മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനു ജോസഫ്. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി പരമ്പരകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് താരം.

സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട് താരത്തിന്. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരെ ഈ ചാനൽ വഴി അറിയിക്കാറുണ്ട്. ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം പണ്ട് നടന്ന ഒരു അപകടത്തെക്കുറിച്ച് സംസാരിക്കുന്നത്.
“പ്രൈവസി ഒരുപാട് ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. അതുകൊണ്ടുതന്നെ കുറച്ച് ഉള്ളിലേക്കുള്ള സ്ഥലം ആയിരുന്നു വീട് വെക്കുവാൻ ആയി വാങ്ങിയത്. പിന്നെ പണവും ഒരു മാനദണ്ഡം തന്നെയായിരുന്നു. ശാസ്തമംഗലത്ത് നിന്നും 6 കിലോമീറ്റർ ഉള്ളിലോട്ട് ആണ് സ്ഥലം.
വീട്ടിലേക്ക് പോകാനും വരുവാനും ഒക്കെ എളുപ്പമാണ്. ഗ്ലാസ് ഹൗസ് പോലെയാണ് ഇത് നിർമ്മിക്കുന്നത്. ഒരു ഔട്ട് ഹൗസ് മാതൃകയിൽ. താമസിക്കാൻ മാത്രമല്ല വീട് ഉണ്ടാക്കുന്നത്. ഷൂട്ടിംഗിന് വേണ്ടി കൂടിയാണ്” – അനു ജോസഫ് പറയുന്നു. ഇതുകൂടാതെ തനിക്ക് പണ്ട് നടന്ന ഒരു അപകടത്തെ കുറിച്ചും താരം സംസാരിച്ചു.
“ഒരിക്കൽ ഒരു കല്യാണ വീട്ടിൽ പോയി വരികയായിരുന്നു. രാത്രി ആയിരുന്നു തിരിച്ചുവന്നത്. വീടെത്തുന്നതിന് തൊട്ടുമുൻപ് ആയിരുന്നു സംഭവം നടന്നത്. പുലർച്ചെ രണ്ടര മണി ആയിരുന്നു സമയം. ഉറങ്ങിപ്പോയത് കൊണ്ടാണ് അപകടം സംഭവിച്ചത്. ആദ്യമായി വാങ്ങിയ സ്വിഫ്റ്റ് വണ്ടി ആയിരുന്നു അത്. ആറുമാസത്തിനുള്ളിൽ ആയിരുന്നു അപകടം സംഭവിച്ചത്” – അനു ജോസഫ് പറയുന്നു.
എന്നാൽ എന്തോ ഭാഗ്യത്തിന് വണ്ടി ഒരു റബ്ബർ തടിയിൽ തട്ടി നിൽക്കുകയായിരുന്നു. അതിനു തൊട്ടുമുന്നിൽ ഒരു വലിയ കുഴി ഉണ്ടായിരുന്നു. അതിനപ്പുറത്ത് തന്നെ ഒരു പുഴ ഒഴുകുന്നുണ്ടായിരുന്നു. ഒരുപാട് നാട്ടുകാർ എത്തിയാണ് രക്ഷപ്പെടുത്തിയത്.
ദൈവം ആ റബ്ബർ തടിയുടെ രൂപത്തിൽ വന്നു എന്നാണ് അനു ജോസഫ് വിശ്വസിക്കുന്നത്. അച്ഛനും അമ്മയ്ക്കും സാരമായ പരിക്കുകൾ പറ്റി. അവരുടെ കൈ ഒടിഞ്ഞു. പക്ഷേ ഇതിൽ നിന്നും രാത്രി വാഹനം ഓടിക്കാൻ പാടില്ല എന്ന പാഠം താൻ പഠിച്ചു എന്നാണ് അനു ജോസഫ് പറയുന്നത്.
'എനിക്ക് നിങ്ങളുടെ ഭർത്താവിനെ വേണ്ട'; സണ്ണി ലിയോൺ
അഡൽറ്റ് സിനിമകളിൽ നിന്നും ബോളിവുഡിലെത്തി വിജയം കൈവരിച്ച നടിയാണ് സണ്ണി ലിയോൺ. പോൺ ചിത്രങ്ങളിൽ അഭിനയിച്ച സണ്ണി ലിയോൺ ആ ലേബലിൽ നിന്നും അതിവേഗം പുറത്തു കടക്കുകയും മത്സരങ്ങളേറെയുള്ള ബോളിവുഡ് ഇൻഡ്സ്ട്രിയിൽ തന്റേതായ ഒരു സ്ഥാനം നേടിയെടുക്കുകയും ചെയ്തു.
