മകളുടെ ആദ്യത്തെ കല്യാണം; വീഡിയോ പങ്കുവെച്ച് താരം

മകളുടെ ആദ്യത്തെ കല്യാണം; വീഡിയോ പങ്കുവെച്ച് താരം
Aug 18, 2022 04:04 PM | By Susmitha Surendran

ആരാധകര്‍ ഏറെയാണ് നടനും അവതാരകനുമായ മിഥുനും കുടുംബത്തിനും. ഇന്‍സ്റ്റഗ്രാം റീല്‍സിലൂടെ ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് മിഥുന്റെ ഭാര്യ ലക്ഷ്മി മേനോനും.

ഇവരുടെ മകള്‍ തന്‍വിയും പ്രേക്ഷകരുടെ പ്രിയപ്പെട്ട താരപുത്രിയാണ്. ഇപ്പോള്‍ തങ്ങളുടെ കുടുംബത്തിലെ വലിയൊരു സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് മിഥുന്‍.


ഇവരുടെ മകള്‍ തന്‍വി പ്രായപൂര്‍ത്തിയായി. ആചാരപ്രകാരമുള്ള ആദ്യത്തെ കല്യാണം ആഘോഷമാക്കിയിരിക്കുകയാണ് മിഥുനും ഭാര്യയും.

മിഥുനും ലക്ഷ്മിയും വീട്ടിലെ ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചു. ദാവണി ധരിച്ച്, മുല്ലപ്പൂവും ആഭരണങ്ങളുമെല്ലാം അണിഞ്ഞ് കയ്യില്‍ നിറയെ മൈലാഞ്ചി ഇട്ട് കൊച്ചു മണവാട്ടിയായി തന്‍വി അണിഞ്ഞരുങ്ങി. ചടങ്ങില്‍ കുടുബാംഗങ്ങളും പങ്കെടുത്തു.

https://www.instagram.com/p/ChUBIywhsFn/?utm_source=ig_embed&utm_campaign=embed_video_watch_again

വീഡിയോയ്ക്ക് താഴെ ആശംസകള്‍ അറിയിച്ച് നിരവധി പേര്‍ എത്തി. ഇതിനിടെ ആ അമ്മയും മോളും ഒരുപോലെ ഉണ്ടെന്നും ചിലര്‍ കമന്റ് ഇട്ടു. ചില വീഡിയോ കാണുമ്പോള്‍ മാറി പോവും എന്നും മറ്റു ചിലര്‍ പറഞ്ഞത്.

അമ്മയാകാൻ ഒരുങ്ങി ബിപാഷ ബസു; ചിത്രങ്ങള്‍ വൈറൽ


ബോളിവുഡിന്‍റെ സ്വന്തം 'ഹോട്ട്' താരമായിരുന്നു ഒരിക്കല്‍ ബിപാഷ ബസു. 'അജ്നബീ' എന്ന സിനിമയിലൂടെ ഗംഭീര അരങ്ങേറ്റം കുറിച്ച ബിപാഷ ബസു പിന്നീട് ഒരുപിടി സിനിമകളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തു. ചെയ്തതില്‍ അധികവും ഗ്ലാമറസ് വേഷങ്ങളായതിനാല്‍ തന്നെ 'ഹോട്ട്' താരമെന്ന പേരിലായിരുന്നു ബിപാഷ അറിയപ്പെട്ടിരുന്നത്.

എന്നാല്‍ അധികകാലമൊന്നും ബോളിവുഡില്‍ സജീവമായി നില്‍ക്കാൻ ബിപാഷയ്ക്ക് സാധിച്ചില്ല. വിവാദങ്ങളില്‍ പെട്ട് നിറം മങ്ങിയ ശേഷം തുടര്‍ച്ചയായി സിനിമകള്‍ ചെയ്യാതായി. ഇതിനിടെ 2016ല്‍ നടനായ കരണ്‍ സിംഗ് ഗ്രോവറുമായി വിവാഹവും നടന്നു.


ഇപ്പോഴിതാ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് ബിപാഷ. ,. കരണിനൊപ്പമുള്ള ചിത്രങ്ങള്‍ ബിപാഷ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ചിത്രങ്ങള്‍ക്കൊപ്പം ഒരു കുറിപ്പും ബിപാഷ പങ്കുവെച്ചിട്ടുണ്ട്.

ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ഇതുവരെ കടന്നുവന്നതില്‍ വ്യത്യസ്തമായൊരു സമയത്തിലേക്കാണ് ഇനി യാത്രയെന്നുമെല്ലാം ബിപാഷ ഈ കുറിപ്പിലൂടെ പറയുന്നു.

വൈകാതെ തന്നെ കുഞ്ഞ് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാവരുടെയും സ്നേഹത്തിനും പ്രാര്‍ത്ഥനകള്‍ക്കും നന്ദി- ബിപാഷ കുറിച്ചു.


മലൈക അറോറ, അഭയ് ഡിയോള്‍, ഷമിതാ ഷെട്ടി തുടങ്ങി സിനിമാമേഖലയില്‍ നിന്നുള്ള സഹപ്രവര്‍ത്തകര്‍ അടക്കം നിരവധി പേര്‍ ബിപാഷയുടെ ചിത്രങ്ങള്‍ക്ക് പ്രതികരണം അറിയിച്ചിട്ടുണ്ട്. ഏവരും അമ്മയാകാൻ പോകുന്ന ബിപാഷയ്ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുകയാണ്.


daughter's first wedding; The actor shared the video

Next TV

Related Stories
ജോർജും റീനുവും ഒന്നിക്കുന്നു  നിവിൻ പോളിക്കൊപ്പം മമിത ബൈജു; 'ബത്‌ലഹേം കുടുംബ യൂണിറ്റി'ന് തുടക്കം

Jan 2, 2026 04:54 PM

ജോർജും റീനുവും ഒന്നിക്കുന്നു നിവിൻ പോളിക്കൊപ്പം മമിത ബൈജു; 'ബത്‌ലഹേം കുടുംബ യൂണിറ്റി'ന് തുടക്കം

നിവിൻ പോളിക്കൊപ്പം മമിത ബൈജു; 'ബത്‌ലഹേം കുടുംബ യൂണിറ്റി'ന്...

Read More >>
ലോകയിൽ കല്യാണിക്കുപകരം കാസ്റ്റ് ചെയ്തിരുന്നോ...? ചോദ്യത്തിന് മറുപടിയുമായി പാർവതി തിരുവോത്ത്

Jan 2, 2026 02:33 PM

ലോകയിൽ കല്യാണിക്കുപകരം കാസ്റ്റ് ചെയ്തിരുന്നോ...? ചോദ്യത്തിന് മറുപടിയുമായി പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത്, ലോക, കല്യാണി, ഡൊമിനിക് അരുൺ, പ്രഥമദൃഷ്ട്യാ...

Read More >>
മദ്യപിച്ച് വാഹനമോടിച്ച് അപകടം; സിദ്ധാർഥ് പ്രഭുവിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും

Jan 2, 2026 11:36 AM

മദ്യപിച്ച് വാഹനമോടിച്ച് അപകടം; സിദ്ധാർഥ് പ്രഭുവിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തും

മദ്യപിച്ച് വാഹനമോടിച്ച് അപകടം, സിദ്ധാർഥ് പ്രഭുവിനെതിരെ കൂടുതല്‍ വകുപ്പുകള്‍...

Read More >>
Top Stories










News Roundup