പൃഥ്വിരാജ് സിനിമകള്‍ക്ക് തിയേറ്റര്‍ വിലക്ക്

പൃഥ്വിരാജ് സിനിമകള്‍ക്ക് തിയേറ്റര്‍ വിലക്ക്
Oct 23, 2021 04:45 PM | By Susmitha Surendran

പൃഥ്വിരാജിന്റെ സിനിമകള്‍ തിയേറ്ററില്‍ റിലീസ് ചെയ്യുന്നത് വിലക്കണമെന്ന ആവശ്യവുമായി തിയേറ്റര്‍ ഉടമകള്‍ രംഗത്ത്. പൃഥ്വിരാജ് സിനിമകള്‍ നിരന്തരം ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ഇന്ന് നടന്ന തിയേറ്റര്‍ ഉടമകളുടെ യോഗത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്.

കോള്‍ഡ് കേസ് ആണ് പൃഥ്വിരാജിന്റെ ആദ്യ ഡയറക്ട് ഒ.ടി.ടി റിലീസ് ചിത്രം. തുടര്‍ന്ന് കുരുതി, ഭ്രമം എന്നീ സിനിമകളും ആമസോണ്‍ പ്രൈമില്‍ റിലീസ്  ചെയ്തു. കൂടാതെ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി എന്ന ചിത്രവും ഒ.ടി.ടിയില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

എന്നാല്‍ സാഹചര്യങ്ങളാണ് ഒ.ടി.ടി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് നടന്‍ ദിലീപ് യോഗത്തില്‍ അഭിപ്രായപ്പെട്ടു. അതേസമയം ഗോള്‍ഡ്, സ്റ്റാര്‍ എന്നിവയാണ് പൃഥ്വിരാജിന്റെതായി റിലീസിന് ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍. മരക്കാര്‍ ഒ.ടി.ടി റിലീസുമായി ബന്ധപ്പെട്ട ചര്‍ച്ചകളും യോഗത്തില്‍ നടന്നിരുന്നു.

ചിത്രം ഒ.ടി.ടിക്ക് നല്‍കരുതെന്ന് ആന്റണി പെരുമ്പാവൂരിനോട് ആവശ്യപ്പെടണമെന്ന് തിയേറ്ററുടമകള്‍ യോഗത്തില്‍ വ്യക്തമാക്കി. മരക്കാര്‍ തിയേറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മാറ്റുകയായിരുന്നു. ഇതിനിടെ ആമസോണ്‍ പ്രൈമുമായി ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു.

Theater bans Prithviraj movies

Next TV

Related Stories
'സുഹൃത്തിനുപ്പറത്തെ അടുപ്പമായ ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ, അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും' - മോഹൻലാൽ

Jan 31, 2026 07:58 AM

'സുഹൃത്തിനുപ്പറത്തെ അടുപ്പമായ ബന്ധമായിരുന്നു ഞങ്ങൾ തമ്മിൽ, അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും' - മോഹൻലാൽ

കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്‌യുടെ ആത്മഹത്യ , റോയിയെ അനുസ്മരിച്ച് നടൻ...

Read More >>
Top Stories










News Roundup