ജിസം 2 ആയിരുന്നു ആദ്യ ചിത്രം. പിന്നീട് ജാക്ക്പോട്ട്, രാഗിണി എംഎംഎസ് 2, എക് പഹേലി ലീല, തേര ഇൻതസാർ എന്നിവയാണ് ബോളിവുഡിൽ നടി അഭിനയിച്ച സിനിമകൾ. കേരളത്തിൽ ഏറെ ആരാധകരുള്ള സണ്ണി ലിയോൺ മലയാളത്തിൽ മധുരരാജ എന്ന സിനിമയിൽ ഡാൻസ് നമ്പറിലും അഭിനയിച്ചിട്ടുണ്ട്.
മുൻ പോൺ താരമായതിനാൽ തന്നെ സിനിമാ ഇൻഡസ്ട്രിയിൽ സണ്ണിയുടെ വിജയം അത്ര എളുപ്പമായിരുന്നില്ല. തുടക്ക കാലത്ത് ചില പ്രതിസന്ധികൾ നടി അഭിമുഖീകരിച്ചിരുന്നു. ബോളിവുഡിലെ മുൻനിര നടൻമാർ തന്നോടൊപ്പം അഭിനയിക്കാൻ മടികാണിച്ചെന്ന് നടി ഒരുവേള തുറന്നു പറഞ്ഞിരുന്നു. ഭാര്യമാരെ ഭയന്നാണ് ഇവർ തന്റെ കൂടെ അഭിനയിക്കാത്തതെന്നും ഇത് തനിക്ക് നല്ല സിനിമകൾ ലഭിക്കുന്നതിന് തടസ്സമായെന്നും നടി തുറന്നു പറഞ്ഞു.
2015 ൽ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു സണ്ണി ലിയോൺ ഇക്കാര്യം സൂചിപ്പിച്ചത്. ' ഒപ്പം ജോലി ചെയ്യുന്ന മിക്ക നടൻമാരും വിവാഹിതരാണ്. അവരുടെ ഭാര്യമാരെ കണ്ടുമുട്ടുമ്പോൾ നടൻമാരേക്കാൾ കൂടുതൽ ഞാനവരുമായി അടുക്കുന്നു.
എങ്കിൽ പോലും ഒരു അരക്ഷിതാവസ്ഥ ഉണ്ടെന്ന് ഞാൻ കരുതുന്നു. എനിക്ക് നിങ്ങളുടെ ഭർത്താവിനെയോ കാമുകനെയോ ആവശ്യമില്ല. ലോകത്തിലെ ഏറ്റവും നല്ല ഭർത്താവാണ് എനിക്കുള്ളതെന്ന് അവരോട് എനിക്ക് പറയാൻ തോന്നും,' സണ്ണി ലിയോൺ പറഞ്ഞതിങ്ങനെ.
പിന്നീട് മറ്റൊരു അഭിമുഖത്തിലും നടി ഇതേപറ്റി സംസാരിച്ചു. 'ഭാര്യമാർ കാരണവും മറ്റും നിരവധി നടൻമാർ തന്റെയൊപ്പം ജോലി ചെയ്യാൻ ഭയക്കുന്നുണ്ടെന്ന് പലരും എന്നോട് പറഞ്ഞു. എനിക്കിവരുടെ ഭാര്യമാരോട് പറയാനുള്ളത് എനിക്ക് നിങ്ങളുടെ ഭർത്താക്കൻമാരെ ആവശ്യമില്ലെന്നാണ്' 'എനിക്ക് ഒരു ഭർത്താവുണ്ട്.
ഞാനദ്ദേഹത്തെ സ്നേഹിക്കുന്നു. അവൻ ഹോട്ട് ആണ്. അവൻ വൈകാരികമായും മറ്റെല്ലാ തലത്തിലും എന്നെ തൃപ്തയാക്കുന്നു. എനിക്ക് നിങ്ങളുടെ ഭർത്താവിനെ വേണ്ട. എനിക്ക് എന്റെ ജോലി ചെയ്യണം. എന്റെ ഭർത്താവിനൊപ്പം തിരികെ വീട്ടിലേക്ക് പോവണം. നിങ്ങളുടെ ഭർത്താവിനൊപ്പമല്ല,' സണ്ണി ലിയോൺ പറഞ്ഞു.
The incident took place at 2:30 in the morning, Anu Joseph revealed the terrifying experience