കോടതിയില്‍ പോരടിച്ച് ടൊവിനോയും, കീര്‍ത്തി സുരേഷും

കോടതിയില്‍ പോരടിച്ച് ടൊവിനോയും, കീര്‍ത്തി സുരേഷും
May 28, 2022 08:29 PM | By Kavya N

ടൊവിനോ തോമസ്, കീര്‍ത്തി സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്‍ണു ജി രാഘവ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം വാശിയുടെ ടീസര്‍ പുറത്തെത്തി. അഭിഭാഷകരാണ് ടൊവിനോയുടെയും കീര്‍ത്തിയുടെയും കഥാപാത്രങ്ങള്‍.

ഒരു കേസില്‍ എതിര്‍ഭാഗത്തു നിന്ന് വാദിക്കേണ്ടിവരുകയാണ് ഇരുവരും. രേവതി കലാമന്ദിറിന്‍റെ ബാനറില്‍ ജി സുരേഷ് കുമാര്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

അച്ഛന്‍ നിര്‍മ്മിക്കുന്ന ഒരു ചിത്രത്തില്‍ കീര്‍ത്തി ആദ്യമായാണ് നായികയാവുന്നത്. അനു മോഹന്‍, അനഘ നാരായണന്‍, ബൈജു, കോട്ടയം രമേശ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കോടതിയില്‍ പോരടിച്ച് ടൊവിനോ, കീര്‍ത്തി സുരേഷ്; വാശി ടീസര്‍കോടതിയില്‍ പോരടിച്ച് ടൊവിനോ, കീര്‍ത്തി സുരേഷ്; വാശി ടീസര്‍കോടതിയില്‍ പോരടിച്ച് ടൊവിനോ, കീര്‍ത്തി സുരേഷ്; വാശി ടീസര്‍മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് ചിത്രത്തിന്‍റെ സഹ നിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ നിഥിന്‍ മോഹന്‍, ഛായാഗ്രഹണം നീല്‍ ഡി കുഞ്ഞ, എഡിറ്റിംഗ് അര്‍ജു ബെന്‍, ക്രിയേറ്റീവ് സൂപ്പര്‍വൈസര്‍ മഹേഷ് നാരായണന്‍, സംഗീതം കൈലാസ്, പശ്ചാത്തല സംഗീതം യാക്സന്‍, നേഹ, കലാസംവിധാനം സാബു മോഹന്‍, കഥ ജാനിസ് ചാക്കോ സൈമണ്‍, മേക്കപ്പ് പി വി ശങ്കര്‍, വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ നിഥിന്‍ മൈക്കിള്‍, വരികള്‍ വിനായക് ശശികുമാര്‍, സൌണ്ട് എം ആര്‍ രാജകൃഷ്ണന്‍, ഡിസൈന്‍ ഓള്‍ഡ്മങ്ക്സ്, വിതരണം ഉര്‍വ്വശി തിയറ്റേഴ്സ്.

Tovino and Keerthi Suresh fight in court

Next TV

Related Stories
Top Stories