'ഭഗവാന്‍ ദാസന്‍റെ രാമരാജ്യം' ഫസ്റ്റ് ലുക്ക് പുറത്ത്

'ഭഗവാന്‍ ദാസന്‍റെ രാമരാജ്യം' ഫസ്റ്റ് ലുക്ക്  പുറത്ത്
Sep 22, 2022 02:31 PM | By Susmitha Surendran

ടി ജി രവി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഭഗവാന്‍ ദാസന്‍റെ രാമരാജ്യം എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. അഭിനേതാക്കളുടെ ഫോട്ടോസ് ഉപയോഗിക്കാതെയുള്ള, കഥാപാത്ര ചിത്രീകരണമാണ് പോസ്റ്ററില്‍. ദിലീപ്, നവ്യ നായർ, ആന്റണി വർഗീസ്, ഉണ്ണി മുകുന്ദൻ തുടങ്ങിയ താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്‍തത്.

റഷീദ് പറമ്പിൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹ്രസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് റഷീദ് പറമ്പില്‍. അക്ഷയ് രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, ഇർഷാദ് അലി, മണികണ്ഠൻ പട്ടാമ്പി, നന്ദന, എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റോബിൻ റീൽസ് പ്രോഡക്ഷൻസിന്റെ ബാനറിൽ റെയ്സൺ കല്ലടയിലാണ് നിര്‍മ്മാണം. ഫെബിൻ സിദ്ധാർഥ് കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹകൻ ശിഹാബ് ഓങ്ങല്ലൂർ ആണ്.

https://www.facebook.com/IamUnniMukundan/posts/633213694839496

ഒരു ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ടു നടക്കുന്ന ബാലെയും, അതിനോടാനുബന്ധിച്ചു ഉണ്ടാകുന്ന ചില പ്രശ്നങ്ങളുമാണ് കഥയുടെ ഇതിവൃത്തം. പൊളിറ്റിക്കൽ സറ്റയർ വിഭാഗത്തിൽ പെടുന്ന ഭഗവാൻ ദാസന്റെ രാമരാജ്യം ഒക്ടോബർ അവസാനം തിയേറ്ററുകളിൽ എത്തും.

എഡിറ്റിംഗ് മിഥുന്‍ കെ ആര്‍, സംഗീത സംവിധാനം വിഷ്‍ണു ശിവശങ്കര്‍, ജിജോയ് ജോര്‍ജ്, ഗണേഷ് മലയത്ത് എന്നിവരുടേതാണ് വരികള്‍, കലാസംവിധാനം സജി കോടനാട്, സൗണ്ട് ഡിസൈന്‍ ധനുഷ് നായനാര്‍, സഹസംവിധാനം വിശാല്‍ വിശ്വനാഥന്‍, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ രാജീവ് പിള്ളത്ത്, പ്രൊജക്റ്റ് ഡിസൈനർ രജീഷ് ഒറ്റപ്പാലം, മേക്കപ്പ് നരസിംഹ സ്വാമി .

വസ്ത്രാലങ്കാരം ഫെമിന ജബ്ബാർ, വിഎഫ്എക്സ് റീല്‍മോസ്റ്റ് സ്റ്റുഡിയോ, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആഷിഫ് അലി, പരസ്യകല ബൈജു ബാലകൃഷ്‍ണന്‍, അസ്സോസിയേറ്റ് ഡയറക്ടേഴ്സ് വിശ്വനാഥൻ, വിനയ് ചെന്നിത്തല, അസിസ്റ്റന്റ് ഡയറക്ടേഴ്സ് അരുൺ കെ വാണിയംകുളം, ദിപിൻ ദാസ്, ആദർശ് ബാബു, പൊന്നു ഗന്ധർവ്.

'Bhagavan Dasan's Rama Rajyaam' first look out

Next TV

Related Stories
സിനിമാ മേഖലയിൽ കടുത്ത പ്രതിഷേധം; 22-ന് ഷൂട്ടിംഗും പ്രദർശനവും നിർത്തിവെക്കും

Jan 9, 2026 10:03 PM

സിനിമാ മേഖലയിൽ കടുത്ത പ്രതിഷേധം; 22-ന് ഷൂട്ടിംഗും പ്രദർശനവും നിർത്തിവെക്കും

സിനിമാ മേഖലയിൽ കടുത്ത പ്രതിഷേധം 22-ന് ഷൂട്ടിംഗും പ്രദർശനവും...

Read More >>
'ഉമ്മയെ തനിച്ചാക്കില്ല'; ഉമ്മയുടെ പുനർവിവാഹത്തെക്കുറിച്ച് മനസുതുറന്ന് മസ്താനി

Jan 9, 2026 04:50 PM

'ഉമ്മയെ തനിച്ചാക്കില്ല'; ഉമ്മയുടെ പുനർവിവാഹത്തെക്കുറിച്ച് മനസുതുറന്ന് മസ്താനി

ഉമ്മയുടെ പുനർവിവാഹത്തെക്കുറിച്ച് മനസുതുറന്ന്...

Read More >>
എൻഎസ്എസ് ക്യാമ്പിലേക്ക് യുവജനങ്ങളെ ക്ഷണിച്ച് ടീം പ്രേംപാറ്റ

Jan 8, 2026 11:18 AM

എൻഎസ്എസ് ക്യാമ്പിലേക്ക് യുവജനങ്ങളെ ക്ഷണിച്ച് ടീം പ്രേംപാറ്റ

എൻഎസ്എസ് ക്യാമ്പിലേക്ക് യുവജനങ്ങളെ ക്ഷണിച്ച് ടീം...

Read More >>
മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു

Jan 8, 2026 10:16 AM

മിമിക്രി കലാകാരൻ രഘു കളമശേരി അന്തരിച്ചു

മിമിക്രി കലാകാരൻ രഘു കളമശേരി...

Read More >>
Top Stories