വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് 3 രൂപയാക്കി കൂട്ടി സ്വകാര്യ ബസുകൾ, ൽപ്പറ്റയിൽ ആർടിഒ ഓഫീസിന് മുന്നിൽ എസ്എഫ്ഐ ഉപരോധം

വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് 3 രൂപയാക്കി കൂട്ടി സ്വകാര്യ ബസുകൾ, ൽപ്പറ്റയിൽ ആർടിഒ ഓഫീസിന് മുന്നിൽ എസ്എഫ്ഐ ഉപരോധം
2026-07-13T13:44:00 | By Krishnapriya S R
#Latest News #Kalpetta #SFI #Student Concession

കൽപ്പറ്റ: (truevisionnews.com) വയനാട്ടിൽ സ്വകാര്യ ബസുകൾ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് ഏകപക്ഷീയമായി വർധിപ്പിച്ചതിനെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം. കൽപ്പറ്റ ആർടിഒ ഓഫീസിന് മുന്നിൽ പ്രവർത്തകർ ഒത്തുകൂടി ഓഫീസ് ഉപരോധിച്ചു.

ഒറ്റയടിക്ക് കൺസെഷൻ നിരക്ക് ഒരു രൂപയിൽ നിന്നും മൂന്ന് രൂപയായി ഉയർത്തിയ ബസ് ഉടമകളുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് എസ്എഫ്ഐ വ്യക്തമാക്കി. ഈ അനധികൃത പിരിവ് തടയാൻ അധികൃതർ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് പ്രവർത്തകർ സമരത്തിനിറങ്ങിയത്. വിദ്യാർത്ഥികളുടെ യാത്രാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും, ബസ് ഉടമകളുടെ തീരുമാനത്തിന് മൗനസമ്മതം നൽകുകയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

ഇന്ന് രാവിലെ പതിനൊന്നോടെ ആരംഭിച്ച പ്രതിഷേധത്തെത്തുടർന്ന് ആർടിഒ ഓഫീസുമായി നടത്തിയ ചർച്ചയിൽ, നിരക്ക് വർധന പരിശോധിക്കാൻ നാളെ മുതൽ പ്രത്യേക സ്ക്വാഡുകളെ രംഗത്തിറക്കുമെന്ന് ഉദ്യോഗസ്ഥർ ഉറപ്പുനൽകി. നിരക്ക് പഴയ നിലയിലേക്ക് മാറ്റുന്നതുവരെ സമരം തുടരുമെന്ന് എസ്എഫ്ഐ അറിയിച്ചു.

Content Highlight: SFI Protests In Kalpetta As Private Buses Hike Student Concession Charge To 3 Rupees

#Latest News #Kalpetta #SFI #Student Concession

Next TV

Related Stories
വടകര മടപ്പള്ളിയിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ നിന്ന് ഇരുമ്പുരുപ്പടികൾ മോഷ്ടിച്ചു: അസം സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ

Jul 13, 2026 02:28 PM

വടകര മടപ്പള്ളിയിൽ കൺസ്ട്രക്ഷൻ കമ്പനിയിൽ നിന്ന് ഇരുമ്പുരുപ്പടികൾ മോഷ്ടിച്ചു: അസം സ്വദേശികളായ രണ്ട് യുവാക്കൾ പിടിയിൽ

കോഴിക്കോട് വടകര മടപ്പള്ളി കോളേജ് പരിസരത്തെ ഗൾഫാർ കൺസ്ട്രക്ഷൻ കമ്പനിയിൽ നിന്ന് 6000 രൂപയുടെ ഇരുമ്പുരുപ്പടികൾ മോഷ്ടിച്ച കേസിൽ അസം സ്വദേശികളായ രണ്ട്...

