പയ്യന്നൂരിൽ ഒന്നര വയസ്സുകാരന്റെ മരണം; അനസ്തേഷ്യ നൽകിയത് വീഴ്ച, ഡോക്ടർമാർക്ക് പിഴവെന്ന് മെഡിക്കൽ ബോർഡ്

പയ്യന്നൂരിൽ ഒന്നര വയസ്സുകാരന്റെ മരണം; അനസ്തേഷ്യ നൽകിയത് വീഴ്ച, ഡോക്ടർമാർക്ക് പിഴവെന്ന് മെഡിക്കൽ ബോർഡ്
2026-07-15T20:27:00 | By Athira V
#Kannur News #Medical Negligence #Kerala Health #Child Death

കണ്ണൂർ: ( www.truevisionnews.com) പയ്യന്നൂരിൽ ഒന്നര വയസ്സുകാരന്റെ ദാരുണ മരണത്തിൽ ആശുപത്രി ഡോക്ടർമാർക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് മെഡിക്കൽ ബോർഡിന്റെ നിർണായക വിലയിരുത്തൽ. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് സൂരജിന്റെയും വിജിഷയുടെയും ഏക മകൻ ദേവാൻഷ് ശൗര്യ (1.5) മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച കളിക്കുന്നതിനിടെ വീണ് ചുണ്ടിലും താടിയിലും മുറിവേറ്റതിനെ തുടർന്നാണ് കുഞ്ഞിനെ രാവിലെ 10.15-ന് ആശുപത്രിയിൽ എത്തിച്ചത്. മുറിവിന് സ്റ്റിച്ച് ഇടുന്നതിനായി വൈകിട്ട് 4.15-ന് കുഞ്ഞിന് ജനറൽ അനസ്തേഷ്യ നൽകി. ഇതിന് പിന്നാലെ കുഞ്ഞിന്റെ നില ഗുരുതരമായി.

തുടർന്ന് കണ്ണൂർ ബിഎംഎച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയോടെ ദേവാൻഷ് മരിച്ചു.സംഭവത്തിൽ വിശദമായ അന്വേഷണത്തിനായി രൂപീകരിച്ച മെഡിക്കൽ ബോർഡ് യോഗം ചേർന്ന് റിപ്പോർട്ട് സമർപ്പിച്ചു. ഡോക്ടർമാരുടെ ഭാഗത്തുനിന്ന് കുറ്റകരമായ അനാസ്ഥയുണ്ടായെന്നും ഒന്നര വയസ്സുള്ള കുഞ്ഞിന് ജനറൽ അനസ്തേഷ്യ നൽകേണ്ടതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നും ബോർഡ് വിലയിരുത്തി.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഇതേ കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. അനസ്തേഷ്യ നൽകിയ ആശുപത്രിയിൽ അതിന് ആവശ്യമായ മതിയായ സൗകര്യങ്ങളും ഉപകരണങ്ങളും ഉണ്ടായിരുന്നോ എന്നതിലും സംശയം ഉയരുന്നുണ്ട്.ഡോക്ടർമാർക്കെതിരെ ക്രിമിനൽ കേസെടുത്ത് അന്വേഷണം നടത്താൻ പൊലീസിന് ശുപാർശ നൽകാമെന്നും ബോർഡ് അഭിപ്രായപ്പെട്ടു.

മൂന്ന് ദിവസത്തിനകം റിപ്പോർട്ട് പൊലീസിന് കൈമാറും. അതേസമയം ബോർഡ് യോഗത്തിൽ ഡിഎംഒയും സർക്കാർ പ്ലീഡറും തമ്മിൽ തർക്കമുണ്ടായത് ശ്രദ്ധേയമായി. യോഗത്തിൽ കൂടുതൽ അംഗങ്ങളെ ഉൾപ്പെടുത്താൻ ഡിഎംഒ നൽകിയ അനുമതിയെ പ്ലീഡർ എതിർത്തതാണ് തർക്കത്തിന് കാരണം.കുഞ്ഞിന്റെ മരണത്തിൽ കുടുംബവും നാട്ടുകാരും ശക്തമായ പ്രതിഷേധം ഉയർത്തിയിരുന്നു. പൊലീസ് ഇനി മെഡിക്കൽ ബോർഡ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികളിലേക്ക് കടക്കും.

Content Highlight: Payyannur Toddler Death: Medical Board Finds Negligence, Says Anesthesia Not Required

#Kannur News #Medical Negligence #Kerala Health #Child Death

Next TV

Related Stories
പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമർശങ്ങൾ; യൂട്യൂബർക്കെതിരെ പരാതി നൽകി യൂത്ത് ലീഗ്

Jul 15, 2026 08:51 PM

പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീല പരാമർശങ്ങൾ; യൂട്യൂബർക്കെതിരെ പരാതി നൽകി യൂത്ത് ലീഗ്

വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ അശ്ലീലവും മതസ്പർദ്ധ ഉണ്ടാക്കുന്നതുമായ പരാമർശങ്ങൾ നടത്തിയ യൂട്യൂബർക്കെതിരെ യൂത്ത് ലീഗ് മലപ്പുറം...

