മീന്‍ കച്ചവടവും ആക്രി പെറുക്കലുമായിരുന്നു, കുട്ടിക്കാലത്തെ ജീവിതം; മനസ്സ് തുറന്ന്‍ നസീര്‍ സംക്രാന്തി

മീന്‍ കച്ചവടവും ആക്രി പെറുക്കലുമായിരുന്നു, കുട്ടിക്കാലത്തെ ജീവിതം; മനസ്സ് തുറന്ന്‍ നസീര്‍ സംക്രാന്തി
Oct 18, 2021 11:28 AM | By Susmitha Surendran

നസീര്‍ സംക്രാന്തിയെ അറിയാത്തവരും  ഇഷ്ടപ്പെടാത്തതുമായി മലയാളി പ്രേക്ഷകരില്‍  ആരും തന്നെ ഉണ്ടാവില്ല. പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുന്ന താരം കൂടിയാണ് . മഴവിൽ മനോരമ സംപ്രേക്ഷണം ചെയ്ത തട്ടീം മുട്ടീം എന്ന ഹാസ്യ പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് നസീര്‍ സംക്രാന്തി. സീരിയലിലെ പേരായ കമലാസനന്‍ എന്നാണ് നടനെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. സീരിയലിലെ കമലാസനന്‍ എന്ന കഥാപത്രം നടന്റെ കരിയർ തന്നെ മാറ്റി മറിക്കുകയായിരുന്നു.

ഇപ്പോഴിത താൻ കടന്നു വന്ന വഴികളെ കുറിച്ച് മനസ്സ് തുറക്കുകയാണ് നസീര്‍ സംക്രാന്തി. താരം ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജീവിക്കാൻ വേണ്ടി മീന്‍ കച്ചവടം, ആക്രി പെറുക്കല്‍, ഭിക്ഷാടനം എന്നിങ്ങനെ പലതും കുട്ടിക്കാലത്ത് ചെയ്തിട്ടുണ്ടെന്നാണ് നടൻ പറയുന്നത്.

നടന്റെ വാക്കുകൾ ഇങ്ങനെ...

മീന്‍ കച്ചവടം, ആക്രി പെറുക്കല്‍, ഭിക്ഷാടനം എന്നിങ്ങനെ പലതും കുട്ടിക്കാലത്ത് ചെയ്താണ് ജീവിച്ചിരുന്നത് എന്നാണ് നസീര്‍ സംക്രാന്തി പറയുന്നത്. കഷ്ടപ്പാട് നിറഞ്ഞ ജീവിതത്തിൽ നിന്നുമാണ് ഇപ്പോൾ കരകയറിയതെന്ന് താരം പറയുന്നു.ഇവിടം വരെയൊക്കെ എത്തുമെന്ന് സ്വപ്നത്തില്‍ പോലും ചിന്തിക്കാനാകാത്ത കുട്ടിക്കാലമായിരുന്നു തനിക്ക് ഉണ്ടായിരുന്നതെന്നാണ് നസീർ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്.

വീടുപോലുമില്ല, അന്ന് പട്ടിണിയാകാതിരിക്കാനുള്ള പലവിധ പരിപാടികളുമായി ഓട്ടത്തിലായിരുന്നു. ജാഡയില്‍ പറഞ്ഞാല്‍ പതിനൊന്നു വയസ്സിലേ നാട്ടില്‍ മീന്‍ എക്‌സ്‌പോര്‍ട്ടിങ്. സര്‍ക്കാരുമായി ചേര്‍ന്നുള്ള കോടികളുടെ ബിസിനസ്, ക്രാപ് സര്‍വീസ് നടത്തിയിരുന്നു താനെന്നും താരം പറയുന്നു.

കേൾക്കുമ്പോൾ ഒരിതില്ലേ, പക്ഷേ സത്യത്തില്‍ ചെയ്തത് മീന്‍ കച്ചവടവും ലോട്ടറി കച്ചവടവും ആക്രിപെറുക്കലുമായിരുന്നു. പിന്നെ, ഭിക്ഷാടനവും. രാവിലെ അര സൈക്കിളുമെടുത്ത് മീന്‍കച്ചവടത്തിനു പോകും. തിരിച്ചു വന്നാല്‍ നേരെ കോട്ടയം ടൗണില്‍ ലോട്ടറി കച്ചവടം. മൂന്നുമണിയായാല്‍ സായാഹ്ന പത്രക്കെട്ടു വരും. കുറേക്കാലം ആക്രി പെറുക്കാന്‍ വീടുകള്‍ തോറും നടന്നു. ഒപ്പം ഭിക്ഷയുമെടുക്കും. ഒരിക്കല്‍ ഏതോ വീട്ടില്‍ നിന്ന് ഭിക്ഷയെടുത്തു കിട്ടിയ ഇരുപതു പൈസ കൂട്ടുകാരന്‍ ഹെഡ് ആന്‍ഡ് ടെയില്‍ കളിച്ച്‌ കളഞ്ഞപ്പോള്‍ വഴിയില്‍ നിന്നു കരഞ്ഞ ആളാണ് ഞാന്‍', നസീർ പറയുന്നു.

