അതു തന്നെ വളരെയധികം വേദനിപ്പിച്ചിരുന്നു; വെളിപ്പെടുത്തി നവ്യ നായർ

അതു തന്നെ വളരെയധികം വേദനിപ്പിച്ചിരുന്നു; വെളിപ്പെടുത്തി നവ്യ നായർ
Dec 1, 2022 11:32 AM | By Susmitha Surendran

മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് നവ്യ നായർ. ഇഷ്ടം എന്ന മലയാള സിനിമയിലൂടെ അഭിനയ ലോകത്തേക്ക് കടന്നു വന്ന താരം പിന്നീട് അങ്ങോട്ട് ഒട്ടനവധി നല്ല നല്ല കഥാപാത്രങ്ങളാണ് പ്രേക്ഷകർക്ക് സമ്മാനിച്ച് . അഭിനയത്തിൽ നിന്നും ഇടവേളയെടുത്ത താരം വീണ്ടും മലയാള സിനിമയിലേക്ക് സജീവമായിക്കൊണ്ടിരിക്കുകയാണ് .

Advertisement

മടങ്ങി വരവിൽ സോഷ്യൽ മീഡിയയിലും താരം സജീവമായിരുന്നു. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം നവ്യ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട് ഇതെല്ലാം വൈറലായി മാറാറുമുണ്ട്. ഇടയ്ക്ക് ചില അഭിപ്രയ പ്രകടനങ്ങളും നവ്യ സോഷ്യൽ മീഡിയയിലൂടെ നടത്തിയിരുന്നു.


എന്നാൽ ഒരിടക്ക് വലിയ രീതിയിലുള്ള സൈബർ ആക്രമണം നടിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരുത്തീ സിനിമയുടെ പ്രമോഷന്റെ ഭാഗമായി കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ അതേക്കുറിച്ച് നവ്യ മനസ് തുറന്നിരുന്നു. ഇപ്പോഴിതാ അത് വീണ്ടും ശ്രദ്ധനേടുകയാണ്.

തനിക്ക് ശരി തെറ്റുകളിൽ പലപ്പോഴും സംശയം തോന്നാറുണ്ടെന്ന് നവ്യ പറയുന്നുണ്ട്. അതുകൊണ്ടാണ് പലപ്പോഴും അഭിപ്രായം പറയുന്നതിൽ നിന്ന് താൻ പിന്നോട്ട് പോകുന്നത്. ജോലി ചെയ്യാനുള്ള ഇടമായിട്ട് മാത്രമാണ് താൻ സോഷ്യൽ മീഡിയയെ കാണുന്നതെന്നും നവ്യ പറയുന്നു. ഒരുകാലത്ത് കമന്റുകൾ വായിച്ച് തന്നെ മലയാളികൾ ഇത്ര സ്നേഹിക്കുന്നുണ്ടോ എന്ന് ചിന്തിച്ചിട്ടുണ്ട്. എന്നാൽ പ്രതീക്ഷിക്കാത്ത രീതിയിൽ ഒരു സൈബർ ആക്രമണം വന്നതോടെ താൻ അത് നിർത്തിയെന്നും നവ്യ പറഞ്ഞു.


അതിന് ശേഷം കുറച്ച് ദിവസം ഭയങ്കര വിഷമമായിരുന്നു. രാഷ്ട്രീയത്തില്‍ കാണുന്നത് പോലെയുള്ള ഒരു ട്രിക്കി ഗെയിം ഉണ്ടല്ലോ, അങ്ങനെയുള്ള ഒരു മാനിപുലേഷനാണ് അവിടെ സംഭവിച്ചതെന്നും നവ്യ ഓർക്കുന്നു.

എന്റെ ഭാഗത്ത് തെറ്റുണ്ട് എന്നുതന്നെയിരിക്കിട്ടെ, എന്റെ അച്ഛനെയും അമ്മയെയും കുറിച്ച്, അവര്‍ വളര്‍ത്തിവിട്ട സംസ്‌കാരതിന്റെ കുഴപ്പമാണെന്ന് വരെ പറഞ്ഞവരുണ്ട്. അത്രയും സംസ്‌കാരമുള്ള ആളായിരുന്നെങ്കിൽ അദ്ദേഹത്തിന് എന്റെ അച്ഛനെയും അമ്മയെയും പറയേണ്ട കാര്യമിലല്ലോ. അതു തന്നെ വളരെയധികം വേദനിപ്പിച്ചിരുന്നുവെന്നും നവ്യ പറയുന്നു.

