---
title: "പഠാനിലെ ഗാനം ഹിന്ദു മതത്തിനെതിരായ ആക്രമണം; മുകേഷ് ഖന്ന"
english_title: "Pathan song attacks Hindu religion; Mukesh Khanna"
publisher: "moviemax.in"
canonical_url: "https://moviemax.in/news/85695/pathan-song-attacks-hindu-religion-mukesh-khanna"
published_at: "2022-12-17T10:13:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639d49a196194_mukesh_ghanna_and_pathaan.jpg"
keywords: []
---

# പഠാനിലെ ഗാനം ഹിന്ദു മതത്തിനെതിരായ ആക്രമണം; മുകേഷ് ഖന്ന

> **Lead Summary:** > ഷാരൂഖ് ഖാന്‍ ചിത്രം പഠാനിലെ ആദ്യ ഗാനം "ബേഷാരം രംഗ്" തിങ്കളാഴ്ച പുറത്തിറങ്ങിയത് മുതൽ വിവാദങ്ങളിലാണ്. ബിജെപി മന്ത്രി നരോത്തം മിശ്രയും ബിജെപി എംഎൽഎ രാം കദമും ഗാനത്തിൽ ദീപിക പദുക്കോൺ ധരിച്ച വസ്ത്രങ്ങളെ വിമർശിച്ച് രംഗത്ത് ഇറങ്ങിയപ്പോൾ. 

## Article Content

> ഷാരൂഖ് ഖാന്‍ ചിത്രം പഠാനിലെ ആദ്യ ഗാനം "ബേഷാരം രംഗ്" തിങ്കളാഴ്ച പുറത്തിറങ്ങിയത് മുതൽ വിവാദങ്ങളിലാണ്. ബിജെപി മന്ത്രി നരോത്തം മിശ്രയും ബിജെപി എംഎൽഎ രാം കദമും ഗാനത്തിൽ ദീപിക പദുക്കോൺ ധരിച്ച വസ്ത്രങ്ങളെ വിമർശിച്ച് രംഗത്ത് ഇറങ്ങിയപ്പോൾ. 

> ഇപ്പോഴിതാ നടൻ മുകേഷ് ഖന്നയും ചിത്രത്തിലെ ഗാനത്തിനെതിരെ രംഗത്തെത്തി. "ബേഷാരം രംഗ്" എന്ന ഗാനം ഹിന്ദു മതത്തിനെതിരായ ആക്രമണമാണെന്നാണ് എന്നാണ് പഴയ ശക്തിമാന്‍ താരം വിശേഷിപ്പിക്കുന്നത്. ഗാനത്തിലെ പ്രധാന പ്രശ്നം "അശ്ലീലത" ആണെന്നും അദ്ദേഹം പറഞ്ഞു.

> ഇത്തരം ഗാനങ്ങളാണ് ബോളിവുഡിനെ പ്രതിസന്ധിയിലാക്കുന്നത് എന്നും ഖന്ന പറയുന്നു. "ബേഷാരം രംഗിൽ" ദീപിക പദുക്കോണിന്റെ വസ്ത്രങ്ങളെക്കുറിച്ച് പറഞ്ഞ മുകേഷ് ഖന്ന. "നമ്മുടെ രാജ്യം സ്പെയിനോ സ്വീഡനോ അല്ല, എല്ലാം അനുവദിക്കുന്ന ഒരു രാജ്യമല്ല.

> ഇത്രയും പരിമിതമായ വസ്ത്രം ധരിച്ച് ആളുകളെ നിങ്ങള്‍ ആദ്യം അവതരിപ്പിക്കും, അടുത്തതായി നിങ്ങൾ അവരെ വസ്ത്രമില്ലാതെ അവതരിപ്പിക്കും". സെൻസർ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനെതിരെയും മുകേഷ് ഖന്ന ആരോപണം ഉന്നയിച്ചു.

ഹിന്ദു മതത്തിന് നേരെയുള്ള ഈ ആക്രമണങ്ങളെല്ലാം സെന്‍സര്‍ബോര്‍ഡ് കാണുന്നില്ലേ? സിനിമകൾ ആരുടെയും വ്യക്തിപരമായ വികാരങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുകയാണ് സെൻസർ ബോർഡിന്റെ ജോലി. യുവാക്കളെ വഴിതെറ്റിക്കുന്നതായ സിനിമകൾ സെൻസർ കടമ്പ കടക്കരുത്.

ഈ ഗാനത്തിന് യുവാക്കളുടെ മനസ്സ് മോശമാക്കാന്‍ കഴിയും, ഇത് ഒടിടിക്ക് വേണ്ടി ഉണ്ടാക്കിയ പാട്ടല്ല, സിനിമയാണ്. സെൻസർ എങ്ങനെ അത് പാസാക്കും? ബോധപൂർവമായ പ്രകോപനപരമായ വസ്ത്രധാരണം അവർ കണ്ടില്ലേ? - മുകേഷ് ഖന്ന ആരോപണം ഉന്നയിക്കുന്നു.

'പഠാൻ' ആണ് ഇപ്പോൾ ബോളിവുഡിലെയും സിനിമാ ലോകത്തെയും ചർച്ചാ വിഷയം. രണ്ട് ദിവസം മുൻപ് ചിത്രത്തിന്റേതായി പുറത്തുവന്ന ​ഗാനരം​ഗത്തോടെ 'പഠാൻ' ബഹിഷ്കരിക്കണമെന്ന ആഹ്വാനവുമായി ഒരു വിഭാ​ഗം രം​ഗത്തെത്തുക ആയിരുന്നു. ​ഗാനരം​ഗത്ത് ദീപിക പദുകോൺ ധരിച്ച കാവി നിറത്തിലുള്ള ബിക്കിനിയാണ് ബഹിഷ്കരണത്തിന് കാരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/85695/pathan-song-attacks-hindu-religion-mukesh-khanna)