കാഴ്ചയ്ക്ക് നല്ല ഭംഗിയുള്ള, ഒതുക്കമുള്ള ചെറിയൊരു ( Small Safe ) സേഫ്. പിടിയും പൂട്ടുമെല്ലാം വൃത്തിയായി ചെയ്തിട്ടുണ്ട്. കിടപ്പുമുറിയിലോ എല്ലാം വയ്ക്കാവുന്നൊന്ന്. ഇതൊക്കെ ഒറ്റനോട്ടത്തില്‍ തോന്നാം. പക്ഷേ സംഗതി അതൊന്നുമല്ല. ചോക്ലേറ്റ് കൊണ്ട് ( Made of Chocolate ) ഉണ്ടാക്കിയിരിക്കുന്നൊരു 'ഡ്യൂപ്ലിക്കേറ്റ്' സേഫ് ആണിത്.
കേട്ടാല്‍ പെട്ടെന്ന് വിശ്വാസം തോന്നിയേക്കില്ല. പക്ഷേ, സത്യമാണ്. ചോക്ലേറ്റ് കൊണ്ടാണ് ഇത് ആകെയും നിര്‍മ്മിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അടുത്ത കാലങ്ങളിലായി വളരെയധികം തരംഗമായിരുന്നു കേക്കുകളിലെ പുത്തൻ പരീക്ഷണങ്ങള്‍.
നമ്മള്‍ നിത്യവും ഉപയോഗിക്കുന്ന പല സാധനങ്ങളുടെയും ഉപകരണങ്ങളുടെയും രൂപം മുതല്‍ മനുഷ്യരുടെ മുഖം വരെ കേക്കില്‍ ചെയ്ത് പരീക്ഷിച്ച് വിജയിച്ചവരുണ്ട്. ലോക്ഡൗണ്‍ കാലത്താണ് പ്രധാനമായും ഈ ട്രെൻഡ് സജീവമായിരുന്നത്. ഇത്തരത്തില്‍ സോഷ്യല്‍ മീഡിയിയല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കേക്ക് നിര്‍മ്മാതാക്കളും നിരവധിയാണ്.
ഇക്കൂട്ടത്തില്‍ തന്നെ ചോക്ലേറ്റ് കൊണ്ട് ഇത്തരം അത്ഭുതങ്ങള്‍ തീര്‍ക്കുന്നവരുമുണ്ട്. പേസ്ട്രി ഷെഫ് ആയ അമൗരി ഗുഷിൻ ആണ് ചോക്ലേറ്റ് കൊണ്ട് സേഫ് ( Small Safe ) തയ്യാറാക്കിയിരിക്കുന്നത്. ഇദ്ദേഹം എങ്ങനെയാണിത് ചെയ്തതെന്ന് ഒരു വീഡിയോയില്‍ വ്യക്തമായി കാണിച്ചിട്ടുമുണ്ട്.
സംഗതി കാഴ്ചയ്ക്ക് 'സിമ്പിള്‍' ആണെന്ന് തോന്നുമെങ്കിലും ഇതുണ്ടാക്കാൻ ചില്ലറ പാടുണ്ടെന്ന് വീഡിയോ കാണുമ്പോള്‍ മനസിലാകും. സേഫ് മാത്രമല്ല, അതിനകത്തിരിക്കുന്ന സ്വര്‍ണവും ഷെഫ് തന്നെ കാരമലും ചോക്ലേറ്റുമെല്ലാം വച്ച് ( Made of Chocolate ) തയ്യാറാക്കിയതാണ്.
സേഫിന്‍റെ ഓരോ ഭാഗവും സൂക്ഷ്മമായാണ് തയ്യാറാക്കുന്നത്. എല്ലാത്തിനും ശേഷം മെറ്റല്‍ പൂര്‍ണത കിട്ടാൻ നിറവും അടിക്കുന്നുണ്ട്. പക്ഷേ ഏറ്റവും രസം അകത്തിരിക്കുന്ന സ്വര്‍ണ ചോക്ലേറ്റാണ്.
ഇത് ഷെഫ് തന്നെ മുറിച്ച് കഴിക്കുന്നതും വീഡിയോയില്‍ കാണാം. എന്തായാലും വ്യത്യസ്തമായ ഈ പരീക്ഷണത്തിന് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള സ്വീകരണമാണ് ലഭിക്കുന്നത്. നിരവധി പേര്‍ ഈ വീഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.
'ചതുരം' സിനിമയുടെ ഒഫീഷ്യൽ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ
സിദ്ധാർത്ഥ് ഭരതന്റെ(Sidharth Bharathan) സംവിധാനത്തിൽ ഒരുങ്ങുന്ന 'ചതുരം'(Chathuram) സിനിമയുടെ ഒഫീഷ്യൽ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. സ്വാസിക, റോഷൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ഓഗസ്റ്റിൽ റിലീസ് ചെയ്യുമെന്ന് സിദ്ധാർത്ഥ് അറിയിച്ചു.
റിലീസ് തിയതി ഉടന്‍ പുറത്തുവിടുമെന്നും താരം ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ.
2019–ലെ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വിനോയ് തോമസും സിദ്ധാർത്ഥ് ഭരതനും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ചിത്രം ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്‌സും യെല്ലോ ബേർഡ് പ്രൊഡക്‌ഷനും ചേർന്നാണ് നിർമിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചതുരത്തിന്‍റ ടീസറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു.
അതേസമയം, ജിന്ന് എന്ന ചിത്രമാണ് സിദ്ധാർത്ഥിന്റേതായി റിലീസ് കാത്തിരിക്കുന്ന മറ്റൊരു ചിത്രം. സൗബിന്‍ ഷാഹിർ നായകനായി എത്തുന്ന ചിത്രത്തിന്റെ റിലീസ് അടുത്തിടെ ആണ് മാറ്റിവച്ചത്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ശാന്തി ബാലചന്ദ്രനാണ് നായികയായി എത്തുന്നത്.
സമീര്‍ താഹിറിന്‍റെ 'കലി'യുടെ രചയിതാവ് രാജേഷ് ഗോപിനാഥനാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം. സ്ട്രെയ്റ്റ് ലൈന്‍ സിനിമാസിന്‍റെ ബാനറില്‍ സുധീര്‍ വികെ, മനു, അബ്ദുള്‍ ലത്തീഫ് വടുക്കൂട്ട് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.
സൗബിന്‍ ഷാഹിറിനൊപ്പം ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, സാബുമോന്‍, ജാഫര്‍ ഇടുക്കി, നിഷാന്ത് സാഗര്‍, സുധീഷ്, ശാന്തി ബാലചന്ദ്രന്‍, ലിയോണ ലിഷോയ്, കെപിഎസി ലളിത, ബിന്നി റിങ്കി ബെഞ്ചമിന്‍, ബേബി ഫിയോണ എന്നിവര്‍ അഭിനയിക്കുന്നു.
പ്രശാന്ത് പിള്ളയാണ് സംഗീതം. എഡിറ്റിംഗ് ദീപു ജോസഫ് ആണ്. പാട്ടുകള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മ, അന്‍വര്‍ അലി. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് ഗോപിനാഥ്. പബ്ലിസിറ്റി ഡിസൈന്‍ ഓള്‍ഡ് മങ്ക്സ്. ജിന്ന് ഉടന്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
Nice little safe, isn't it? Do you know what it actually is?