മെഗാസ്റ്റാർ മമ്മൂട്ടി തന്റ ജീവിതം മാറ്റി മറിച്ചതിനെ കുറിച്ചും അദ്ദേഹം പറയുന്നു. സ്കിറ്റുകളിലെ തന്റെ പെൺവേഷം അഴിപ്പിച്ചത് മമ്മൂക്കയാണെന്നാണ് നസീർ പറയുന്നത് .'' ആദ്യ കാല സ്കിറ്റുകളിൽ പെൺവേഷമായിരുന്നു എനിക്ക്. പെൺവേഷത്തിലേക്ക് ആദ്യമായി നസീ റാണ് 'ഇട്ടുകൊടുത്തത്'. കലാഭവൻ ഷാജോൺ അത് 'കൊത്തിയെടുത്തു'. പിന്നെ, വർഷങ്ങളോളം ഞാൻ സ്ത്രീ കഥാപാത്രമായി. ആ വേഷം അഴിപ്പിച്ചത് മമ്മൂക്കയാണ്. 

'പോത്തൻവാവ'യുടെ ഷൂട്ട് കൊച്ചിയിൽ നടക്കുന്നു. ഒരു പ്രോഗ്രാമിനായി ഞങ്ങൾ ഷൂട്ടു നടക്കുന്ന ഹോട്ടലില്‍ എത്തി. ഒപ്പമുള്ള കോട്ടയം സോമരാജിനും ഷാജോണിനും മമ്മൂക്കയെ നന്നായറിയാം. അവർ അദ്ദേഹത്തെ കാണാൻ പോയപ്പോ ഞാനും ചെന്നു. ഞെട്ടിച്ചു കൊണ്ട് മമ്മൂക്ക എന്നെയും തിരിച്ചറിഞ്ഞു, ''നിന്റെ പേര് നസീറെന്നല്ലേ, എന്തിനാണ് സ്കിറ്റിൽ പെൺവേഷം മാത്രം കെട്ടുന്നത്. അതു മാത്രം ചെയ്തിട്ട് എന്താ കാര്യം. ആരാ നിന്നെ കൊണ്ട് ഇതു ചെയ്യിക്കുന്നത്?'' കുറേ ചോദ്യങ്ങൾ.ഞാൻ അടുത്തു നിൽക്കുന്ന ഷാജോണിനെ നോക്കി.

ട്രൂപ്പിൽ നിന്ന് ഒരു 'നടി' പോവുന്ന സങ്കടം അവന്റെ മുഖത്ത് അപ്പോഴേ തെളിഞ്ഞു. മമ്മൂക്കയ്ക്ക് കാര്യം മനസ്സിലായി. ''ഷാജോണൊക്കെ പലതും പറയും. അതു കേട്ട് ഈ വേഷം മാത്രം കളിച്ചിരുന്നാൽ അവിടെ നിന്നു പോകും.'' സ്ത്രീ വേഷം അന്നു നിർത്തി എന്നും അദ്ദേഹം പറയുന്നു. 'തട്ടീം മുട്ടീ പരമ്പരയെ കുറിച്ചും നടൻ പറയുന്നു. മഴവിൽ മനോരമയിലെ 'തട്ടീം മുട്ടീ'മാണ് എന്റെ ജീവിതത്തിലെ വഴിത്തിരിവായത്. കമലാസനൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. എവിടെ ചെന്നാലും കമലാസനനല്ലേ എന്നാണ് ചോദ്യം.

Fish trade and acreage, childhood life; Open your mind Nazir Sankranti

Next TV

Related Stories
തുടക്കത്തിലൂടെ അരങ്ങ് കുറിക്കുന്നു, വിസ്മയ മോഹൻലാൽ സിനിമയിലേക്ക്

Jul 1, 2025 05:24 PM

തുടക്കത്തിലൂടെ അരങ്ങ് കുറിക്കുന്നു, വിസ്മയ മോഹൻലാൽ സിനിമയിലേക്ക്

നടൻ മോഹൻലാലിന്റെ മകൾ വിസ്മയ സിനിമയിലേക്ക്....

Read More >>
'പോസ്റ്ററിൽ ഹെെ റേഞ്ച്', സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ച; ലാലേട്ടന്റെ അടുത്ത ചിത്രം ജൂഡിനൊപ്പം?

Jul 1, 2025 03:41 PM

'പോസ്റ്ററിൽ ഹെെ റേഞ്ച്', സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ച; ലാലേട്ടന്റെ അടുത്ത ചിത്രം ജൂഡിനൊപ്പം?

സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ച; ലാലേട്ടന്റെ അടുത്ത ചിത്രം...

Read More >>
Top Stories










News Roundup






https://moviemax.in/-