വണ്ടി ഇടിച്ചപ്പോള്‍ നിര്‍ത്താതെ പോയി എന്ന തെറ്റ് മാത്രമേ ചെയ്തിട്ടുള്ളു; ലൈവിലെത്തി ഗായത്രി സുരേഷ്

വണ്ടി ഇടിച്ചപ്പോള്‍ നിര്‍ത്താതെ പോയി എന്ന തെറ്റ് മാത്രമേ ചെയ്തിട്ടുള്ളു; ലൈവിലെത്തി ഗായത്രി സുരേഷ്
Oct 17, 2021 06:52 PM | By Susmitha Surendran

പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ്  ഗായത്രി സുരേഷ് . ഗായത്രി സുരേഷും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ മറ്റു വാഹനങ്ങളില്‍ ഇടിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ കാര്‍ തടഞ്ഞു വച്ച വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായത്രി സുരേഷ്. ഒരു വണ്ടിയെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സംഭവിച്ചതാണ്, വണ്ടി ഇടിച്ചിട്ട് നിര്‍ത്താതെ പോയി എന്ന തെറ്റ് മാത്രമേ ചെയ്തിട്ടുള്ളുവെന്ന് ഗായത്രി പറയുന്നു.

ഇന്നലെ ആക്‌സിഡന്റ് പറ്റിയ എന്റെയൊരു വീഡിയോ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ഭയങ്കര വൈറലായിട്ടുണ്ട്. ഇന്ന് രാവിലെ തന്നെ ഒരുപാട് പേര് എനിക്ക് ആ വീഡിയോ ഇങ്ങോട്ട് അയച്ചു തന്നു. എങ്ങനെയാണ് അത് നിങ്ങള്‍ എടുക്കുക എന്ന് അറിയില്ലാലോ. നിങ്ങള്‍ അതിനെ പൊട്ടയാക്കി എടുക്കരുത് എന്ന് എനിക്ക് തോന്നലുണ്ട്. അതു കൊണ്ടാണ് ഞാന്‍ ലൈവ് വന്നിരിക്കുന്നത്.

എന്താ സംഭവം എന്നുവച്ചാല്‍ ഞാനും എന്റെ ഒരു ഫ്രണ്ടും കൂടി കാക്കനാട് കാറില്‍ ഡ്രൈവ് ചെയ്ത് പോവുകയായിരുന്നു. ആ സമയത്ത് മുന്നില്‍ ഒരു കാര്‍ ഉണ്ടായിരുന്നു. എന്റെ ഫ്രണ്ട് ഈ കാറിനെ ഓവര്‍ടേക്ക് ചെയ്തപ്പോള്‍ അപ്പുറത്തെ സൈഡില്‍ നിന്നും ഒരു വണ്ടി വന്നു. ഈ വണ്ടിയുമായി കൂട്ടിയിടിച്ച് രണ്ടു പേരുടെയും സൈഡ് മിറര്‍ പോയിന്നു തോന്നുന്നു. പക്ഷെ ഞങ്ങള്‍ക്ക് പറ്റിയ തെറ്റ് എന്താണെന്നു വച്ചാല്‍ വണ്ടി നിറുത്തിയില്ല. അത് ടെന്‍ഷന്‍ കൊണ്ടായിരുന്നു.

ഞാന്‍ ഒരു നടിയാണ്. അവര് ഇതിനെ എങ്ങനെയാ ഡീല്‍ ചെയ്യുക എന്നറിയാത്തതു കൊണ്ട് ടെന്‍ഷന്‍ ആയിട്ടാണ് നിര്‍ത്താതെ പോയത്. പക്ഷെ, ഇവര്‍ ഞങ്ങളുടെ പിന്നാലെ വന്ന് ചെയ്‌സ് ചെയ്തു പിടിച്ചു. ഞങ്ങളെ കാറിന്റെ പുറത്തിറക്കി. അതാണ് വൈറലായ വീഡിയോയില്‍ നിങ്ങള്‍ കാണുന്നത്. ഞാന്‍ കെഞ്ചി കുറേ സോറിയൊക്കെ പറഞ്ഞു. എന്നാല്‍ അവര് പറഞ്ഞു പൊലീസ് വരാതെ വിടില്ലെന്ന്. പൊലീസ് വന്നു.


അങ്ങനെ അവസാനം എല്ലാം സെറ്റിലായി. ഇതാണ് സംഭവം. വണ്ടി ഇടിച്ചപ്പോള്‍ ഞങ്ങള് നിര്‍ത്താതെ പോയി എന്ന തെറ്റ് മാത്രമേ ചെയ്തിട്ടുള്ളു. വേറെ ഒരു പ്രശ്‌നവുമില്ല. ആര്‍ക്കും ഒന്നും പറ്റിയിട്ടില്ല. ഒരാള്‍ക്കും ഒരു പോറല് പറ്റിയിട്ടില്ല. നിങ്ങള്‍ എന്നെ തെറ്റിദ്ധരിക്കരുത്. ടെന്‍ഷന്‍ ആയിട്ടാണ് അങ്ങനെ ചെയ്തത്. ഇവര്‍  ചെയ്‌സ് ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് ഞങ്ങള്‍ ഭയങ്കര സ്പീഡില്‍ പോയത്.

