---
title: " ഉദ്ഘാടന വേദിയില്‍ സദസ്സിനെ പൊട്ടി ചിരിപ്പിച്ച്‌ നടന്‍ ദീലീപ്"
english_title: "Actor Dileep made the audience laugh at the opening of the mobile showroom."
publisher: "moviemax.in"
canonical_url: "https://moviemax.in/news/71425/actor-dileep-made-the-audience-laugh-at-the-opening-of-the-mobile-showroom"
published_at: "2022-09-28T22:50:00+05:30"
category: "Malayalam"
language: "ml"
image: "https://moviemax.in/image-uploads/633482a370706_dileep.jpg"
keywords: []
---

#  ഉദ്ഘാടന വേദിയില്‍ സദസ്സിനെ പൊട്ടി ചിരിപ്പിച്ച്‌ നടന്‍ ദീലീപ്

> **Lead Summary:** മൊബെെല്‍ ഷോറൂമിന്റെ ഉദ്ഘാടന വേദിയില്‍ സദസ്സിനെ പൊട്ടി ചിരിപ്പിച്ച്‌ നടന്‍ ദീലീപ്. പൊലീസ് കാരണം താന്‍ ഏറ്റവും കൂടുതല്‍ ഫോണ്‍ വാങ്ങുന്ന ആളാണെന്നും എപ്പോള്‍ ഫോണ്‍ വാങ്ങിയാലും പൊലീസ് കൊണ്ടു പോകുമെന്നുമാണ് ദിലീപ് പറഞ്ഞത്.

## Article Content

മൊബെെല്‍ ഷോറൂമിന്റെ ഉദ്ഘാടന വേദിയില്‍ സദസ്സിനെ പൊട്ടി ചിരിപ്പിച്ച്‌ നടന്‍ ദീലീപ്. പൊലീസ് കാരണം താന്‍ ഏറ്റവും കൂടുതല്‍ ഫോണ്‍ വാങ്ങുന്ന ആളാണെന്നും എപ്പോള്‍ ഫോണ്‍ വാങ്ങിയാലും പൊലീസ് കൊണ്ടു പോകുമെന്നുമാണ് ദിലീപ് പറഞ്ഞത്.

വെെറ്റിലയില്‍ പുതിയ മൊബെെല്‍ ഷോറൂമിന്റെ ഉദ്ഘാടന വേദിയില്‍ സംസാരിക്കുകയായിരുന്നു നടന്‍. സംവിധായകന്‍ അുണ്‍ ​ഗോപി, നാദിര്‍ഷ, നടന്‍ ടിനി ടോം, ഷിയാസ് കരീം എന്നിവരും വേദിയിലുണ്ടായിരുന്നു. 'ഏറ്റവും കൂടുതല്‍ ഫോണ്‍ വാങ്ങിക്കുന്ന ആളായി മാറിയിരിക്കുകയാണ് ഞാന്‍.

ഞാന്‍ എപ്പോള്‍ ഫോണ്‍ വാങ്ങിയാലും പൊലീസുകാര്‍ വന്ന് കൊണ്ട് പോകും. കഴിഞ്ഞ തവണ ഐ ഫോണ്‍ 13 പ്രൊ ഇറങ്ങിയപ്പോള്‍ എനിക്ക് തന്നിരുന്നു. അതും എന്റെ കൈയ്യില്‍ നിന്ന് പോയി. ഇപ്പോ ഞാന്‍ പ്രാര്‍ത്ഥിച്ചാണ് നില്‍ക്കുന്നത്. ഇവര്‍ ഇത്തവണ 14 പ്രൊ തരുമെന്നാണ് പറയുന്നത്.

അതാരും കൊണ്ടുപോവല്ലേ എന്ന പ്രാര്‍ത്ഥനയിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്' എന്നാണ് ദിലീപ് പറഞ്ഞത്. അതേസമയം, രാമലീലയ്‌ക്ക് ശേഷം വീണ്ടും അരുണ്‍ ​ഗോപി ചിത്രത്തില്‍ അഭിനയിക്കുകയാണ് ദിലീപ്. തെന്നിന്ത്യന്‍ താരസുന്ദരി തമന്നയാണ് സിനിമയില്‍ ദിലീപിന്റെ നായികയായി എത്തുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/71425/actor-dileep-made-the-audience-laugh-at-the-opening-of-the-mobile-showroom)