കേരളത്തിലുള്ളവരുടെ ലൈംഗിക ദാരിദ്ര്യം മനസ്സിലായി; ഗോപി സുന്ദര്‍

കേരളത്തിലുള്ളവരുടെ ലൈംഗിക ദാരിദ്ര്യം മനസ്സിലായി; ഗോപി സുന്ദര്‍
Aug 13, 2022 02:54 PM | By Susmitha Surendran

കേരളത്തിലുള്ളവരുടെ ലൈംഗിക ദാരിദ്ര്യം തനിക്ക് മനസ്സിലായെന്ന് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. മ്യൂസിക്ക് ആല്‍ബത്തിന്റെ നല്ല ഭംഗിയുള്ള ഒരു പോസ്റ്റര്‍ ആദ്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തപ്പോള്‍ വലിയ റീച്ച് കിട്ടിയില്ലെന്നും, അടുത്ത വീഡിയോയില്‍ ചുംബന രംഗം പോസ്റ്റ് ചെയ്യാം എന്ന് കരുതിയത് അതുകൊണ്ടാണെന്നും ഗോപി സുന്ദര്‍ പറയുന്നു.

രണ്ടാളും ഒന്നിച്ച് ഒരു മ്യൂസിക് വീഡിയോ പുറത്ത് വിട്ടിരുന്നു. ഗോപിയും അമൃതയും ചേര്‍ന്ന് പാടി, സംഗീതം നല്‍കി, പുറത്തിറക്കിയ ‘തൊന്തരവ്’ എന്ന ആല്‍ബത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്.



ഏറെ വൈറലും മോശം കമന്റുകള്‍ വന്നതുമായ പോസ്റ്റ് പങ്കുവെക്കാനുള്ള കാരണവും ഗോപി സുന്ദര്‍ വ്യക്തമാകുന്നുണ്ട്. ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.

‘നല്ല ഭംഗിയുള്ള ആല്‍ബത്തിന്റെ പോസ്റ്റര്‍ ഇട്ടപ്പോള്‍ അത് ശ്രദ്ധിക്കപ്പെട്ടില്ല, ആല്‍ബത്തിലെ കിസ്സിങ് സീന്‍ റിലീസ് ചെയ്യാം എന്ന് തീരുമാനിച്ചത്. ആ പോസ്റ്റ് ഇട്ട് കഴിഞ്ഞപ്പോഴാണ് കേരളത്തിലെ ലൈംഗിക ദാരിദ്ര്യം എത്ര മാത്രം ഉണ്ടെന്ന് എനിക്ക് മനസിലായത്.

ആ പോസ്റ്റ് കണ്ട് സന്തോഷിക്കുന്നവരുണ്ട്, കപടമായി ആസ്വദിക്കുകയും കുറ്റം പറയുകയും ചെയ്യുന്നവരുമുണ്ട്. എന്തായാലും എന്റെ ഉദ്ദേശം നടന്നു. ആ പാട്ട് നല്ല രീതിയില്‍ റീച്ച് ആകണം എന്നേ ഉണ്ടായിരുന്നുള്ളൂ. ഗോപി സുന്ദര്‍.

മറ്റൊരു ലോകത്ത് വെച്ച് കണ്ടുമുട്ടാന്‍ കഴിഞ്ഞാല്‍ ഞാന്‍ നിന്നെ ഒരിക്കലും ഒറ്റക്കാക്കില്ല; അഭയ ഹിരണ്‍മയി പറയുന്നു.


തനിക്കേറെ പ്രിയപ്പെട്ട വളര്‍ത്തുനായ പുരുഷുവിനെ നഷ്ടമായതിന്റെ സങ്കടം പങ്കിട്ട് ഗായിക അഭയ ഹിരണ്‍മയി. പുരുഷുവിനൊപ്പമുള്ള ചിത്രങ്ങളും കുറിപ്പിനൊപ്പമായി പോസ്റ്റ് ചെയ്തിരുന്നു. അവസാനസമയത്ത് നിന്നെ നോക്കാനോ നിന്റെ കൂടെയിരിക്കാനോ കഴിഞ്ഞില്ല പുരുഷു.

അക്കാര്യത്തില്‍ എനിക്ക് വിഷമമുണ്ട്. മറ്റൊരു ലോകത്ത് വെച്ച് കണ്ടുമുട്ടാന്‍ കഴിഞ്ഞാല്‍ ഞാന്‍ നിന്നെ ഒരിക്കലും ഒറ്റക്കാക്കില്ല.