The only mistake he made was not going to stop when the car crashed; Gayatri Suresh goes live

Next TV

Related Stories
'മഞ്ജുവുമായി വേർപിരിഞ്ഞപ്പോൾ അച്ഛനെ ഒരിക്കലും വിട്ടു പോകില്ലെന്ന് മീനൂട്ടി; പ്രശ്നങ്ങൾ തുടങ്ങുമ്പോൾ അവൾ സ്കൂളിൽ പഠിക്കുകയാണ്...'; ദിലീപ് പറയുന്നു

Oct 27, 2025 12:25 PM

'മഞ്ജുവുമായി വേർപിരിഞ്ഞപ്പോൾ അച്ഛനെ ഒരിക്കലും വിട്ടു പോകില്ലെന്ന് മീനൂട്ടി; പ്രശ്നങ്ങൾ തുടങ്ങുമ്പോൾ അവൾ സ്കൂളിൽ പഠിക്കുകയാണ്...'; ദിലീപ് പറയുന്നു

'മഞ്ജുവുമായി വേർപിരിഞ്ഞപ്പോൾ അച്ഛനെ ഒരിക്കലും വിട്ടു പോകില്ലെന്ന് മീനൂട്ടി; പ്രശ്നങ്ങൾ തുടങ്ങുമ്പോൾ അവൾ സ്കൂളിൽ പഠിക്കുകയാണ്...'; ദിലീപ്...

Read More >>
'വാലാട്ടി നിൽക്കണം,  പുറകെ മണപ്പിച്ച് നടക്കണം; നായ്ക്കളെപ്പോലെ പെരുമാറാനാണ് പെണ്‍കുട്ടികളെ വീട്ടില്‍ പരിശീലിപ്പിക്കുന്നത്' -ജുവൽ മേരി

Oct 26, 2025 03:16 PM

'വാലാട്ടി നിൽക്കണം, പുറകെ മണപ്പിച്ച് നടക്കണം; നായ്ക്കളെപ്പോലെ പെരുമാറാനാണ് പെണ്‍കുട്ടികളെ വീട്ടില്‍ പരിശീലിപ്പിക്കുന്നത്' -ജുവൽ മേരി

'വാലാട്ടി നിൽക്കണം, പുറകെ മണപ്പിച്ച് നടക്കണം; നായ്ക്കളെപ്പോലെ പെരുമാറാനാണ് പെണ്‍കുട്ടികളെ വീട്ടില്‍ പരിശീലിപ്പിക്കുന്നത്' -ജുവൽ...

Read More >>
ഉമ്മഹ്ഹ്ഹ് ....!! ഇവർ രണ്ട് പേരുമില്ലാതെ മലയാള സിനിമയുടെ ചരിത്രം എഴുതാൻ പറ്റില്ല…; വൈറലായി ശോഭന ഉർവശി ചിത്രം

Oct 26, 2025 11:36 AM

ഉമ്മഹ്ഹ്ഹ് ....!! ഇവർ രണ്ട് പേരുമില്ലാതെ മലയാള സിനിമയുടെ ചരിത്രം എഴുതാൻ പറ്റില്ല…; വൈറലായി ശോഭന ഉർവശി ചിത്രം

ഇവർ രണ്ട് പേരുമില്ലാതെ മലയാള സിനിമയുടെ ചരിത്രം എഴുതാൻ പറ്റില്ല…; വൈറലായി ശോഭന ഉർവശി...

Read More >>
 'ചുമ്മാതിരി ....ആരോപണം വന്നാല്‍ എഐ എന്ന് പറഞ്ഞാല്‍ മതി'; അജ്മല്‍ അമീറിന് ധ്യാന്‍ ശ്രീനിവാസന്റെ ട്രോള്‍

Oct 25, 2025 03:16 PM

'ചുമ്മാതിരി ....ആരോപണം വന്നാല്‍ എഐ എന്ന് പറഞ്ഞാല്‍ മതി'; അജ്മല്‍ അമീറിന് ധ്യാന്‍ ശ്രീനിവാസന്റെ ട്രോള്‍

'ചുമ്മാതിരി ....ആരോപണം വന്നാല്‍ എഐ എന്ന് പറഞ്ഞാല്‍ മതി'; അജ്മല്‍ അമീറിന് ധ്യാന്‍ ശ്രീനിവാസന്റെ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall