ വിഷയത്തില്‍ ബാല രംഗത്ത്

'ഞാൻ പറഞ്ഞ കാര്യങ്ങളല്ല ആ വീഡിയോയിലുള്ളത്', ഉണ്ണി മുകുന്ദൻ വിഷയത്തില്‍ ബാല രംഗത്ത്
Jan 27, 2023 04:28 PM | By Susmitha Surendran

ഉണ്ണി മുകുന്ദനും വ്ളോഗറും തമ്മിലുള്ള സംഭാഷണം കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു. ഇതില്‍ ബാലയുടെ പ്രതികരണമെന്ന തലക്കെട്ടിലുള്ള വീഡിയോയും സാമൂഹ്യമാധ്യമത്തില്‍ പ്രചരിച്ചു. എന്നാല്‍ താൻ പറഞ്ഞ കാര്യങ്ങളല്ല വീഡിയോയിലുള്ളത് എന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ബാല.

Advertisement

തന്റെ പഴയ അഭിമുഖങ്ങളിലെ ശകലങ്ങള്‍ ചേര്‍ത്ത് തയ്യാറാക്കിയ വീഡിയോയാണ് അത് എന്ന് ബാല പറഞ്ഞു. എല്ലാവര്‍ക്കും നമസ്‍കാരം. കുറച്ചുനേരം മുമ്പ് ഒരു വീഡിയോ കണ്ട് ഞാൻ ചിരിച്ചുപോയി. ഞാൻ എന്തൊക്കെയോ പറഞ്ഞുവെന്ന് പറഞ്ഞിട്ട് ഒരു ന്യൂസ് ഇട്ടിരിക്കുകയാണ്.


ഞാൻ വളരെ വ്യക്തമായിട്ട് എന്റെ ഒരു സ്‍റ്റേറ്റ്‍മെന്റ് കൊടുത്തിരുന്നു. ഞാൻ പറഞ്ഞത് മീഡിയയില്ലെങ്കില്‍ നടനില്ല, അല്ലെങ്കില്‍ നടനില്ലെങ്കില്‍ മീഡിയ എല്ല എന്നാണ്. നമ്മള്‍ എല്ലാവരും ഫാമിലിയായിട്ട് ഒന്നിച്ചുപോകണം എന്ന തരത്തിലാണ് ഞാൻ സംസാരിച്ചത്.

എന്തൊക്കെയോ ഞാൻ പറയാത്ത കാര്യങ്ങള്‍ ഞാൻ അവര്‍ക്ക് ഇന്റര്‍വ്യു കൊടുത്തതുപോലെ എന്റെ പഴയ വീഡിയോയിലുള്ളത് കട്ട് ചെയ്‍ത് ഇട്ടിരിക്കുകയാണ്. അവര്‍ തന്നെ ഞാൻ പറഞ്ഞതുപോലെ ഒരു സ്‍ക്രിപ്റ്റ് ഉണ്ടാക്കിയെന്നും പ്രചരിക്കുന്ന വീഡിയോയെ കുറിച്ച് ബാല പറഞ്ഞു.

സിനിമയെ വിമർശിച്ച് യുട്യൂബിൽ വീഡിയോ ഇട്ട വ്യക്തിയുമായി നടൻ ഉണ്ണി മുകുന്ദൻ നടത്തിയ ഫോൺ സംഭാഷണമായിരുന്നു വിവാദമായത്. 'മാളികപ്പുറം' എന്ന സിനിമയെയും നടനെയും വിമർശിക്കുന്ന വീഡിയോയെ ചൊല്ലി ഇരുവരും നടത്തിയ അരമണിക്കൂർ ഫോൺ സംഭാഷണമാണ് വലിയ തർക്കമായത്.

തന്‍റെ യുട്യൂബ് ചാനലിലൂടെ ആണ് മലപ്പുറം സ്വദേശി 'മാളികപ്പുറം' സിനിമയെ വിമർശിച്ചത്. തുടർച്ചയായി മൂന്ന് വീഡിയോകളിൽ ഇയാൾ ഉയർത്തിയ വിമർശനം നടനെ ചൊടിപ്പിച്ചു. നമ്പർ തെരഞ്ഞു പിടിച്ച് ഇയാളെ ഫോണിൽ വിളിച്ചു. ശബരിമലയെയും അയ്യപ്പനെയും പ്രമേയമാക്കിയ സിനിമ വിശ്വാസത്തെ വിറ്റ് കാശാക്കിയെന്ന ആരോപണത്തിന് നടൻ നൽകിയ മറുപടി എന്നാൽ കൈവിട്ട് പോയി.

വ്യക്തിപരമായ വൈരാഗ്യമാണോ റിവ്യൂവിന് കാരണമെന്ന ചോദ്യത്തിൽ തുടങ്ങിയ തർക്കം ഒടുവിൽ പലഭാഷകളിലുള്ള അസഭ്യവർഷമായി അവസാനിച്ചു. പ്രകോപനം തുടർന്ന ഇയാൾ സംഭാഷണം മുഴുവൻ റെക്കോർഡും ചെയ്‍തു. പിന്നാലെ ഫോൺ റെക്കോർഡിംഗും പുറത്തുവിട്ടു.

