കൂട്ടിക്കലിന് കൈത്താങ്ങുമായി മമ്മൂട്ടി

കൂട്ടിക്കലിന് കൈത്താങ്ങുമായി മമ്മൂട്ടി
Oct 21, 2021 04:39 PM | By Susmitha Surendran

ലോകമനസ്സാക്ഷിയെ പിടിച്ചുലച്ച ദുരന്തത്തിൽ അടി പതറിയ സഹോദരങ്ങൾക്ക് വലിയ സഹായങ്ങളുമായി മലയാളത്തിന്‍റെ പ്രിയപ്പെട്ട വല്യേട്ടൻ മമ്മൂട്ടി. തന്‍റെ ജീവകാരുണ്യ സംഘടനയായ കെയർ ആൻഡ് ഷെയർ ഇന്‍റർനാഷണൽ ഫൗണ്ടേഷൻ വഴിയാണ് മമ്മൂട്ടി കൂട്ടിക്കലിലെ ജനതയെ ചേർത്ത് പിടിക്കുന്നത്. മമ്മൂട്ടി തന്നെ നേരിട്ട് ഏർപ്പാട് ചെയ്ത വിദഗ്ധ ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ സംഘം രാവിലെയോടെ കൂട്ടിക്കലിൽ എത്തി സേവനം തുടങ്ങി.

ആലുവ രാജഗിരി ആശുപത്രിയുടെ മെഡിക്കൽ സൂപ്രണ്ടും പ്രശസ്ത ശ്വാസകോശ രോഗ വിദഗ്ധനുമായ ഡോ. സണ്ണി പി ഒരത്തിലിന്‍റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘമാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തിയിരിക്കുന്നത്. വിദഗ്ധ ഡോക്ടർമാരും നിരവധി ആധുനിക മെഡിക്കൽ ഉപകാരണങ്ങളും മരുന്നുകളുമായാണ് സംഘം എത്തിയിരിക്കുന്നത്.

പത്തു കുടുംബങ്ങൾക്ക്‌ ഒന്ന് വീതം ജലസംഭരണി വച്ച് നൂറു ജലസംഭരണികൾ മമ്മൂട്ടി കൂട്ടിക്കലിൽ എത്തിച്ചു. പുരുഷൻമാർക്കും സ്ത്രീകൾക്കും ഉൾപ്പെടെ എല്ലാവർക്കും ലഭിക്കാത്തക്ക വിധം പുതിയ വസ്ത്രങ്ങൾ, പുതിയ പാത്രങ്ങൾ, കിടക്കകൾ തുടങ്ങി നിരവധി ഉത്പന്നങ്ങൾ ഉൾപ്പെടുന്ന തുണി കിറ്റുകൾ രണ്ടായിരത്തിൽ അധികം വിതരണത്തിനു എത്തിച്ചിട്ടുണ്ട്.

ദുരന്തത്തിനു പിറ്റേന്ന് രാവിലെ തന്നെ കെയർ ആൻഡ് ഷെയർ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയെയും സംഘത്തിനെയും മമ്മൂട്ടി ദുരന്തസ്ഥലത്തേക്ക് അയച്ചിരുന്നു. അവർ തയ്യാറാക്കിയ റിപ്പോർട്ട്‌ പ്രകാരമാണ് സഹായങ്ങൾ എത്തിക്കുന്നത്. ഇപ്പോൾ ചെയ്യുന്ന സേവനങ്ങൾ അടിയന്തിരസേവനം ആണെന്നും കൂടുതൽ സഹായങ്ങൾ വരും ദിവസങ്ങളിൽ ദുരന്തബാധിതരിൽ എത്തിക്കുമെന്നും കെയർ ആൻഡ് ഷെയർ ഡയറക്ടർ ബോർഡ് അറിയിച്ചു.

