മമ്മൂട്ടിക്കൊപ്പം എന്നാണ് അഭിനയിക്കുക എന്ന ചോദ്യം മിക്ക അഭിമുഖങ്ങളിലും ദുല്‍ഖര്‍ നേരിടേണ്ടി വരാറുണ്ട്. അങ്ങനെയൊന്ന് സംഭവിച്ചാല്‍ അത് മലയാളത്തിന്റെ അഭിമാന ചിത്രമാകും എന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.
മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നതിനെ കുറിച്ച് രസകരമായ ഒരു കമന്റ് ദുല്‍ഖര്‍ പറഞ്ഞതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഈ പോക്ക് പോകേണ്ടി വന്നാല്‍ താൻ മമ്മൂട്ടിയുടെ അച്ഛനായി അഭിനയിക്കേണ്ടി വരുമെന്നാണ് ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖര്‍ തമാശയായി പറയുന്നത്.
ആര്‍ ബല്‍കി സംവിധാനം ചെയ്‍ത 'പാ' എന്ന ചിത്രത്തില്‍ അഭിഷേക് ബച്ചൻ അമിതാഭ് ബച്ചന്റെ അച്ഛനായി അഭിനയിച്ചിരുന്നു. അങ്ങനെയൊരു പ്രൊജക്റ്റ് താങ്കള്‍ക്കും മമ്മൂട്ടിക്കും വന്നാല്‍ എങ്ങനെയായിരിക്കും എന്ന സാങ്കല്‍പിക ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ദുല്‍ഖര്‍.
അത് അത്ര അത്ഭുതമല്ല. താടി കറുപ്പിക്കാൻ ഞാൻ ഇപ്പോഴേ മസ്‍കാരയൊക്കെ ഇട്ടുതുടങ്ങി. താടിയില്‍ ഇടയ്ക്ക് പിടിക്കുന്നതുകൊണ്ട് എന്റെ വിരല്‍ മസ്‍കാര പറ്റി കറുത്തിരിക്കും.
എനിക്ക് പ്രായം പ്രകടമാകുന്നുണ്ട്. അദ്ദേഹം അങ്ങനെയല്ല. എന്താണ് ചെയ്യുന്നത് എന്ന് അറിയില്ല. ഈ പോക്ക് പോകുകയാണെങ്കില്‍ ഞാൻ അദ്ദേഹത്തിന്റെ അച്ഛനായി അഭിനയിക്കേണ്ടി വന്നേക്കും.
അതും പ്രോസ്‍തറ്റിക് ഒന്നും കൂടാതെ തന്നെ എന്നുമായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ ആരാധകൻ എന്ന നിലയില്‍ ഒന്നിച്ച് അഭിനയിക്കാൻ നല്ല ആഗ്രഹമുണ്ടെന്നും ദുല്‍ഖര്‍ വ്യക്തമാക്കി.
Dulquer made an interesting comment about acting with Mammootty.