മൂന്ന്‌ കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനം; എലത്തൂർ എംഎൽഎയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ട് പേർ കോഴിക്കോട് സൈബർ പൊലീസിന്റെ പിടിയിൽ

മൂന്ന്‌ കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനം; എലത്തൂർ എംഎൽഎയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ട് പേർ കോഴിക്കോട് സൈബർ പൊലീസിന്റെ പിടിയിൽ
2026-07-23T07:24:00 | By VIPIN P V
#Latest News #Fake Call #Minister Post Scam #Vidya Balakrishnan #Kozhikode Cyber Police #Priyanka Gandhi

കോഴിക്കോട്: ( www.truevisionnews.com ) പ്രിയങ്ക ഗാന്ധി എംപിയുടെ ഓഫീസിന്റെ പേരിൽ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ രണ്ട് പേർ കോഴിക്കോട് സൈബർ പൊലീസിന്റെ പിടിയിലായി. ഡൽഹി സ്വദേശികളായ നിതിൻ കുമാർ, ഗൗരവ് എന്നിവരാണ് അറസ്റ്റിലായത്.

കേരളത്തിൽ ഉടൻ മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്നും 3 കോടി രൂപ നൽകിയാൽ മന്ത്രിസ്ഥാനം ലഭിക്കുമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്. എലത്തൂർ എംഎൽഎ വിദ്യ ബാലകൃഷ്ണന്റെ വാട്സാപ്പ് നമ്പറിലേക്കാണ് "പ്രിയങ്ക ഗാന്ധിയുടെ ഓഫീസിൽ നിന്ന്" എന്ന പേരിൽ ഫോൺ കോൾ എത്തിയത്.

ഇംഗ്ലീഷിലായിരുന്നു തട്ടിപ്പുകാരുടെ സംസാരം. പണം നൽകി എങ്ങനെയാണ് മന്ത്രിയാകുന്നത് എന്ന് എംഎൽഎ തിരിച്ചുചോദിച്ചപ്പോൾ തട്ടിപ്പുസംഘം മുഴുവൻ പദ്ധതിയും വിശദീകരിച്ചു. സംശയം തോന്നിയ ഉടൻ വിദ്യ ബാലകൃഷ്ണൻ പ്രിയങ്ക ഗാന്ധിയുടെ ഓഫീസുമായി ബന്ധപ്പെട്ടു.

അത്തരത്തിൽ ഒരു ഫോൺ സന്ദേശവും നൽകിയിട്ടില്ലെന്ന് ഓഫീസ് അധികൃതർ സ്ഥിരീകരിച്ചു. തുടർന്നാണ് എംഎൽഎ കോഴിക്കോട് സൈബർ പൊലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഡൽഹിയിൽ നിന്ന് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

പണം തട്ടിയെടുക്കുക എന്നത് മാത്രമായിരുന്നു ലക്ഷ്യമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി സൈബർ പൊലീസ് പറഞ്ഞു. പ്രതികളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇവർ ഇതുപോലെ മറ്റ് നേതാക്കൾക്കും സമാനമായ കോളുകൾ ചെയ്തിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുന്നുണ്ട്.

ഉന്നത രാഷ്ട്രീയ നേതാക്കളുടെ പേര് ഉപയോഗിച്ച് നടക്കുന്ന സൈബർ തട്ടിപ്പുകളിൽ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. സംശയകരമായ ഫോൺ കോളുകൾ ലഭിച്ചാൽ ഉടൻ പൊലീസിലോ സൈബർ സെല്ലിലോ വിവരം അറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Content Highlight: 2 Arrested in Kozhikode for Fake Call Offering Minister Post in Priyanka Gandhi's Name

#Latest News #Fake Call #Minister Post Scam #Vidya Balakrishnan #Kozhikode Cyber Police #Priyanka Gandhi

