ഇത്രയും കള്ള് ഷാപ്പ് വെച്ചിട്ട് മദ്യനിരോധനം പറയാന്‍ പറ്റുമോ; മമ്മൂട്ടി

ഇത്രയും കള്ള് ഷാപ്പ് വെച്ചിട്ട് മദ്യനിരോധനം പറയാന്‍ പറ്റുമോ;  മമ്മൂട്ടി
Oct 5, 2022 09:25 PM | By Susmitha Surendran

സിനിമാ മേഖലയില്‍ ലഹരി ഉപയോഗത്തെക്കുറിച്ച് ഉയരുന്ന ആരോപണങ്ങളില്‍ പ്രതികരണവുമായി മമ്മൂട്ടി. താരങ്ങള്‍ക്ക് മാത്രമല്ല ലഹരി ലഭിക്കുന്നതെന്നും സിനിമയ്ക്ക് പുറത്തുള്ള എല്ലാവര്‍ക്കും ഇത് ലഭിക്കുന്നുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

കള്ള് ഷാപ്പ് വച്ചിട്ട് മദ്യനിരോധനം പറയാന്‍ പറ്റുമോയെന്നുംമമ്മൂട്ടി ചോദിക്കുന്നു. നമ്മുടെ സമൂഹത്തില്‍ ലഹരി ഉപയോഗം വേണോ, അത് പ്രൊമോട്ട് ചെയ്യണോ എന്നുള്ളത് സമൂഹം തീരുമാനിക്കേണ്ടതാണെന്നും ഒറ്റ തിരിഞ്ഞ് അഭിപ്രായം പറയേണ്ട കാര്യമല്ല ഇതെന്നും അദ്ദേഹം പ്രതികരിച്ചു.


‘ലഹരി താരങ്ങള്‍ക്ക് മാത്രം ലഭിക്കുന്ന സാധനമല്ല. എല്ലാവര്‍ക്കും കിട്ടുന്നുണ്ട്. ലഹരി ഉപയോഗം ഒട്ടും ഗുണകരമോ അനുകൂലിക്കേണ്ടതോ ആയ കാര്യമല്ല. അത് സിനിമയില്‍ ആയാലും പുറത്തായാലും. ജീവന് അപകടകരമായ ഒരു കാര്യമാണ്.

ഇതൊക്കെ ഇവിടെ ലഭ്യമാണ്. ഇവിടെ ലഹരി ഉപയോഗിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് ഒരു ബോര്‍ഡ് എഴുതി വയ്ക്കാം, അല്ലാതെ നമ്മുക്ക് എന്ത് ചെയ്യാനാകും. ഇത്രയും കള്ള് ഷാപ്പ് വച്ചിട്ട് മദ്യനിരോധനം പറയാന്‍ പറ്റുമോ.

അതൊക്കെ വളരെ ഗൗരവമായി ആളുകള്‍ ആലോചിക്കേണ്ട കാര്യമാണ്. പ്രൊഡ്യൂസര്‍മാരോ അഭിനേതാക്കളോ പറഞ്ഞിട്ടല്ല, അവരവര്‍ ആലോചിക്കണം. നമ്മുടെ സമൂഹത്തില്‍ ഇത് വേണോ, സമൂഹത്തിന് ദ്രോഹമുണ്ടോ, ഇത് പ്രൊമോട്ട് ചെയ്യണോ എന്നുള്ളതൊക്കെ സമൂഹം തന്നെ ആലോചിക്കണം. ,- മമ്മൂട്ടി പറഞ്ഞത്.

Mammootty reacts to allegations of drug use in the film industry.

Next TV

Related Stories
 എന്നും ഓർമ്മകളിൽ.'പ്രിയ ഗുരുനാഥൻ എംടിയെ ഓർമ്മിച്ച് മമ്മൂട്ടി

Dec 25, 2025 07:31 PM

എന്നും ഓർമ്മകളിൽ.'പ്രിയ ഗുരുനാഥൻ എംടിയെ ഓർമ്മിച്ച് മമ്മൂട്ടി

മമ്മൂട്ടി, എം.ടി വാസുദേവൻ നായർ, ഓർമ്മദിനം...

Read More >>
2025 മോഹൻലാലിന്റേത്; ബോക്സ് ഓഫീസിൽ 584 കോടിയുടെ വമ്പൻ നേട്ടം

Dec 25, 2025 12:37 PM

2025 മോഹൻലാലിന്റേത്; ബോക്സ് ഓഫീസിൽ 584 കോടിയുടെ വമ്പൻ നേട്ടം

ബോക്സ് ഓഫീസിൽ 584 കോടിയുടെ വമ്പൻ...

Read More >>
Top Stories