Read More >>
ആബുലൻസ് എത്താൻ അരമണിക്കൂർ വൈകി; നാദാപുരം വിഷ്ണുമംഗലം പുഴയിൽ ഫയർ ഫോഴ്‌സ് നടത്തിയത് മാതൃകാ രക്ഷാപ്രവർത്തനം

Jul 13, 2026 02:26 PM

ആബുലൻസ് എത്താൻ അരമണിക്കൂർ വൈകി; നാദാപുരം വിഷ്ണുമംഗലം പുഴയിൽ ഫയർ ഫോഴ്‌സ് നടത്തിയത് മാതൃകാ രക്ഷാപ്രവർത്തനം

നാദാപുരം വിഷ്ണുമംഗലം പുഴയിൽ മുങ്ങിയ യുവാവിന്റെ മൃതദേഹം ഫയർഫോഴ്‌സ് പെട്ടെന്ന് കരക്കെത്തിച്ചു. എന്നാൽ ആംബുലൻസ് എത്താൻ അരമണിക്കൂർ വൈകി. പൊലീസിന്റെ...

Read More >>
നാദാപുരം ചെക്യാട് യുവാവിനെ വീട്ടുവരാന്തയിലെ കഴുക്കോലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Jul 13, 2026 01:57 PM

നാദാപുരം ചെക്യാട് യുവാവിനെ വീട്ടുവരാന്തയിലെ കഴുക്കോലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് നാദാപുരം ചെക്യാട് കുറുവന്തേരിയിൽ കുയ്യങ്ങാട്ട് ബാബുവിനെ വീട്ടുവരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തി. വളയം പൊലീസ് ഇൻക്വസ്റ്റ് നടത്തി....

Read More >>
   'ജില്ലാ കമ്മറ്റിയിൽ ഒരിക്കലും അം​ഗമായില്ല, ഇത് ചട്ട വിരുദ്ധം'; ജില്ലാ സെക്രട്ടറിയായി കെ.കെ. രാ​ഗേഷിനെ നിയമിച്ചതിനെതിരെ എംഎ ബേബിക്ക് കത്ത്

Jul 13, 2026 01:33 PM

'ജില്ലാ കമ്മറ്റിയിൽ ഒരിക്കലും അം​ഗമായില്ല, ഇത് ചട്ട വിരുദ്ധം'; ജില്ലാ സെക്രട്ടറിയായി കെ.കെ. രാ​ഗേഷിനെ നിയമിച്ചതിനെതിരെ എംഎ ബേബിക്ക് കത്ത്

കണ്ണൂർ ജില്ലാ സെക്രട്ടറിയായി കെ.കെ. രാഗേഷിനെ നിയമിച്ചതിനെതിരെ സിപിഎമ്മിൽ പരാതി. ചട്ടവിരുദ്ധമെന്ന് ജില്ലയിലെ ഒരു വിഭാഗം. തെരഞ്ഞെടുപ്പ് അവലോകന...

Read More >>
 'തങ്ങളുടെ മാതാപിതാക്കൾ അനുഭവിച്ച വേദനയും ഭയവും പ്രതിയും അനുഭവിക്കണം, ചെന്താമരയ്ക്ക്  തൂക്കുകയർ തന്നെ നൽകണം' - കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ

Jul 13, 2026 01:04 PM

'തങ്ങളുടെ മാതാപിതാക്കൾ അനുഭവിച്ച വേദനയും ഭയവും പ്രതിയും അനുഭവിക്കണം, ചെന്താമരയ്ക്ക് തൂക്കുകയർ തന്നെ നൽകണം' - കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ

പാലക്കാട് നെൻമാറ ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരക്ക് തൂക്കുകയർ ശിക്ഷ വേണമെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ. കോടതിയിലെ വെല്ലുവിളിയിൽ...

Read More >>
പരിശീലനം മറയാക്കി ക്രൂരത...! മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ  പീഡിപ്പിച്ച കേസ്; ഫുട്ബോൾ പരിശീലകൻ വീണ്ടും അറസ്റ്റിൽ

Jul 13, 2026 12:37 PM

പരിശീലനം മറയാക്കി ക്രൂരത...! മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ പീഡിപ്പിച്ച കേസ്; ഫുട്ബോൾ പരിശീലകൻ വീണ്ടും അറസ്റ്റിൽ

മലപ്പുറം മാറഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ ഫുട്ബോൾ പരിശീലകൻ നിബ്രാസ് വീണ്ടും അറസ്റ്റിൽ. സ്കൂൾ അധികൃതരുടെ...

Read More >>
Top Stories

News Roundup

GCC News