ദുരന്ത സ്ഥലത്തെ കെയർ ആൻഡ് ഷെയർ സംഘടനയുടെ പ്രവർത്തങ്ങൾ മമ്മൂട്ടി നേരിട്ട് ആണ് നിയന്ത്രിക്കുന്നത്. അതേ സമയം മമ്മൂട്ടിയുടെ ക്യാനഡയിലെയും അമേരിക്കയിലെയും ആരാധക കൂട്ടായ്മ ആയ മമ്മൂട്ടി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ ഇന്‍റർനാഷണൽ പ്രവർത്തകരും കെയർ ആൻഡ് ഷെയർ വഴി സഹായം എത്തിക്കുന്നുണ്ട്.

Mammootty with a helping hand

Next TV

Related Stories
കോപ്പിറൈറ്റുമായി ഇളയരാജ വരുമോ? ചിരിപടർത്തിയ മമിതയുടെ ആ വൈറൽ ഡാൻസ് ഉണ്ടായത് ഇങ്ങനെ...

Oct 22, 2025 02:17 PM

കോപ്പിറൈറ്റുമായി ഇളയരാജ വരുമോ? ചിരിപടർത്തിയ മമിതയുടെ ആ വൈറൽ ഡാൻസ് ഉണ്ടായത് ഇങ്ങനെ...

കോപ്പിറൈറ്റുമായി ഇളയരാജ വരുമോ? ചിരിപടർത്തിയ മമിതയുടെ ആ വൈറൽ ഡാൻസ് ഉണ്ടായത്...

Read More >>
അന്നനടയിൽ മറ്റവന്നപ്പോൾ സോഷ്യൽ മീഡിയ കത്തിയോ? ശരീരത്തിലെ എക്സ്ട്രാ ഫിറ്റിം​ഗ് എടുത്ത് മാറ്റിയതല്ല; തുറന്ന് പറഞ്ഞ് അന്ന രാജൻ

Oct 22, 2025 02:08 PM

അന്നനടയിൽ മറ്റവന്നപ്പോൾ സോഷ്യൽ മീഡിയ കത്തിയോ? ശരീരത്തിലെ എക്സ്ട്രാ ഫിറ്റിം​ഗ് എടുത്ത് മാറ്റിയതല്ല; തുറന്ന് പറഞ്ഞ് അന്ന രാജൻ

അന്നനടയിൽ മറ്റവന്നപ്പോൾ സോഷ്യൽ മീഡിയ കത്തിയോ? ശരീരത്തിലെ എക്സ്ട്രാ ഫിറ്റിം​ഗ് എടുത്ത് മാറ്റിയതല്ല; തുറന്ന് പറഞ്ഞ് അന്ന...

Read More >>
'ദേ കിടക്കുന്നു അണ്ണന്റെ എഐ മെസേജ്'; അജ്മൽ അമീർ തനിക്കും മെസേജ് അയച്ചിരുന്നെന്ന് നടി റോഷ്ന റോയ്

Oct 21, 2025 10:49 PM

'ദേ കിടക്കുന്നു അണ്ണന്റെ എഐ മെസേജ്'; അജ്മൽ അമീർ തനിക്കും മെസേജ് അയച്ചിരുന്നെന്ന് നടി റോഷ്ന റോയ്

അജ്മൽ അമീർ തനിക്കും മെസേജ് അയച്ചിരുന്നെന്ന് നടി റോഷ്ന റോയ്...

Read More >>
ട്രെൻഡിംഗിൽ ഇടം പിടിച്ച് 'കാതൽ നദിയേ'; മൈസൂരിന്റെ പശ്ചാത്തലത്തിൽ നിഖില വിമലിന്റെ 'പെണ്ണ് കേസ്' ഗാനം പുറത്തിറങ്ങി

Oct 21, 2025 05:12 PM

ട്രെൻഡിംഗിൽ ഇടം പിടിച്ച് 'കാതൽ നദിയേ'; മൈസൂരിന്റെ പശ്ചാത്തലത്തിൽ നിഖില വിമലിന്റെ 'പെണ്ണ് കേസ്' ഗാനം പുറത്തിറങ്ങി

നിഖില വിമൽ നായികയായി എത്തുന്ന പുതിയ മലയാള ചിത്രം ‘പെണ്ണ് കേസ്’ ആദ്യ ഗാനം...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall