മലയാള സിനിമയില്‍ ഒരു കാലത്ത് സജീവമായിരുന്ന താരമാണ് പൊന്നമ്മ ബാബു. സഹതാരമായും കോമഡി താരമായും എത്തിയ താരം നിരവധി മികച്ച കഥാപാത്രങ്ങള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.
തടിച്ച ശരീര പ്രകൃതമുള്ള താരമാണ് പൊന്നമ്മ ബാബു. ഇപ്പോഴിതാ തന്റെ വണ്ണത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയുടെ നായികയാകേണ്ടി വന്നാലും വണ്ണം കുറയ്ക്കില്ലെന്നാണ് പൊന്നമ്മ ബാബു പറയുന്നത്.
വണ്ണം വെക്കണം എന്നുള്ളത് കൊണ്ട് കാശ് മുടക്കി സൂപ്പ് കഴിച്ച് വണ്ണം വെച്ചതാണ്. അതുകൊണ്ട് തന്റെ വണ്ണത്തെക്കുറിച്ച് ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ തനിക്ക് ദേഷ്യം വരും. തന്റെ വണ്ണത്തെ മറ്റുള്ളവര്‍ കളിയാക്കുന്നതോ പരിഹസിക്കുന്നതോ തനിക്ക് ഇഷ്ടമില്ലെന്നും താരം പറഞ്ഞു. ഇന്ത്യഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് പൊന്നമ്മ ബാബു ഇക്കാര്യം പറഞ്ഞത്.
മമ്മൂട്ടിയുടെ നായികയാകാനൊക്കെ തനിക്ക് ഇഷ്ടമാണ്. എന്നാല്‍ തന്റെ ഐഡന്റിറ്റിയാണ് തന്റെ വണ്ണം. ഒരു സിനിമയ്ക്കു വേണ്ടി മെലിഞ്ഞാല്‍ ആ ഒരു സിനിമ മാത്രമല്ല പിന്നെ ചെയ്യാന്‍ പറ്റൂ. അത് കഴിഞ്ഞും തനിക്ക് സിനിമ ചെയ്യണം.
അത് കൊണ്ട് വണ്ണം കുറക്കില്ല എന്നാണ് നടി പറയുന്നത്. സിനിയിലും സീരിയലലിലും സജീവമായ താരമാണ് പൊന്നമ്മ ബാബു. മിസിസ് ഹിറ്റ്‌ലര്‍ എന്ന പരമ്പരയിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. ചൈന ട്രോഫി എന്ന സിനിമയിലാണ് താരം അവസാനം അഭിനയിച്ചത്. ഇതുവരെ ഇരുന്നൂറോളം ചിത്രങ്ങളിലാണ് പൊന്നമ്മ ബാബു അഭിനയിച്ചിട്ടുള്ളത്.
A new interview of Ponnamma Babu is now going viral.