എന്നാൽ അതിനെതിരെ ഒന്നും കമന്റ് ചെയ്യാൻ പോയില്ല. അവിടെ നിന്ന് താൻ നടത്തുന്ന ഓരോ പ്രതികരണങ്ങളും അവരെ പോലുള്ളവര്‍ വീണ്ടും ആഘോഷിക്കും അത് വീണ്ടും വാര്‍ത്തയാവും. അപ്പോള്‍ മിണ്ടാതിരിക്കുക എന്ന മാര്‍ഗം മാത്രമെ തനിക്ക് ഉണ്ടായിരുന്നുള്ളുവെന്നും നവ്യ പറയുന്നുണ്ട്. അതിനു ശേഷം കമന്റുകൾ നോക്കാൻ പോയിട്ടില്ല. കമന്റുകളോട് തനിക്കുണ്ടായിരുന്ന വിശ്വാസം നഷ്ടമായെന്നും നവ്യ പറയുന്നു.

That in itself was very painful; Revealed by Navya Nair

Next TV

Related Stories
സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി

Feb 3, 2023 11:36 PM

സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍ വിവാഹിതനായി

സംവിധായകന്‍ പ്രിയദര്‍ശന്റെയും നടി ലിസിയുടെ മകന്‍ സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍...

Read More >>
5 ആണുങ്ങൾ ഒരുമിച്ച് വന്നാൽ എന്തു ചെയ്യും..? സ്വാസികയ്ക്ക് മറുപടിയുമായി മാളവിക, പ്രസ്താവന വൈറൽ

Feb 3, 2023 10:23 PM

5 ആണുങ്ങൾ ഒരുമിച്ച് വന്നാൽ എന്തു ചെയ്യും..? സ്വാസികയ്ക്ക് മറുപടിയുമായി മാളവിക, പ്രസ്താവന വൈറൽ

വാതിൽ തുറക്കാതെ ആരും ആക്രമിക്കില്ല എന്നൊക്കെയുള്ള പ്രസ്താവന...

Read More >>
അബുദാബി ഗ്രാൻഡ് പള്ളി സന്ദർശിച്ചു മലയാളി നടി, ആരാണെന്ന് മനസിലായോ ?

Feb 3, 2023 10:21 PM

അബുദാബി ഗ്രാൻഡ് പള്ളി സന്ദർശിച്ചു മലയാളി നടി, ആരാണെന്ന് മനസിലായോ ?

അബുദാബി ഗ്രാൻഡ് പള്ളി സന്ദർശിച്ചു മലയാളി നടി, ഈ വേഷത്തിലാണ് നിങ്ങളെ കാണുവാൻ ഏറ്റവും ഭംഗി എന്ന്...

Read More >>
ചേര്‍ത്തു നിര്‍ത്തിയ എല്ലാവർക്കും നന്ദി; സന്തോഷ വാര്‍ത്ത പങ്കുവെച്ച് നോബി

Feb 3, 2023 10:14 PM

ചേര്‍ത്തു നിര്‍ത്തിയ എല്ലാവർക്കും നന്ദി; സന്തോഷ വാര്‍ത്ത പങ്കുവെച്ച് നോബി

ചേര്‍ത്തു നിര്‍ത്തിയ എല്ലാവർക്കും നന്ദി; സന്തോഷ വാര്‍ത്ത പങ്കുവെച്ച്...

Read More >>
'ദൈവത്തിന് സ്തുതി'; ഒടുവില്‍ ആ സന്തോഷം പങ്കുവെച്ച് റോണ്‍സനും ഭാര്യയും

Feb 3, 2023 08:39 PM

'ദൈവത്തിന് സ്തുതി'; ഒടുവില്‍ ആ സന്തോഷം പങ്കുവെച്ച് റോണ്‍സനും ഭാര്യയും

ഇപ്പോഴിതാ ഒന്നിച്ച് വെഡിങ് ആനിവേഴ്‌സറി ആഘോഷിച്ചിരിക്കുകയാണ് റോണ്‍സണും...

Read More >>
Top Stories


GCC News