ഇരിട്ടിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം

   ഇരിട്ടിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
2026-07-11T14:09:00 | By Susmitha Surendran
#Iritty News #Kannur Accident #Car Auto Collision #K Suresh Babu #Kanjirode #Kerala Road Accident #Iritty Kannur Road #AKG Hospital

ഇരിട്ടി: (https://truevisionnews.com/) ഇരിട്ടിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. ഇരിട്ടി പയഞ്ചേരി വികാസ് നഗർ സരോവരം വീട്ടിൽ കെ. സുരേഷ് ബാബു (52) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 8.15-ഓടെ കാഞ്ഞിരോട് സർവീസ് സഹകരണ ബാങ്കിന് സമീപമായിരുന്നു അപകടം നടന്നത്.

ഇരിട്ടിയിൽ നിന്നും കണ്ണൂരിലേക്ക് ട്രിപ്പ് പോവുകയായിരുന്ന സുരേഷ് ബാബുവിന്റെ ഓട്ടോറിക്ഷയിലേക്ക് കണ്ണൂർ ഭാഗത്തുനിന്നും വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ സുരേഷ് ബാബുവിനെ ഉടൻ തന്നെ കണ്ണൂരിലെ എകെജി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

പയഞ്ചേരിയിലെ പരേതരായ കരിന്ത കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും കണിയേരി സരോജിനിയമ്മയുടെയും മകനാണ് സുരേഷ് ബാബു. ഭാര്യ: ഷൈനി. മക്കൾ: വൈദേഹി (ബിരുദ വിദ്യാർത്ഥി), ഹർഷ വർദ്ധൻ (പ്ലസ് ടു വിദ്യാർത്ഥി, ചാവശ്ശേരി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ), കാർത്തിക് ദേവനായക് (പത്താം ക്ലാസ് വിദ്യാർത്ഥി, എടൂർ സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ). സഹോദരങ്ങൾ: ജയപ്രകാശ് (പിആർഡി ഓഫീസ്, കണ്ണൂർ), പ്രേമരാജൻ (കണ്ണൂർ കോർപ്പറേഷൻ), പ്രസീജ (കണ്ണൂർ).

Content Highlight: Iritty Accident: Auto Driver K Suresh Babu Dies in Car-Auto Collision in Kannur

#Iritty News #Kannur Accident #Car Auto Collision #K Suresh Babu #Kanjirode #Kerala Road Accident #Iritty Kannur Road #AKG Hospital

Next TV

Related Stories
   അത് കൊടിതോരണങ്ങളുടെ ബില്ലല്ല കേട്ടോ, പലചരക്കുകടയുടേത്...: ബിജെപി ഫണ്ട് തട്ടിപ്പ്; മൂന്നേകാൽ ലക്ഷത്തിന്റെ വ്യാജ ബില്ലുകൾ പുറത്ത്

Jul 11, 2026 02:45 PM

അത് കൊടിതോരണങ്ങളുടെ ബില്ലല്ല കേട്ടോ, പലചരക്കുകടയുടേത്...: ബിജെപി ഫണ്ട് തട്ടിപ്പ്; മൂന്നേകാൽ ലക്ഷത്തിന്റെ വ്യാജ ബില്ലുകൾ പുറത്ത്

ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പിൽ പുതിയ തെളിവ്. വട്ടിയൂർക്കാവിൽ കൊടി വാങ്ങിയെന്ന് കാണിച്ച് 3.25 ലക്ഷത്തിന്റെ വ്യാജ ബിൽ. ബില്ലിലെ GST നമ്പർ...

Read More >>
 പാലക്കാട്ടെ അരും കൊല: കവർച്ചയ്ക്കിടെ 66കാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, മൃതദേഹം തീയിട്ട് കുഴിച്ചുമൂടി, 19 വയസുകാരന്റെ  ഞെട്ടിക്കുന്ന മൊഴി പുറത്ത്

Jul 11, 2026 02:19 PM

പാലക്കാട്ടെ അരും കൊല: കവർച്ചയ്ക്കിടെ 66കാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, മൃതദേഹം തീയിട്ട് കുഴിച്ചുമൂടി, 19 വയസുകാരന്റെ ഞെട്ടിക്കുന്ന മൊഴി പുറത്ത്

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ആഭരണങ്ങൾക്കായി 66കാരി സരസമ്മാളിനെ കൊലപ്പെടുത്തി തീയിട്ട് കുഴിച്ചുമൂടി. ജൂൺ 10 മുതൽ കാണാതായിരുന്നു. 19 കാരനായ യുവാവ്...

Read More >>
പുതുവൈപ്പിൽ വഞ്ചി മറിഞ്ഞു; രണ്ട് മത്സ്യത്തൊഴിലാളികൾക്ക് ദാരുണാന്ത്യം

Jul 11, 2026 02:13 PM

പുതുവൈപ്പിൽ വഞ്ചി മറിഞ്ഞു; രണ്ട് മത്സ്യത്തൊഴിലാളികൾക്ക് ദാരുണാന്ത്യം

പുതുവൈപ്പ് തീരത്ത് വഞ്ചി മറിഞ്ഞ് രണ്ട് മത്സ്യത്തൊഴിലാളികൾ...

Read More >>
ആഭരണത്തിന് വേണ്ടി കൊടും ക്രൂരത? പാലക്കാട് വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി, പ്രദേശവാസിയായ യുവാവ് കസ്റ്റഡിയിൽ

Jul 11, 2026 01:48 PM

ആഭരണത്തിന് വേണ്ടി കൊടും ക്രൂരത? പാലക്കാട് വയോധികയെ തീയിട്ട് കൊലപ്പെടുത്തി കുഴിച്ചുമൂടി, പ്രദേശവാസിയായ യുവാവ് കസ്റ്റഡിയിൽ

പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ 66കാരിയായ സരസമ്മാളിനെ ആഭരണങ്ങൾക്കായി കൊലപ്പെടുത്തി തീയിട്ട് കുഴിച്ചുമൂടിയതായി സംശയം. കഴിഞ്ഞ മാസം 10 മുതൽ...

Read More >>
അന്വേഷണത്തെ വെല്ലുവിളിച്ചു; കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് എസ്‌ഐടി

Jul 11, 2026 01:38 PM

അന്വേഷണത്തെ വെല്ലുവിളിച്ചു; കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് എസ്‌ഐടി

കോഴിക്കോട് കാഫിർ സ്‌ക്രീൻഷോട്ട് കേസിലെ പ്രതി ഡിവൈഎഫ്‌ഐ നേതാവ് ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ് ഐ ടി കോടതിയിൽ....

Read More >>
കൈ തല്ലിയൊടിച്ചു, വേദനിച്ച് പുളഞ്ഞിട്ടും ബോർഡിൽ എഴുതിപ്പിച്ചു ; അധ്യാപകന്‍ അറസ്റ്റില്‍

Jul 11, 2026 12:44 PM

കൈ തല്ലിയൊടിച്ചു, വേദനിച്ച് പുളഞ്ഞിട്ടും ബോർഡിൽ എഴുതിപ്പിച്ചു ; അധ്യാപകന്‍ അറസ്റ്റില്‍

ഹോംവർക്ക് ചെയ്തില്ലെന്ന പേരിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയുടെ കൈ തല്ലിയൊടിച്ച അധ്യാപകൻ...

Read More >>
Top Stories

News Roundup

GCC News