കോഴിക്കോട് കൊയിലാണ്ടിയിൽ ബസിൽ 13 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; കണ്ടക്ടർക്ക് 20 വർഷം കഠിനതടവും ഡ്രൈവർക്ക് 5 വർഷവും ശിക്ഷ

കോഴിക്കോട്  കൊയിലാണ്ടിയിൽ  ബസിൽ 13 കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; കണ്ടക്ടർക്ക് 20 വർഷം കഠിനതടവും ഡ്രൈവർക്ക് 5 വർഷവും ശിക്ഷ
2026-07-18T17:52:00 | By VIPIN P V
#Koyilandy #POCSO Case #Bus Sexual Assault #Minor Girl #Conductor Arrest #Fast Track Court

കൊയിലാണ്ടി:(കോഴിക്കോട് ): ( www.truevisionnews.com )  ബസിൽ യാത്ര ചെയ്ത 13 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബസ് ജീവനക്കാരായ കണ്ടക്ടർക്കും ഡ്രൈവർക്കും കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി കഠിനതടവും പിഴയും വിധിച്ചു.

കോടഞ്ചേരി നിറഞ്ഞപാറ കുളത്തുമീത്തൽ വീട്ടിൽ സജിത്ത് സജി (23), നരിക്കുനി ഏരവന്നൂർ ചെമ്പക്കുന്ന് കോളനി സ്വദേശി സുധി (42) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കേസിലെ ഒന്നാം പ്രതിയായ സജിത്ത് സജിക്ക് 20 വർഷം കഠിനതടവും 75,000 രൂപ പിഴയും, രണ്ടാം പ്രതി സുധിക്ക് 5 വർഷം കഠിനതടവും 35,000 രൂപ പിഴയുമാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് കെ. നൗഷാദലി വിധിച്ചത്.

2024-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. താമരശേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് ബസിൽ യാത്ര ചെയ്ത പെൺകുട്ടിയെ കണ്ടക്ടറും ഡ്രൈവറുമായ പ്രതികൾ പരിചയം നടിച്ച് വശത്താക്കുകയായിരുന്നു. രാത്രി നാരങ്ങാതോട് ബസ് സ്റ്റോപ്പിൽ ബസ് നിർത്തിയ ശേഷം ബസിനുള്ളിൽ വച്ച് പെൺകുട്ടിയെ ഇവർ ലൈംഗികമായി പീഡിപ്പിച്ചു.

സംഭവം പുറത്തറിയാതിരിക്കാൻ പ്രതികൾ ഭീഷണിപ്പെടുത്തിയെങ്കിലും പിന്നീട് നടന്ന കൗൺസിലിംഗിൽ പെൺകുട്ടി വിവരം വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് കോടഞ്ചേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.കേസ് ഡിവൈഎസ്‌പിമാരായ പി. പ്രമോദ്, എം.പി. വിനോദ് എന്നിവരാണ് അന്വേഷണം നടത്തിയത്.

പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജെതിൻ ഹാജരായി. പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരായ അതീവ ഗുരുതരമായ കുറ്റകൃത്യമായതിനാൽ POCSO നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.വിചാരണ വേഗത്തിൽ പൂർത്തിയാക്കിയ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. സമൂഹത്തിൽ വലിയ പ്രതിഷേധം ഉയർത്തിയ ഈ സംഭവത്തിൽ കോടതി വിധി വന്നതോടെ ഇരയ്ക്കും കുടുംബത്തിനും നീതി ലഭിച്ചതായി നാട്ടുകാർ പ്രതികരിച്ചു.

Content Highlight: Koyilandy POCSO Case: Bus Conductor Gets 20 Years, Driver 5 Years Jail for Minor Sexual Assault

#Koyilandy #POCSO Case #Bus Sexual Assault #Minor Girl #Conductor Arrest #Fast Track Court

Next TV

Related Stories
നാണക്കേട്...! കെഎസ്ആർടിസി ബസിൽ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം; കായംകുളം ഡിപ്പോ ഡ്രൈവർ അറസ്റ്റിൽ

Jul 18, 2026 07:25 PM

നാണക്കേട്...! കെഎസ്ആർടിസി ബസിൽ അധ്യാപികക്ക് നേരെ ലൈംഗികാതിക്രമം; കായംകുളം ഡിപ്പോ ഡ്രൈവർ അറസ്റ്റിൽ

എറണാകുളം-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. കായംകുളം ഡിപ്പോ ഡ്രൈവർ രഞ്ജൻ ഹരിപ്പാട് പൊലീസിന്റെ...

