താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങൾ പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. സ്വന്തം വീട്ടിലെ അംഗത്തെ പോലെയാണ് മലയാളികൾക്ക് ഓരോ താരങ്ങളും. അദ്ദേഹം തന്നെ അവരുടെ ചെറിയ വിശേഷങ്ങൾ പോലും അറിയാൻ അവർക്ക് ഏറെ ആഗ്രഹം. കുട്ടിക്കാല ചിത്രങ്ങൾ വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റാറുള്ളത്. ഇപ്പോഴിതാ ഒരു നടിയുടെ കുട്ടിക്കാല ചിത്രമാണ് ശ്രദ്ധനേടുന്നത്.
ഈ നടി ആരാണെന്ന് ഒറ്റനോട്ടത്തിൽ പറയാൻ പറ്റുമോ? മലയാളത്തിൻറെ സ്റ്റൈലിഷ് താരമാണ്. നിരവധി ചിത്രങ്ങളിൽ നായികയായും അല്ലാതെയും ഈ താരം അഭിനയിച്ചിട്ടുണ്ട്. ഒറ്റനോട്ടത്തിൽ ആളെ കണ്ടു പിടിക്കാൻ പറ്റിയെങ്കിൽ നിങ്ങൾ ഒരു സംഭവമാണ്. ഇനി പറ്റിയില്ലെങ്കിൽ വിഷമിക്കേണ്ട കാര്യമില്ല.
മലയാളികൾ ഏറെ ഇഷ്ടപ്പെടുന്ന നടിയാണ് മംമ്ത മോഹൻദാസ്. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ അഭിനയത്രി. മലയാളത്തിൽ വീണ്ടും സജീവമാവുകയാണ് താരം. ജനഗണമന എന്ന ചിത്രത്തിൽ താരം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. താരം തന്നെയാണ് ചിത്രം സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
കൃത്യമായ ഫിറ്റ്നസും ഡയറ്റും എല്ലാം പിന്തുടരുന്ന വ്യക്തി കൂടിയാണ് മമ്ത. ക്യാൻസറിനോട് ശക്തമായി പൊരുതി അപാരമായ മനക്കരുത്തോടെ നിശ്ചയദാർഢ്യത്തിന് പ്രതിരൂപമായ നടി. സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് താരം.
Now the childhood picture of an actress is gaining attention.