ബെസ്റ്റ് ചിൽഡ്രൻസ് ഫിലിം മീന അനിൽ കുമാറിന്റെ സ്വബോധം

ബെസ്റ്റ് ചിൽഡ്രൻസ് ഫിലിം മീന അനിൽ കുമാറിന്റെ സ്വബോധം
Nov 28, 2022 11:02 AM | By Susmitha Surendran

മുംബൈ എന്റർടെയ്മെന്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2022 ലെ ബെസ്റ്റ് ചിൽഡ്രൻസ് ഫിലിമായി മീന അനിൽ കുമാർ മലബാർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാനറിൽ നിർമ്മിച്ച സ്വബോധം എന്ന മലയാള സിനിമക്ക് ലഭിച്ചിരിക്കുന്നു.

ഒപ്പം തന്നെ അൽമ മാറ്റർ എന്ന ഫീച്ചർ സിനിമയിലൂടെ ഏറ്റവും മികച്ച വനിത സംവിധായക എന്ന അവാർഡും മീന അനിൽകുമാർ നേടിയെടുത്തു. കൊച്ചി, കാക്കനാട് പ്രവർത്തിച്ചു വരുന്ന ഇന്ത്യൻ കൾച്ചറൽ ആന്റ് ഹെറിറ്റേജ് സെന്റർ എന്ന സ്ഥാപനത്തിന്റെ മേധാവി കൂടിയാണ് മീന .


സമൂഹത്തിലെ താഴക്കിടയിലുള്ള കുട്ടികളുടെ നിലവിലെ സാമൂഹികാവസ്ഥയും വിദ്യാഭ്യാസ പിന്നോക്കാവസ്ഥയും അതിനെ എത്തരത്തിൽ യുവജനങ്ങൾക്ക് നേരിടാമെന്നതുമായ ഒരു സന്ദേശമാണ് സ്വബോധം എന്ന സിനിമയിലൂടെ പറയാൻ ശ്രമിച്ചിരിക്കുന്നത്.

ഈ സിനിമയിലെ അഭിനയത്തിന് സംസ്ഥാന സർകാരിന്റെ മികച്ച ബാല നടൻ , മികച്ച ബാലനടി എന്നീ അവാർഡുകൾ മാസ്റ്റർ ജഗത് നാരായണനും കുമാരി ജാൻകി നാരായണനും നേടിയെടുത്തു.


പ്രമുഖ മലയാള സംവിധായകൻ വി. ആർ ഗോപിനാഥ് , മധു ആനന്ദ് , നളിൻ കുമാർ എന്നിവർ ചേർന്ന് നിർമ്മിച്ച അൽമ മാറ്റർ എന്ന സിനിമ ഒരു അമ്മയും മകനും തമ്മിലുള്ള ഉഷ്മളമായ അഗാധ ബന്ധവും അതേ സമയം തന്നെ കച്ചവട സിനിമാ രംഗത്ത് പൂന ഫിലിം ഇൻസ്റ്റ്യൂട്ട്യൂറ്റിൽ പഠിച്ചിറങ്ങിയ ഉൽപതിഷ്ണുവായ ഒരു പ്രൊഫഷണൽ സിനിമാ സംവിധായകന്റെ അതിജീവനത്തിനായുള്ള പോരാട്ടങ്ങളും പ്രതിപാദിച്ചിരിക്കുന്നു.

Best Children's Film Meena Anil Kumar's swobhodham

Next TV

Related Stories
 ഐ എഫ് എഫ് കെ യുടെ അന്തിമ പട്ടികയിൽ മരണത്തെ ആഘോഷമാക്കിയ 'ചാവ് കല്ല്യാണം; ദി സെലിബ്രേഷൻ ഓഫ് ഡെത്ത്'

Nov 16, 2025 10:28 AM

ഐ എഫ് എഫ് കെ യുടെ അന്തിമ പട്ടികയിൽ മരണത്തെ ആഘോഷമാക്കിയ 'ചാവ് കല്ല്യാണം; ദി സെലിബ്രേഷൻ ഓഫ് ഡെത്ത്'

'ചാവ് കല്ല്യാണം; ദി സെലിബ്രേഷൻ ഓഫ് ഡെത്ത് ', ഐ എഫ് എഫ് കെ,30-ാമത് ഐ എഫ് എഫ്...

Read More >>
അതിരസകരം....: മികച്ച പ്രേക്ഷക പ്രതികരണവുമായി ലുക്മാന്റെ 'അതിഭീകര കാമുകൻ'

Nov 15, 2025 03:40 PM

അതിരസകരം....: മികച്ച പ്രേക്ഷക പ്രതികരണവുമായി ലുക്മാന്റെ 'അതിഭീകര കാമുകൻ'

അതിഭീകര കാമുകൻ' തീയേറ്ററുകളിലെത്തി. ആരാധകരുടെ പ്രതികരണം...

Read More >>
ഇനി മായാവിയുടെ കളി; മമ്മൂട്ടിയുടെ ‘മായാവി’ 4K റീ-റിലീസിന് തയ്യാറായി

Nov 15, 2025 12:05 PM

ഇനി മായാവിയുടെ കളി; മമ്മൂട്ടിയുടെ ‘മായാവി’ 4K റീ-റിലീസിന് തയ്യാറായി

മായാവി റീ-റിലീസ് , മമ്മൂട്ടി സൂപ്പർഹിറ്റ് ആക്ഷൻ-കോമഡി...

Read More >>
Top Stories










News Roundup






https://moviemax.in/-