ഇന്ന് രാവിലെ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബുവിന്റെ അമ്മ ഇന്ദിരാദേവി (70) അന്തരിച്ചത്.വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു ഇന്ദിര ദേവിയുടെ മരണം. ഹൈദരാബാദിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

നിരവധി പേര്‍ താരത്തിന്റെ അമ്മയ്ക്ക് ആദരാജ്ഞലികള്‍ നേര്‍ന്ന് എത്തിയിരുന്നു. നാഗാര്‍ജുന, വെങ്കിടേഷ് തുടങ്ങി നിരവധി താരങ്ങള്‍ മഹേഷ് ബാബുവിന്റെ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചിരുന്നു.
ഇപ്പോഴിതാ മുത്തശ്ശിയുടെ വേര്‍പാട് താങ്ങാന്‍ കഴിയാതെ പൊട്ടിക്കരയുന്ന മഹേഷ് ബാബുവിന്റെ മകള്‍ സിതാരയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
മുത്തശ്ശിയുടെ ശവപ്പെട്ടിക്ക് സമീപം പത്ത് വയസ്സുള്ള മകള്‍ സിതാര പൊട്ടിക്കരയുന്നതും മകളുടെ കരച്ചില്‍ അടക്കാന്‍ പാട് പെടുന്ന മഹേഷ് ബാബുവിനെയും വീഡിയോയില്‍ കാണാം.
മഹേഷിന്റെ ഭാര്യ നമ്രത സിതാരയെ ആശ്വസിപ്പിക്കാന്‍ കഠിനമായി ശ്രമിക്കുന്നുണ്ട്, അതിനുശേഷം മഹേഷ് ബാബു അവളെ തന്റെ മടിയില്‍ ഇരുത്തി കരച്ചില്‍ അടക്കാന്‍ ശ്രമിക്കുന്നുണ്ട്.
ഭാര്യ ഇന്ദിരയുടെ നഷ്ടത്തില്‍ സൂപ്പര്‍സ്റ്റാര്‍ കൃഷ്ണയും തകര്‍ന്നതായി വീഡിയോയില്‍ കാണാം. വീഡിയോ കണ്ട് ആരാധകരുടെയും കണ്ണ് നിറയുകയാണ്. അതേസമയം ഈ വര്‍ഷം മഹേഷ് ബാബുവിന്റെ കുടുംബത്തിലെ രണ്ടാമത്തെ വേര്‍പാടാണ്. ഈ വര്‍ഷം ആദ്യം കരള്‍ രോഗം ബാധിച്ച് മഹേഷ് ബാബുവിന്റെ സഹോദരന്‍ രമേഷ് ബാബു അന്തരിച്ചിരുന്നു.
Mahesh Babu comforts his crying daughter; Video