നമ്മളൊന്നിച്ചിരുന്ന് ടിവി കാണും, ബിസ്‌ക്കറ്റ് പങ്കുവെക്കും, നമ്മളൊന്നിച്ച് നടക്കാനും പോവും. ഞാന്‍ നിന്നെ മുറുകെ കെട്ടിപ്പിടിക്കുന്നുണ്ട്. എനിക്ക് നിന്നോട് ഗുഡ് ബൈ പറയാനാവില്ലെന്നും അഭയ പറയുന്നു.

ഞാനൊരിക്കലും അത് പറയുകയുമില്ല. നീ മോശമായി പെരുമാറിയപ്പോള്‍ വഴക്കുപറഞ്ഞതിന് എന്നോട് നീ ക്ഷമിക്കണം. നീ വീണ്ടും എന്റെ ബെഡിലേക്ക് വരാനും ഒന്നിച്ച് കിടക്കാനും വേണ്ടിയാണ് ഞാനങ്ങനെ ചെയ്തത്.



ഈ വേദന എനിക്ക് സഹിക്കാനാവില്ല, എന്നെ തനിച്ചാക്കരുത്. നീയെപ്പോഴും എന്റേതാണ്, ഐ ലവ് യൂ എന്നുമായിരുന്നു അഭയ കുറിച്ചത്. നിന്റെ നനഞ്ഞ മൂക്ക് എനിക്ക് മിസ് ചെയ്യുന്നു, എന്നെ വിട്ട് പോവല്ലേയെന്നും ഗായിക കുറിച്ചിരുന്നു.താരങ്ങളും ആരാധകരുമെല്ലാം അഭയയ്ക്ക് ആശ്വാസമേകുന്ന വാക്കുകളുമായെത്തിയിട്ടുണ്ട്.


Music director Gopi Sundar says that he understands the sexual poverty of people in Kerala.

Next TV

Related Stories
അതിരസകരം....: മികച്ച പ്രേക്ഷക പ്രതികരണവുമായി ലുക്മാന്റെ 'അതിഭീകര കാമുകൻ'

Nov 15, 2025 03:40 PM

അതിരസകരം....: മികച്ച പ്രേക്ഷക പ്രതികരണവുമായി ലുക്മാന്റെ 'അതിഭീകര കാമുകൻ'

അതിഭീകര കാമുകൻ' തീയേറ്ററുകളിലെത്തി. ആരാധകരുടെ പ്രതികരണം...

Read More >>
ഇനി മായാവിയുടെ കളി; മമ്മൂട്ടിയുടെ ‘മായാവി’ 4K റീ-റിലീസിന് തയ്യാറായി

Nov 15, 2025 12:05 PM

ഇനി മായാവിയുടെ കളി; മമ്മൂട്ടിയുടെ ‘മായാവി’ 4K റീ-റിലീസിന് തയ്യാറായി

മായാവി റീ-റിലീസ് , മമ്മൂട്ടി സൂപ്പർഹിറ്റ് ആക്ഷൻ-കോമഡി...

Read More >>
'ഹാൽ' സിനിമ പ്രദർശിപ്പിക്കാം; അനുമതി നൽകി ഹൈക്കോടതി

Nov 14, 2025 04:51 PM

'ഹാൽ' സിനിമ പ്രദർശിപ്പിക്കാം; അനുമതി നൽകി ഹൈക്കോടതി

ഹാൽ,ഹൈക്കോടതി, സെന്‍സര്‍ ബോര്‍ഡ്, ഷെയ്ൻ നിഗം...

Read More >>
വീണ്ടും കാക്കി ധരിച്ച് ലാലേട്ടൻ!  ‘L365’ൽ മോഹൻലാൽ ബാക്ക് ഇൻ ആക്ഷൻ

Nov 14, 2025 02:06 PM

വീണ്ടും കാക്കി ധരിച്ച് ലാലേട്ടൻ! ‘L365’ൽ മോഹൻലാൽ ബാക്ക് ഇൻ ആക്ഷൻ

L365 മൂവി, മോഹൻലാൽ, ആഷിഖ് ഉസ്‌മാൻ പ്രൊഡക്ഷൻസ്, പോലീസ് വേഷം...

Read More >>
Top Stories










https://moviemax.in/-