---
title: "'ആരുടെയോ കോണ്ടം ലീക്ക് ആയി ഉണ്ടായ പ്രതിഭാസം', കമന്റിന് മറുപടിയുമായി താരം രംഗത്ത് "
english_title: "Now the comment on Durga Krishna's post is being discussed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/52410/now-the-comment-on-durga-krishnas-post-is-being-discussed"
published_at: "2022-07-02T10:40:00+05:30"
category: "Malayalam"
language: "ml"
image: "https://moviemax.in/image-uploads/62bfd37a0524c_durga_krishna.jpg"
keywords: []
---

# 'ആരുടെയോ കോണ്ടം ലീക്ക് ആയി ഉണ്ടായ പ്രതിഭാസം', കമന്റിന് മറുപടിയുമായി താരം രംഗത്ത് 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദുർഗ്ഗാ കൃഷ്ണ. വിമാനം എന്ന സിനിമയിലൂടെ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. പിന്നീട് നിരവധി സിനിമകളിൽ താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദുർഗ്ഗാ കൃഷ്ണ. വിമാനം എന്ന സിനിമയിലൂടെ ആണ് താരം പ്രത്യക്ഷപ്പെടുന്നത്. പിന്നീട് നിരവധി സിനിമകളിൽ താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. 

സമൂഹമാധ്യമങ്ങളിൽ താരം വളരെ സജീവമാണ്. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരെ അറിയിക്കാറുണ്ട്. കഴിഞ്ഞദിവസം താരം ഒരു വീഡിയോ പങ്കുവെച്ചിരുന്നു.

അമ്മയ്ക്ക് മൂക്കുത്തി ഇട്ടു കൊടുക്കുന്ന വീഡിയോ ആയിരുന്നു താരം പങ്കുവെച്ചത്. ഇതിന് താഴെ ആയിരുന്നു ഒരു വ്യക്തിമോശം കമൻറ് ഇട്ടത്. അയാൾക്ക് കുറിക്ക് കൊള്ളുന്ന മറുപടി താരം നൽകുകയും ചെയ്തു. ഒറിജിനൽ അക്കൗണ്ടിൽ നിന്നുമല്ല ഇയാൾ ഈ കമൻറ് ഇട്ടിരിക്കുന്നത്. ഫെയ്ക്ക് അക്കൗണ്ട് വഴിയാണ് ഇയാൾ ഈ കമൻറ് ഇട്ടത്.

> ഇയാൾ മോശം പറഞ്ഞത് ആകട്ടെ നടിയെ അല്ല. നടിയുടെ അമ്മയെ ആണ് ഇയാൾ അശ്ലീല വാക്കുകൾ കൊണ്ട് അഭിസംബോധന ചെയ്തത്. അതുകൊണ്ടുതന്നെ താരം ഇയാൾക്ക് കണക്കിനു മറുപടി നൽകുകയും ചെയ്തു. “ആരുടെയോ കോണ്ടം ലീക്ക് ആയി ഉണ്ടായ പ്രതിഭാസം.

നിനക്ക് ഈ തൊട്ടിത്തരം തോന്നിയതിൽ വലിയ അത്ഭുതം ഒന്നുമില്ല. ഇനി കമൻറ് ഇടാൻ അത്ര മുട്ടിനിൽക്കുകയാണെങ്കിൽ, നിൻ്റെ എവിടെയെങ്കിലും ഒക്കെ കുറച്ച് ഉറപ്പ് ഉണ്ടെങ്കിൽ, ഒറിജിനൽ അക്കൗണ്ട് ആയി വാ” – ഇതായിരുന്നു താരം പ്രതികരിച്ചത്.

ആദ്യം നടിയുടെ കമൻറ് സ്ക്രീൻഷോട്ട് മാത്രമായിരുന്നു പുറത്തു പോയത്. നിരവധി ആളുകൾ ആയിരുന്നു നടിയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. പിന്നെയാണ് ആദ്യം കമൻറ് ഇട്ട ഞരമ്പ് രോഗിയുടെ കമൻറ് എല്ലാവരും കാണുന്നത്.

അത്രയും മോശമായ രീതിയിൽ ആണ് ഇയാൾ നടിയുടെ അമ്മയെ അഭിസംബോധന ചെയ്തത്. അതുകൊണ്ടുതന്നെ നടിയുടെ പ്രതികരണത്തിൽ ഒരു പ്രശ്നവും ഇല്ല എന്നും അയാൾ അത് അറിയിക്കുന്നു എന്നുമാണ് മലയാളികൾ ഇപ്പോൾ പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/52410/now-the-comment-on-durga-krishnas-post-is-being-discussed)