കൈ തല്ലിയൊടിച്ചു, വേദനിച്ച് പുളഞ്ഞിട്ടും ബോർഡിൽ എഴുതിപ്പിച്ചു ; അധ്യാപകന്‍ അറസ്റ്റില്‍

കൈ തല്ലിയൊടിച്ചു, വേദനിച്ച് പുളഞ്ഞിട്ടും ബോർഡിൽ എഴുതിപ്പിച്ചു ; അധ്യാപകന്‍ അറസ്റ്റില്‍
2026-07-11T12:44:00 | By Fidha Parvin
#Latest news #Teacher Arrested #Fifth-grade student #Homework

മലപ്പുറം: (truevisionnews.com) ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈ തല്ലിയൊടിച്ച അധ്യാപകൻ അറസ്റ്റിൽ . കൽപകഞ്ചേരി കല്ലിങ്ങപ്പറമ്പ് എം.എസ്.എം.എച്ച്.എസ്.എസ് സ്കൂൾ അധ്യാപകൻ ബൽരാജിനെയാണ് കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപകൻ വലിയ ചൂരൽ കൊണ്ട് കുട്ടിയുടെ കൈപ്പത്തിക്ക് മുകളിൽ അടിക്കുകയായിരുന്നുവെന്ന് വിദ്യാർഥിനി പറഞ്ഞു. കൈക്ക് പൊട്ടലേറ്റ വിവരമറിയാതെ ഇതേ കൈകൊണ്ട് കുട്ടിയെ നിർബന്ധിച്ച് ബോർഡിൽ എഴുതിക്കുകയും ചെയ്തു.

കൈ വീർത്തുവന്നതോടെ അധ്യാപകരും പ്രധാന അധ്യാപകനും ചേർന്ന് വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ സ്കൂൾ അധികൃതർ തയ്യാറായില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.

ഗുരുതരമായി പരിക്കേറ്റ കുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കുട്ടിയുടെ കുടുംബം പൊലീസിലും ബാലാവകാശ കമ്മീഷനിലും പരാതി നൽകിയിരുന്നു.

Content Highlight: Teacher arrested for breaking a fifth-grade student's arm for not doing homework

#Latest news #Teacher Arrested #Fifth-grade student #Homework

Next TV

Related Stories
   ഇരിട്ടിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

Jul 11, 2026 02:09 PM

ഇരിട്ടിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

ഇരിട്ടി - കണ്ണൂർ റൂട്ടിലെ കാഞ്ഞിരോട് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ കെ. സുരേഷ് ബാബു(52) മരിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം....

Read More >>
ആഭരണത്തിന് വേണ്ടി കൊടും ക്രൂരത? പാലക്കാട് വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടിയതായി സംശയം, പ്രദേശവാസിയായ യുവാവ് കസ്റ്റഡിയിൽ

Jul 11, 2026 01:48 PM

ആഭരണത്തിന് വേണ്ടി കൊടും ക്രൂരത? പാലക്കാട് വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടിയതായി സംശയം, പ്രദേശവാസിയായ യുവാവ് കസ്റ്റഡിയിൽ

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ 66കാരിയായ സരസമ്മാളിനെ ആഭരണങ്ങൾക്കായി കൊലപ്പെടുത്തി തീയിട്ട് കുഴിച്ചുമൂടിയതായി സംശയം. കഴിഞ്ഞ മാസം 10 മുതൽ...

Read More >>
അന്വേഷണത്തെ വെല്ലുവിളിച്ചു; കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് എസ്‌ഐടി

Jul 11, 2026 01:38 PM

അന്വേഷണത്തെ വെല്ലുവിളിച്ചു; കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് എസ്‌ഐടി

കോഴിക്കോട് കാഫിർ സ്‌ക്രീൻഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ് ഐ ടി കോടതിയിൽ....

Read More >>
കാസർകോട് കടപ്പുറത്ത് തലയില്ലാത്ത മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ ; ആളെ തിരിച്ചറിഞ്ഞില്ല

Jul 11, 2026 12:35 PM

കാസർകോട് കടപ്പുറത്ത് തലയില്ലാത്ത മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ ; ആളെ തിരിച്ചറിഞ്ഞില്ല

കാസര്‍കോട് കടപ്പുറത്ത് തലവേര്‍പ്പെട്ട നിലയില്‍ മൃതദേഹം ...

Read More >>
മലബാറിന്റെ സ്വപ്നം പൊലിയുന്നു: കുറ്റ്യാടി-മട്ടന്നൂർ നാലുവരി റോഡ് പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ

Jul 11, 2026 12:19 PM

മലബാറിന്റെ സ്വപ്നം പൊലിയുന്നു: കുറ്റ്യാടി-മട്ടന്നൂർ നാലുവരി റോഡ് പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ

കുറ്റ്യാടി-മട്ടന്നൂർ നാലുവരി പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ...

Read More >>
Top Stories

News Roundup

GCC News