വിഷ്ണു ഉണ്ണികൃഷ്‍ണൻ നായകനാകുന്ന ചിത്രമാണ് 'കുറി'. കെ ആര്‍ പ്രവീണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കെ ആര്‍ പ്രവീണിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. വിഷ്‍ണു ഉണ്ണികൃഷ്‍ണന്റെ 'കുറി'യിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത് (Kuri Song).
'താലിമാല' എന്ന ഗാനത്തിന്റെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്. വിനു തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ബി കെ ഹരിനാരായണൻ വരികള്‍ എഴുതിയിരിക്കുന്നു. ഹരിചരണാണ് ഗാനം പാടിയിരിക്കുന്നത്.
കോക്കേഴ്‌സ് മീഡിയ എന്റര്‍ടൈന്‍മെന്റ്‌സാണ് സിനിമ നിര്‍മ്മിക്കുന്നത്. സംഭാഷണം ഒരുക്കുന്നത് ഹരിമോഹന്‍ ജി പൊയ്യയാണ്. പ്രൊജക്റ്റ് ഡിസൈനർ - നോബിൾ ജേക്കബ്, വിഷ്‍ണു ഉണ്ണികൃഷ്‍ണനു പുറമേ ചിത്രത്തില്‍ സുരഭി ലക്ഷ്‍മി, വിഷ്‍ണു ഗോവിന്ദന്‍, വിനോദ് തോമസ്, സാഗര്‍ സൂര്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നിഗൂഢത നിറഞ്ഞ കഥാസന്ദർഭങ്ങൾ ഒളിപ്പിച്ചു വെച്ച 'കുറി'യിൽ സിപിഒ ആയിട്ടാണ് വിഷ്ണു എത്തുന്നത്. വണ്ടിപ്പെരിയാറിലും പരിസരങ്ങളിലുമായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്.
ആർട്ട് ഡയറക്ടർ - രാജീവ് കോവിലകം, , കോസ്റ്റ്യൂം - സുജിത് മട്ടന്നൂർ, മേക്കപ്പ് - ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ - വൈശാഖ് ശോഭൻ അരുൺ പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - പ്രകാശ് കെ മധു.
The lyrical video of Vishnu Unnikrishnan's song 'Kuri' is getting attention now.