---
title: "'മഹാവീര്യറി'ലെ  മനോഹരമായൊരു ​ഗാനത്തിന്റെ വീഡിയോ പുറത്ത് "
english_title: "A video of a beautiful song from 'Mahaveeriyari' is out"
publisher: "moviemax.in"
canonical_url: "https://moviemax.in/news/60081/a-video-of-a-beautiful-song-from-mahaveeriyari-is-out"
published_at: "2022-08-07T11:52:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ef5a953bb4e_mahaviryar.jpg"
keywords: []
---

# 'മഹാവീര്യറി'ലെ  മനോഹരമായൊരു ​ഗാനത്തിന്റെ വീഡിയോ പുറത്ത് 

> **Lead Summary:** മലയാള സിനിമയെ ഫാന്റസിയുടെയും ടൈം ട്രാവലിന്റെയും മറ്റൊരു തലത്തിൽ എത്തിച്ച ചിത്രമാണ് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 'മഹാവീര്യര്‍'. ആസിഫ് അലി, നിവിൻ പോളി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മികച്ച പ്രതികരങ്ങൾ നേടി പ്രദർശനം തുടരുകയാണ്.

## Article Content

മലയാള സിനിമയെ ഫാന്റസിയുടെയും ടൈം ട്രാവലിന്റെയും മറ്റൊരു തലത്തിൽ എത്തിച്ച ചിത്രമാണ് എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത 'മഹാവീര്യര്‍'. ആസിഫ് അലി, നിവിൻ പോളി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മികച്ച പ്രതികരങ്ങൾ നേടി പ്രദർശനം തുടരുകയാണ്.

ഈ അവസരത്തിൽ ചിത്രത്തിലെ മനോഹരമായൊരു ​ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. 'അനുരാ​ഗ മനം' എന്ന ​ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ആസിഫ് അലി അവതരിപ്പിക്കുന്ന വീരഭദ്രൻ എന്ന കഥാപാത്രത്തിന്റെ പ്രണയമാണ് ​ഗാനരം​ഗത്ത് ചിത്രീകരിച്ചിരിക്കുന്നത്.

ലാല്‍ വേഷമിട്ട 'രുദ്ര മഹാവീര ഉഗ്രസേന മഹാരാജാവി'ന് ലക്ഷണയുക്തയായ ഒരു പെണ്ണിനെ വേണമെന്ന് മന്ത്രിയോട് ആവശ്യപ്പെടുന്നു. തുടര്‍ന്ന് ആസിഫ് അലി അവതരിപ്പിക്കുന്ന മന്ത്രി അങ്ങനെയൊരു പെണ്ണിനെ തേടി പുറപ്പെടുന്നു.

**

ശേഷം സുന്ദരിയായ പെൺകുട്ടിയെ കണ്ടെത്തുകയും അവളെയും കൊണ്ട് രാജാവിനടുത്തേക്ക് എത്തുന്നതുമാണ് ഈ ​ഗാനരം​ഗം. ബികെ ഹരിനാരായണന്റെ വരികൾക്ക് രചനയും നിർമ്മാണവും ചെയ്തിരിക്കുന്നക് ഇഷാൻ ഛബ്രയാണ്. എം മുകുന്ദന്റെ കഥയെ ആസ്പദമാക്കിയാണ് എബ്രിഡ് ഷൈൻ തിരക്കഥ എഴുതിയിരിക്കുന്നത്.

സമകാലീന സാഹചര്യങ്ങളിലെ അധികാര വ്യവസ്‍ഥിതിയോട് മാറാത്ത കാലത്തിന്റെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി ഹാസ്യത്തിന്റെ മേമ്പൊടിയോടെ കലഹിക്കുകയാണ് 'മഹാവീര്യര്‍' ചെയ്യുന്നതെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.