വ്ളോഗറെ അസഭ്യം പറഞ്ഞതിലടക്കം വിശദീകരണവുമായി നടൻ ഫേസ്‍ബുക്കിലൂടെ രംഗത്തെത്തി. സംഭാഷണം ചർച്ചയായതോടെ നടൻ ഫേസ്‍ബുക്കിൽ കുറിപ്പ് എഴുതുകയാിരുന്നു. തെറ്റ് സംഭവിച്ചു എന്ന് പറയുന്നില്ല. പക്ഷേ ആ വ്യക്തിയെ 15 മിനിറ്റിന് ശേഷം താൻ വിളിച്ച് മാപ്പു ചോദിച്ചിരുന്നു.

ഫ്രീഡം ഓഫ് സ്‍പീച്ച് എന്ന് പറഞ്ഞ് വീട്ടുകാരെ മോശമായി കാണിക്കരുത്.സിനിമയിൽ അഭിനയിച്ച ദേവു എന്ന കുട്ടിയെയും. സിനിമയെ വിമർശിക്കാം. എന്നാൽ ഇവരെ അനാദരവോടെ സംസാരിക്കുന്നത് തനിക്ക് സ്വീകരിക്കാൻ കഴിയില്ല. ഇതില്‍ ബാലയുടെ പ്രതികരണമെന്നോണമാണ് വ്യാജ വീഡിയോ പ്രചരിച്ചത്.

'What I said is not in that video', bala

Next TV

Related Stories
ഇന്നസെന്റിന്റെ ആരോഗ്യനില; വ്യാജ വാർത്തകളിൽ പ്രതികരണവുമായി ഇടവേള ബാബു

Mar 25, 2023 08:32 PM

ഇന്നസെന്റിന്റെ ആരോഗ്യനില; വ്യാജ വാർത്തകളിൽ പ്രതികരണവുമായി ഇടവേള ബാബു

വ്യാജവാർത്തകളിൽ പ്രതികരണവുമായി അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു. ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന നടൻ ഇന്നസെന്റ് മരണപ്പെട്ടെന്ന തരത്തിലുള്ള...

Read More >>
'വിജയ് എന്റെ ആരാധകൻ' വാക്കുകൾ ഞെട്ടിച്ചെന്ന് മലയാളത്തിലെ സൂപ്പർതാരം

Mar 25, 2023 08:19 PM

'വിജയ് എന്റെ ആരാധകൻ' വാക്കുകൾ ഞെട്ടിച്ചെന്ന് മലയാളത്തിലെ സൂപ്പർതാരം

മാസ്റ്ററിന് ശേഷം വിജയിയും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. നടൻ ബാബു ആന്റണിയും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ...

Read More >>
ഇന്നസെന്റിന്റെ ആരോഗ്യ നില ഗുരുതരം, മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതം: ലേക് ഷോര്‍ ആശുപത്രി

Mar 25, 2023 07:08 PM

ഇന്നസെന്റിന്റെ ആരോഗ്യ നില ഗുരുതരം, മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതം: ലേക് ഷോര്‍ ആശുപത്രി

നടനും മുന്‍ എം പിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്നും മറ്റിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും ലേക് ഷോര്‍...

Read More >>
നടൻ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Mar 25, 2023 06:28 PM

നടൻ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

നടൻ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി...

Read More >>
 തലയിൽ തോര്‍ത്തും കെട്ടി, തനി കൃഷിക്കാരനായി ജയറാം; പച്ചക്കറി തോട്ടത്തിൽ വിളവെടുപ്പ്, വീഡിയോ

Mar 25, 2023 03:52 PM

തലയിൽ തോര്‍ത്തും കെട്ടി, തനി കൃഷിക്കാരനായി ജയറാം; പച്ചക്കറി തോട്ടത്തിൽ വിളവെടുപ്പ്, വീഡിയോ

തന്റെ വീട്ടുവളപ്പിലെ പച്ചക്കറി തോട്ടത്തിൽ നിന്നും വിളവെടുക്കുന്ന ജയറാമിനെ ആണ് വീഡിയോയിൽ കാണാൻ സാധിക്കുക....

Read More >>
അവര്‍ക്ക് പണം മതി ഷക്കീലയെ വേണ്ട, ഡാഡിയ്ക്ക് മനസാക്ഷിയില്ല; ഷക്കീല പറയുന്നു

Mar 25, 2023 02:17 PM

അവര്‍ക്ക് പണം മതി ഷക്കീലയെ വേണ്ട, ഡാഡിയ്ക്ക് മനസാക്ഷിയില്ല; ഷക്കീല പറയുന്നു

അവര്‍ക്ക് പണം മതി ഷക്കീലയെ വേണ്ട. ഡാഡിയ്ക്ക് മനസാക്ഷിയില്ല. ചെരുപ്പു കൊണ്ട് അടിക്കും വരരുതെന്ന് പറഞ്ഞു. അതേക്കുറിച്ച് ഇപ്പോള്‍ ആലോചിച്ചാല്‍ പോലും...

Read More >>
Top Stories