Read More >>
പണിക്ക് പോവുന്നത് മോഷ്ടിക്കാനാണോ...? കോഴിക്കോട് ഡോക്ടർ ദമ്പതികളുടെ ഫ്ളാറ്റിൽ സ്വർണ മോഷണം; വീട്ടുജോലിക്കാരി അറസ്റ്റിൽ

Jul 15, 2026 08:41 PM

പണിക്ക് പോവുന്നത് മോഷ്ടിക്കാനാണോ...? കോഴിക്കോട് ഡോക്ടർ ദമ്പതികളുടെ ഫ്ളാറ്റിൽ സ്വർണ മോഷണം; വീട്ടുജോലിക്കാരി അറസ്റ്റിൽ

കോഴിക്കോട് പി.ടി. ഉഷ റോഡിലെ ഡോക്ടർ ദമ്പതികളുടെ ഫ്ളാറ്റിൽ നിന്ന് ഏഴ് പവൻ സ്വർണം കവർന്ന കേസിൽ വീട്ടുജോലിക്കാരി പിടിയിൽ. ജൂണിൽ നടന്ന മോഷണമാണ് വെള്ളയിൽ...

Read More >>
ഹൗസ്ബോട്ടില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി നാട്ടുകാർ; ശരണ്യയുടെ മരണത്തിൽ ദുരൂഹത? അഞ്ച് യുവാക്കളോടൊപ്പം ഹൗസ് ബോട്ടിൽ നിൽക്കുന്ന സിസിടിവി ദൃശ്യം പൊലീസിന്

Jul 15, 2026 08:29 PM

ഹൗസ്ബോട്ടില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി നാട്ടുകാർ; ശരണ്യയുടെ മരണത്തിൽ ദുരൂഹത? അഞ്ച് യുവാക്കളോടൊപ്പം ഹൗസ് ബോട്ടിൽ നിൽക്കുന്ന സിസിടിവി ദൃശ്യം പൊലീസിന്

ആലപ്പുഴ പുന്നമടക്കായലിൽ ഹൗസ്ബോട്ടിൽ നിന്ന് വീണ് തമിഴ്നാട് സ്വദേശിനി ശരണ്യ മരിച്ചു. അഞ്ച് യുവാക്കളെ പൊലീസ് ചോദ്യം ചെയ്തു. മുങ്ങിമരണമെന്നാണ്...

Read More >>
 പവർകട്ട് ഒഴിവാക്കാനാവാത്ത അടിയന്തര സാഹചര്യം,​ വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്

Jul 15, 2026 07:55 PM

പവർകട്ട് ഒഴിവാക്കാനാവാത്ത അടിയന്തര സാഹചര്യം,​ വൈദ്യുതി നിയന്ത്രണവുമായി സഹകരിക്കണമെന്ന് മന്ത്രി സണ്ണി ജോസഫ്

എൽനിനോയും ചൂടും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചു. 530 മെഗാവാട്ട് കടം തിരികെ നൽകാനുള്ളതും പ്രതിസന്ധി രൂക്ഷമാക്കി. പവർകട്ട്...

Read More >>
കള്ളന് പട്ടിണിയാവും...! തൃശൂർ കൊടുങ്ങല്ലൂരിലെ സ്കൂൾ പാചകപ്പുരയിൽ മോഷണം; സ്റ്റോർ റൂമും കുത്തിത്തുറന്ന് അരിയും പാത്രങ്ങളും കവർന്നു

Jul 15, 2026 07:16 PM

കള്ളന് പട്ടിണിയാവും...! തൃശൂർ കൊടുങ്ങല്ലൂരിലെ സ്കൂൾ പാചകപ്പുരയിൽ മോഷണം; സ്റ്റോർ റൂമും കുത്തിത്തുറന്ന് അരിയും പാത്രങ്ങളും കവർന്നു

തൃശൂർ കൊടുങ്ങല്ലൂരിലെ യു.പി. സ്കൂളിലെ പാചകപ്പുരയും സ്റ്റോർ റൂമും കുത്തിത്തുറന്ന് അരിയും കുക്കറും മിക്സിയും മോഷ്ടിച്ചു. പൊലീസ് സിസിടിവി ദൃശ്യങ്ങൾ...

Read More >>
മൂന്നാം ദിനവും ഇരുട്ട് തന്നെ...! സംസ്ഥാനത്ത്  ഇന്നും  വൈദ്യുത നിയന്ത്രണത്തിന് സാധ്യത

Jul 15, 2026 06:52 PM

മൂന്നാം ദിനവും ഇരുട്ട് തന്നെ...! സംസ്ഥാനത്ത് ഇന്നും വൈദ്യുത നിയന്ത്രണത്തിന് സാധ്യത

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുതിച്ചുയർന്നതിനാൽ ഇന്നും രാത്രി പീക്ക് സമയത്ത് ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി. എൽനിനോയും...

Read More >>
Top Stories

News Roundup