Read More >>
തിങ്കളാഴ്ച അവധിയുണ്ടേ...! കുട്ടികൾ കാണട്ടെ, ലോകകപ്പ് ഫൈനൽ; ആലപ്പുഴയിലെ സ്കൂളിന് കൂടി തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് അധികൃതർ

Jul 18, 2026 07:08 PM

തിങ്കളാഴ്ച അവധിയുണ്ടേ...! കുട്ടികൾ കാണട്ടെ, ലോകകപ്പ് ഫൈനൽ; ആലപ്പുഴയിലെ സ്കൂളിന് കൂടി തിങ്കളാഴ്ച അവധി പ്രഖ്യാപിച്ച് അധികൃതർ

ലോകപ്പ് ഫുട്ബോൾ ഫൈനൽ മത്സരം പ്രമാണിച്ച് ആലപ്പുഴ രാജഗിരി സ്കൂളിനും തിങ്കളാഴ്ച അവധി. അവധി നൽകണമെന്ന ആവശ്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന്...

Read More >>
വ്യാജ മൊബൈൽ  ഗൂഗിൾപേ വഴി പണം അയച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ച്  ലക്ഷങ്ങളുടെ തട്ടിപ്പ്;  സ്വർണാഭരണം കവർന്ന യുവാവ് പിടിയിൽ

Jul 18, 2026 07:01 PM

വ്യാജ മൊബൈൽ ഗൂഗിൾപേ വഴി പണം അയച്ചുവെന്ന് തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്; സ്വർണാഭരണം കവർന്ന യുവാവ് പിടിയിൽ

മലപ്പുറം എരമംഗലത്ത് വ്യാജ ഗൂഗിൾപേ ആപ്പ് ഉപയോഗിച്ച് സ്വർണക്കടകളിൽ തട്ടിപ്പ്. വെളിയങ്കോട് സ്വദേശി ജംഷാദ് അറസ്റ്റിൽ. 2 പവൻ സ്വർണവും മൊബൈലും...

Read More >>
രക്ഷാപ്രവർത്തകനെ രക്ഷിക്കാൻ ആരും ഉണ്ടായില്ലേ  ..?  ശബരിമല ഡ്യൂട്ടിക്ക് പോയ ഫയർഫോഴ്സ് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഉദ്യോഗസ്ഥൻ മരിച്ചു

Jul 18, 2026 06:51 PM

രക്ഷാപ്രവർത്തകനെ രക്ഷിക്കാൻ ആരും ഉണ്ടായില്ലേ ..? ശബരിമല ഡ്യൂട്ടിക്ക് പോയ ഫയർഫോഴ്സ് വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ ഉദ്യോഗസ്ഥൻ മരിച്ചു

പത്തനംതിട്ട തുലാപ്പള്ളി ആലപ്പാട് ജംഗ്ഷനിൽ ശബരിമല ഡ്യൂട്ടിക്ക് പോയ ഫയർഫോഴ്സ് വാഹനം മറിഞ്ഞ് അപകടം. തിരുവല്ല സ്വദേശി രഞ്ജിത്ത് കുമാർ മരിച്ചു....

Read More >>
വീണ്ടും തെരുവുനായ ആക്രമണം; കാസർകോട് വീട്ടുറ്റത്ത് കളിച്ചുനിന്ന ഒന്നരവയസുകാരന്റെ മുഖം കടിച്ചുകീറി

Jul 18, 2026 05:56 PM

വീണ്ടും തെരുവുനായ ആക്രമണം; കാസർകോട് വീട്ടുറ്റത്ത് കളിച്ചുനിന്ന ഒന്നരവയസുകാരന്റെ മുഖം കടിച്ചുകീറി

കാസർകോട് പൈവളിഗെയിൽ 1.5 വയസുള്ള റിതുരാജിന് തെരുവുനായ കൂട്ടത്തിന്റെ കടി. മുഖത്ത് ഗുരുതര പരിക്ക്. മലപ്പുറം ഒതുക്കുങ്ങലിൽ വീടിനകത്ത് കയറി 5 മാസം...

Read More >>
മെഴുക് തിരി കരുതിക്കോ...! കേരളത്തിൽ ഇന്നും പവർ കട്ടുണ്ടാകുമെന്ന് കെഎസ്ഇബി

Jul 18, 2026 05:41 PM

മെഴുക് തിരി കരുതിക്കോ...! കേരളത്തിൽ ഇന്നും പവർ കട്ടുണ്ടാകുമെന്ന് കെഎസ്ഇബി

കേരളത്തിൽ ശനിയാഴ്ച പീക്ക് സമയത്ത് വൈദ്യുതി നിയന്ത്രണം. ഉപഭോഗം 300 മെഗാവാട്ട് വരെ കൂടാൻ സാധ്യത. ആശുപത്രികളും വ്യവസായവും പ്രതിസന്ധിയിൽ. എപ്പോൾ...

Read More >>
Top Stories

News Roundup

GCC News