അവയവദാന സത്യപ്രതിജ്ഞ പങ്കുവെച്ച് നടി മീന. ലോക അവയവദാന ദിനമായ ഇന്ന് തന്റെ അവയവങ്ങള്‍ ദാനം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്തതായി മീന തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ വലിയ നന്മയില്ലെന്നും അതിന് ഏറ്റവും നല്ല മാര്‍ഗമാണ് അവയവദാനമെന്നും മീന പറഞ്ഞു. ജീവന് വേണ്ടി പോരാടുന്ന പലര്‍ക്കും രണ്ടാമതൊരു അവസരമാണിതെന്നും മീന കൂട്ടിച്ചേര്‍ത്തു.താന്‍ ഈ ഒരു അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടെന്നും മീന പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
മീനയുടെ കുറിപ്പ്
‘ജീവന്‍ രക്ഷിക്കുന്നതിനേക്കാള്‍ വലിയ നന്മയില്ല. ജീവന്‍ രക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് അവയവദാനം. ഇത് ഒരു അനുഗ്രഹമാണ്, വിട്ടുമാറാത്ത രോഗവുമായി പൊരുതുന്ന പലര്‍ക്കും രണ്ടാമത്തെ അവസരമാണ് അവയവദാനം.
ആ അവസ്ഥയിലൂടെ വ്യക്തിപരമായി ഞാന്‍ കടന്നുപോയിട്ടുണ്ട്. എന്റെ ജീവിതം മാറ്റിമറിച്ചേക്കാവുന്ന കൂടുതല്‍ ദാതാക്കളാല്‍ എന്റെ സാഗര്‍ അനുഗ്രഹിക്കപ്പെട്ടിരുന്നെങ്കില്‍. ഒരു ദാതാവിന് എട്ട് ജീവന്‍ രക്ഷിക്കാനാകും.
അവയവദാനത്തിന്റെ പ്രാധാന്യം എല്ലാവരും മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ദാതാക്കളും സ്വീകര്‍ത്താക്കളും ഡോക്ടര്‍മാരും തമ്മില്‍ മാത്രമല്ല.
ഇത് കുടുംബങ്ങളെയും സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും പരിചയക്കാരെയും വളരെയധികം ബാധിക്കുന്നു. ഇന്ന് ഞാന്‍ എന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്നുവെന്ന് പ്രതിജ്ഞ ചെയ്യുന്നു. നിങ്ങളുടെ പേര് നിലനിര്‍ത്താനുള്ള ഒരു വഴിയാണിത്.’
പരിക്കേറ്റ പുള്ളിപ്പുലിക്ക് രാഖി കെട്ടുന്ന യുവതി, ചിത്രം വെെറലാകുന്നു
രാജസ്ഥാനിൽ ഒരു യുവതി പുള്ളിപ്പുലിക്ക് രാഖി കെട്ടുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വെെറലാകുന്നു. രാജ്സമന്ദ് ജില്ലയിലെ ദിയോഗർ തഹസിൽ താമസിക്കുന്ന ലീല കൻവർ നരാന സഹോദരന് രാഖി കെട്ടുന്നതിനായിട്ടാണ് വീട്ടിൽ നിന്നും പുറപ്പെട്ടത്.
എന്നാൽ വഴിയിൽ വെച്ച് പരിക്കേറ്റ് ഒരു പുള്ളിപ്പുലിയെ അവർ കാണുകയായിരുന്നു. അവശനിലയിലായ പുള്ളിപുലിയ്ക്ക് ചുറ്റും ആളുകൾ കൂടുകയും സെൽഫി എടുക്കുന്നതും ലീല ശ്രദ്ധിച്ചു. മറ്റൊന്നും ആലോചിക്കാതെ ലീല സഹോദരനായി സൂക്ഷിച്ചിരുന്ന രാഖിയെടുത്ത് പുലിയുടെ കാലിൽ കെട്ടുകയായിരുന്നു.
പിങ്ക് സാരി ധരിച്ച യുവതി തല മറച്ച് പരിക്കേറ്റ പുള്ളിപ്പുലിക്ക് രാഖി കെട്ടുന്നത് ഫോട്ടോയിൽ കാണാം. രാജ്സമന്ദ് ജില്ലയിലെ പാണ്ടി ഗ്രാമത്തിലേക്കുള്ള വഴിയിലാണ് പുലി അവശനിലയിൽ കിടന്നത്. വിവരം ലഭിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ഇവിടേയ്ക്ക് എത്തി.
എന്നാൽ അതിന് മുൻപ് ആളുകൾ പുലിയുടെ ചുറ്റും തടിച്ചുകൂടുകയും സെൽഫിയെടുക്കുകയും ചെയ്തു. ഇതിനിടയിലാണ് ലീല പുലിയെ സഹോദരനാക്കി അംഗീകരിച്ച് രാഖി കെട്ടിയത്. രാഖി കെട്ടുന്ന വീഡിയോ വൈറലാവുകയും ചെയ്തു.
പുലിയോട് വേഗം സുഖം പ്രാപിക്കൂ എന്ന് ലീല പറയുന്നതും വീഡിയോയിലുണ്ട്. ഉടൻ തന്നെ വനംവകുപ്പ് സംഘം സ്ഥലത്തെത്തി പുലിയെ ചികിത്സയ്ക്കായി കൊണ്ടുപോവുകയായിരുന്നു.
ഇന്ത്യൻ ഫോറസ്റ്റ് (ഐഎഫ്എസ്) ഓഫീസർ സുശാന്ത നന്ദയാണ് വെള്ളിയാഴ്ച ട്വിറ്ററിൽ ചിത്രം പങ്കുവെച്ചത്. രാജസ്ഥാനിൽ, ഒരു സ്ത്രീ അനിയന്ത്രിതമായ സ്നേഹം കാണിക്കുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുന്നതിന് മുമ്പ് രോഗിയായ പുള്ളിപ്പുലിക്ക് രാഖി കെട്ടി (സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകം) എന്ന് കുറിച്ച് കൊണ്ടാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്.
പോസ്റ്റ് ഷെയർ ചെയ്തതിന് ശേഷം ട്വിറ്ററിൽ 900 ലൈക്കുകൾ ലഭിച്ചു. 90-ലധികം പേർ ഇതുവരെ പോസ്റ്റ് റീ ട്വീറ്റ് ചെയ്തിട്ടുണ്ട്. മനോഹരമായ സന്ദേശം നൽകിയതിന് യുവതി ആശംസിച്ചു പലരും കമന്റ് ചെയ്തു. ' അങ്ങനെ തന്നെ വേണം. കാടുകളോടും വന്യജീവികളോടും ഒപ്പം ജീവിക്കണം. ദൈവം എല്ലാത്തരം ജീവിതങ്ങളെയും സൃഷ്ടിച്ചു. ലോകം മനുഷ്യർക്ക് മാത്രമല്ല...'- എന്നൊരാൾ പോസ്റ്റിന് താഴേ കമന്റ് ചെയ്തു.
'രാഖി കെട്ടുന്നത് പ്രതീകാത്മകമാണ്. സ്നേഹവും വാത്സല്യവും വളരെ മനോഹരമാണ് ... സ്ത്രീ കാണിക്കുന്നതുപോലെ ... കൂടാതെ നമ്മുടെ വനങ്ങളെ പരിപാലിക്കുന്ന എല്ലാ ജീവനക്കാർക്കും ഒരു വലിയ കൈയ്യടി...' എന്നും മറ്റൊരാൾ കമന്റ് ചെയ്തു.
Actress Meena shared her organ donation oath.