ഇത് കൃഷിക്കാരൻ ജയറാം, ആദരിച്ച് മുഖ്യമന്ത്രി; സന്തോഷം പങ്കുവെച്ച് നടൻ

ഇത് കൃഷിക്കാരൻ ജയറാം, ആദരിച്ച് മുഖ്യമന്ത്രി; സന്തോഷം പങ്കുവെച്ച് നടൻ
Aug 18, 2022 08:01 PM | By Susmitha Surendran

മലയാളികളുടെ പ്രിയതാരമാണ് ജയറാം. അഭിനയത്തിന് പുറമെ ആനകളോടും ചെണ്ട മേളത്തോടുമൊക്കെ ജയറാമിനുള്ള ഇഷ്‍ടം പ്രസിദ്ധമാണ്. എന്നാൽ കൃഷിയിലും പശുവളര്‍ത്തലിലും താരം തന്റെ കഴിവ് ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ സംസ്ഥാന കൃഷിവകുപ്പിന്റെ ആദരം ഏറ്റുവാങ്ങിയിരിക്കുകയാണ് ജയറാം.

മുഖ്യമന്ത്രി പിണറായി വിജയനാണ് താരത്തെ ആദരിച്ചത്. ഈ വർഷത്തെ കർഷക അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ ജയറാമിന് പ്രത്യേക ആദരം നൽകുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. പെരുമ്പാവൂരിലെ ജയറാമിന്റെ ഫാമിന്റെ പ്രവർത്തനങ്ങൾക്കാണ് ആദരം നൽകിയത്.

https://www.facebook.com/JayaramActor/posts/614557993364389

സോഷ്യൽ മീഡിയ പേജുകളിൽ താരം സന്തോഷം പങ്കുവച്ചിട്ടുണ്ട്. ‘ഏറെ സന്തോഷിക്കുന്ന അഭിമാനിക്കുന്ന നിമിഷം..കൃഷിക്കാരൻ ജയറാം....കേരള സർക്കാരിന് . കൃഷി വകുപ്പിന്...THANK YOU....നാട്ടുകാരായ എല്ലാവർകും...എന്നെ സഹായിക്കുന്ന സഹപ്രവര്‍ത്തകർ... ‘, എന്നാണ് ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് ജയറാം കുറിച്ചത്.



പെരുമ്പാവൂര്‍ തോട്ടുവയിൽ ജയറാമിന് ആറേക്കര്‍ ഫാമാണ് ഉള്ളത്. ആനന്ദ് എന്നാണ് ഫാമിന് നല്‍കിയ പേര്. 100 പശുക്കളാണ് ഫാമിലുള്ളത്. പുറമെ, വാഴയും ജാതിയും വിവിധയിനം പഴങ്ങളും തീറ്റപ്പുല്ലും സമൃദ്ധമായി വളരുന്നു. എച്ച് എഫ് ഇനം പശുക്കളാണ് കൂടുതല്‍.

വെച്ചൂര്‍, ജഴ്‌സി പശുക്കളും ഫാമില്‍ വളരുന്നു. ഗംഗ, യമുന തുടങ്ങി നദികളുടെ പേരാണ് പശുക്കള്‍ക്ക് നല്‍കിയിരിക്കുന്നത്. ഫാമിന് പുറമെ നെല്ല്, തെങ്ങ് കൃഷിയും ജയറാം നടത്തുന്നു. 

സീരിയലിലെ ചുംബന രംഗം ഒറ്റ ടേക്കില്‍ തീര്‍ന്നു; ദീപൻ മുരളി പറയുന്നു


മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടനാണ് ദീപന്‍ മുരളി. ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് ദീപന്‍ ജനപ്രീതി നേടുന്നത്. ഇടയ്ക്ക് ബിഗ് ബോസ് ഷോയിലേക്കും താരം പോയിരുന്നു.

 ഇപ്പോഴിതാ  സൂരാജ് വെഞ്ഞാറമൂട് അവതാരകനായിട്ടെത്തുന്ന അടി മോനെ ബസര്‍ എന്ന പരിപാടിയിലും ദീപന്‍ പങ്കെടുത്തിരുന്നു. തൂവല്‍സ്പര്‍ശം സീരിയലിലെ ഭാര്യയായി അഭിനയിക്കുന്ന നടിയും ദീപനൊപ്പം ഉണ്ടായിരുന്നു.



സീരിയലിലെ ബെഡ് റൂം സീനിനെ പറ്റിയുള്ള അവതാരകന്റെ ചോദ്യത്തിന് രസകരമായ മറുപടികളാണ് താരജോഡികള്‍ നല്‍കിയിരിക്കുന്നത്. ഇതിന് പിന്നാലെ സൂരാജ് വെഞ്ഞാറമൂട് അവതാരകനായിട്ടെത്തുന്ന അടി മോനെ ബസര്‍ എന്ന പരിപാടിയിലും ദീപന്‍ പങ്കെടുത്തിരുന്നു.