പോളി ജൂനിയർ പിക്ചർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി എസ് ഷംനാസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. നിവിൻ പോളി, ആസിഫ് അലി, ലാൽ, ലാലു അലക്സ്, സിദ്ദിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജ് രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു എന്നിവർ മുഖ്യ വേഷങ്ങളിലെത്തിയിരുന്നു.

ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പലാണ് ഐഎൻഎസ് വിക്രാന്ത് (INS Vikrant). 2009ൽ കൊച്ചിന്‍ ഷിപ്പ്‌യാർഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയ ഈ ഭീമാകാരൻ കപ്പൽ, രാജ്യം സ്വാതന്ത്ര്യത്തിൻ്റെ 75-ാം വാ‍ര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഔദ്യാഗികമായി നാവികസനേയുടെ ഭാഗമാകും.

> കഴിഞ്ഞ ദിവസം മോഹൻലാൽ വിക്രാന്ത് കാണാനെത്തിയ വാർത്തകളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. മേജർ രവിയും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇപ്പോഴിതാ മേജർ രവി പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. "കൊച്ചി ഡോക്ക്‌യാർഡിലെ ഐഎസി(IAC) വിക്രാന്തിന് മുകളിൽ സ്ഥാനം പിടിക്കാനായത് ഒരു ബഹുമതിയായിരുന്നു....

> നമ്മുടെ മധുര ശത്രുക്കൾക്ക് പേടിസ്വപ്‌നങ്ങൾ സമ്മാനിക്കാൻ കഴിയുന്ന ഈ ഭീമാകാരമായ രാക്ഷസനെ കുറിച്ച് ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാം.....ലാൽ സാറിലെ ഉത്സാഹിയായ നിഷ്‌കളങ്കനെ കണ്ടപ്പോൾ സന്തോഷം തോന്നി. വന്ദേമാതരം!! ", എന്നാണ് മേജർ രവി കുറിച്ചത്.

നാവികസേനയും കൊച്ചി കപ്പൽശാലയും ഐഎൻഎസ് വിക്രാന്തിലേക്ക് മോഹൻലാലിനെ ക്ഷണിച്ചിരുന്നു. ഈ ക്ഷണം സ്വീകരിച്ചാണ് അദ്ദേഹം കഴിഞ്ഞ ദിവസം വൈകിട്ട് നാല് മണിയോടെ കൊച്ചിയിൽ എത്തിയത്. നാവികസേനയിലെയും കപ്പൽശാലയിലെയും ജീവനക്കാരോട് അദ്ദേഹം സംസാരിക്കുകയും നടന് ഉദ്യോ​ഗസ്ഥർ ഉപഹാരം സമ്മാനിക്കുകയും ചെയ്തിരുന്നു.

വിക്രാന്ത് സന്ദർശിക്കാൻ സാധിച്ചത് അഭിമാനമെന്നാണ് മോഹൻലാൽ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. കമോഡോർ വിദ്യാധർ ഹർകെ, കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ. മധു നായർ തുടങ്ങിയവര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും മോഹൻലാൽ കുറിച്ചിരുന്നു.

860 അടിയാണ് ഐഎൻഎസ് വിക്രാന്തിന്‍റെ നീളം. 76 ശതാമനം ഇന്ത്യൻ നിർമ്മിത വസ്തുക്കളാണ് കപ്പലിൽ ഉപയോ​ഗിച്ചിരിക്കുന്നത്. ചെറുതും വലുതുമായ 30 യുദ്ധവിമാനങ്ങൾ വഹിക്കാൻ ഈ കൂറ്റൻ യുദ്ധക്കപ്പലിന് ശേഷിയുണ്ട്. 30 യുദ്ധ വിമാനങ്ങളെയും പത്തോളം ഹെലികോപ്റ്ററുകളെയും ഒരേസമയം കപ്പലിൽ ഉൾക്കൊള്ളാനാകും.

### Related Links & Sources
- [Original Story Source](https://moviemax.in/news/60081/a-video-of-a-beautiful-song-from-mahaveeriyari-is-out)