Next TV

Related Stories
പകപോക്കൽ കൂടിപ്പോയി..! മകനോടുള്ള വിരോധം തീർത്തത് വയോധികനെ മർദ്ദിച്ച് വീട് കത്തിച്ച്; കാപ്പാ പ്രതി പിടിയിൽ

Jul 23, 2026 08:34 AM

പകപോക്കൽ കൂടിപ്പോയി..! മകനോടുള്ള വിരോധം തീർത്തത് വയോധികനെ മർദ്ദിച്ച് വീട് കത്തിച്ച്; കാപ്പാ പ്രതി പിടിയിൽ

കോട്ടയം കങ്ങഴ പത്തനാട്ടിൽ വ്യക്തിവിരോധത്തെ തുടർന്ന് യുവാവ് അയൽവാസിയുടെ വീടിന് തീയിട്ടു. വീട്ടുടമ രാധാകൃഷ്ണപിള്ളയ്ക്ക് പരിക്ക്. പ്രതി സൂരജ് വി....

Read More >>
കോഴിക്കോട് കൂടരഞ്ഞിയിൽ വാഹനാപകടം; കാറും ബൈക്കും കൂട്ടിയിടിച്ച്  ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് പരിക്ക്

Jul 23, 2026 08:31 AM

കോഴിക്കോട് കൂടരഞ്ഞിയിൽ വാഹനാപകടം; കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് പരിക്ക്

കോഴിക്കോട് കൂടരഞ്ഞി - മുക്കം റോഡിൽ വർക്ക്‌ഷോപ്പിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു. അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് പരിക്ക്....

Read More >>
ശബരിമല തന്ത്രിസ്ഥാനം: കണ്ഠരര് രാജീവര് തുടരുന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

Jul 23, 2026 07:32 AM

ശബരിമല തന്ത്രിസ്ഥാനം: കണ്ഠരര് രാജീവര് തുടരുന്നതിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

സ്വർണക്കൊള്ള കേസിലെ പ്രതിയായ ശബരിമല തന്ത്രി കണ്ഠരര് രാജീവര് തുടരണോ എന്ന കാര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് തീരുമാനം. മകൻ ബ്രഹ്മദത്തനെ...

Read More >>
സംസ്ഥാനത്ത് ഇന്ന് കെഎസ്‍യു എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Jul 23, 2026 06:56 AM

സംസ്ഥാനത്ത് ഇന്ന് കെഎസ്‍യു എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

നീറ്റ് ക്രമക്കേടില്‍ ഡല്‍ഹിയില്‍ വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് കെഎസ്‌യുവും എഐഎസ്എഫും ഇന്ന് കേരളത്തില്‍...

Read More >>
ഫുട്ബോൾ കളിക്കിടെ ദേഹാസ്വാസ്ഥ്യം; റഫറി കുഴഞ്ഞുവീണു മരിച്ചു

Jul 23, 2026 06:32 AM

ഫുട്ബോൾ കളിക്കിടെ ദേഹാസ്വാസ്ഥ്യം; റഫറി കുഴഞ്ഞുവീണു മരിച്ചു

കാസർകോട് കുമ്പളയിൽ ഫുട്ബോൾ മത്സരത്തിനിടെ റഫറി കുഴഞ്ഞുവീണു മരിച്ചു. ഉളുവാർ സ്വദേശി ഹസ്സൻ ഉളുവാർ ആണ് മരിച്ചത്. ഹൃദയാഘാതം ആണെന്നാണ്...

Read More >>
പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; എംബിബിഎസ് വിദ്യാര്‍ഥിയായ വയനാട് സ്വദേശി പിടിയില്‍

Jul 23, 2026 05:51 AM

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; എംബിബിഎസ് വിദ്യാര്‍ഥിയായ വയനാട് സ്വദേശി പിടിയില്‍

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൂന്നാം വർഷ എംബിബിഎസ് വിദ്യാർഥി സീനിയർ പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിച്ചു....

Read More >>
Top Stories

News Roundup

GCC News