തൂവല്‍സ്പര്‍ശം സീരിയലിലെ ഭാര്യയായി അഭിനയിക്കുന്ന നടിയും ദീപനൊപ്പം ഉണ്ടായിരുന്നു. സീരിയലിലെ ബെഡ് റൂം സീനിനെ പറ്റിയുള്ള അവതാരകന്റെ ചോദ്യത്തിന് രസകരമായ മറുപടികളാണ് താരജോഡികള്‍ നല്‍കിയിരിക്കുന്നത്.

'ഞങ്ങളോട് കിസ് ചെയ്യുന്ന സീനിനെ പറ്റി മുന്‍പൊന്നും പറഞ്ഞിരുന്നില്ല. ആ ഷോട്ട് എടുക്കുന്നതിന് തൊട്ട് മുന്‍പാണ് ഇക്കാര്യം പറയുന്നത്. എനിക്കും ആ ഷോട്ട് എടുക്കാന്‍ ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നെന്ന്' നടി പറയുന്നു.

ആ രംഗത്തില്‍ ഞാന്‍ പാലെടുക്കാന്‍ വേണ്ടി പോവുന്ന വഴിയ്ക്ക് വെച്ചാണ് ചുംബിക്കുന്നത്. പാലിന്റെ കഥയിലേക്ക് വരുമ്പോഴാണ് ഹൈലൈറ്റ് സംഭവം ഉണ്ടാവുന്നത്.

കിസിങ്ങ് ഒരു ടേക്ക് കൊണ്ട് തന്നെ കഴിഞ്ഞു. എന്തോ ഭാഗ്യം കൊണ്ടാണ് അത് ഒറ്റ ടേക്കില്‍ തീര്‍ന്നത്.പിന്നത്തെ സീനില്‍ ദീപന്‍ പാല് കുടിക്കുന്നതാണ്.

അദ്ദേഹത്തിന് പാല് ഇഷ്ടമല്ല. ഒറ്റ ടേക്കില്‍ അത് റെഡിയാക്കാം. അതുകൊണ്ട് കുഴപ്പമില്ലല്ലോ. ദീപന്‍ ഒന്ന് അഡ്ജസ്റ്റ് ചെയ്യൂ, വേറെ വഴിയില്ലല്ലോ എന്നാണ് സംവിധായകന്‍ പറഞ്ഞത്. അങ്ങനെ സീന്‍ തുടങ്ങി. നാല് ടേക്ക് പോയി, അദ്ദേഹം നാല് ഗ്ലാസ് പാലും കുടിച്ചതായി നടി പറയുന്നു. ടെക്‌നിക്കല്‍ പ്രശ്‌നം കാരണം നാല് ഗ്ലാസ് പാല് തനിക്ക് കുടിക്കേണ്ടി വന്നുവെന്ന് ദീപനും പറഞ്ഞു. 

Now Jayaram has received the respect of the state agriculture department.

Next TV

Related Stories
സൂപ്പർ സ്‌പൈ ത്രില്ലർ 'പേട്രിയറ്റ്' താരങ്ങൾ, വരുന്നത് മലയാള സിനിമയിലെ സൂപ്പർ മെഗാ കൊളാബ് !

Jan 26, 2026 12:34 PM

സൂപ്പർ സ്‌പൈ ത്രില്ലർ 'പേട്രിയറ്റ്' താരങ്ങൾ, വരുന്നത് മലയാള സിനിമയിലെ സൂപ്പർ മെഗാ കൊളാബ് !

സൂപ്പർ സ്‌പൈ ത്രില്ലർ "പേട്രിയറ്റ്" താരങ്ങൾ , വരുന്നത് മലയാള സിനിമയിലെ സൂപ്പർ മെഗാ കൊളാബ്...

Read More >>
'ഈ പുരസ്കാരത്തിന് ഒരേയൊരു കാരണക്കാരൻ എന്റെ അപ്പൻ'; അവാർഡ് വേദിയിൽ അച്ഛനെ ചേർത്തുപിടിച്ച് വേടൻ

Jan 26, 2026 11:21 AM

'ഈ പുരസ്കാരത്തിന് ഒരേയൊരു കാരണക്കാരൻ എന്റെ അപ്പൻ'; അവാർഡ് വേദിയിൽ അച്ഛനെ ചേർത്തുപിടിച്ച് വേടൻ

'ഈ പുരസ്കാരത്തിന് ഒരേയൊരു കാരണക്കാരൻ എന്റെ അപ്പൻ'; അവാർഡ് വേദിയിൽ അച്ഛനെ ചേർത്തുപിടിച്ച്...

Read More >>
ജയറാം - കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരത്തിലെ

Jan 24, 2026 08:11 PM

ജയറാം - കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരത്തിലെ "കൊടുമുടി കയറെടാ" ഗാനം റിലീസായി

ജയറാം - കാളിദാസ് ജയറാം ചിത്രം ആശകൾ ആയിരത്തിലെ "കൊടുമുടി കയറെടാ" ഗാനം...

Read More >>
Top Stories










News Roundup