സർക്കാർ അഭിഭാഷകാനായി ആർഎസ്എസ് പ്രവർത്തകന് നിയമനം; സീനിയർ ഗവൺമെന്റ് പ്ലീഡറായി എബിവിപി മുൻ നേതാവ്!

സർക്കാർ അഭിഭാഷകാനായി ആർഎസ്എസ് പ്രവർത്തകന് നിയമനം; സീനിയർ ഗവൺമെന്റ് പ്ലീഡറായി എബിവിപി മുൻ നേതാവ്!
2026-07-11T09:44:00 | By Krishnapriya S R
#Latest News #Ernakulam #Govt Advocate #RSS activist #Senior Government Pleader

കൊച്ചി: (truevisionnews.com) സർക്കാർ അഭിഭാഷക പാനലിൽ ആർഎസ്എസ് ബന്ധമുള്ള അഭിഭാഷകനെ നിയമിച്ചത് വിവാദമാകുന്നു. തൃശൂർ ലോ കോളജിൽ എബിവിപി നേതാവായിരുന്ന ഡി.എസ്. ശരത്തിനെയാണ് സീനിയർ ഗവൺമെന്റ് പ്ലീഡറായി നിയമവകുപ്പ് നിയമിച്ചത്. ആർഎസ്എസ് പ്രവർത്തകരും പ്രതികളായ പല കൊലക്കേസുകളിലും ഇദ്ദേഹം പ്രതിഭാഗത്തിന് വേണ്ടി ഹാജരാകാറുണ്ടെന്ന വിവരം പുറത്തുവന്നതോടെ നിയമനം വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

2004 മുതൽ 2009 വരെ തൃശൂർ ലോ കോളജിലെ എബിവിപി നേതാവായിരുന്നു ശരത്. നിയമന ഉത്തരവ് പുറത്തിറങ്ങിയതിന് പിന്നാലെ ശരതിന്റെ ഫേസ്ബുക്ക് പേജ് അപ്രത്യക്ഷമായതും ദുരൂഹതയുണർത്തുന്നുണ്ട്. നിലവിൽ സർക്കാർ അഭിഭാഷകരുടെ നിയമനം വലിയ വിവാദങ്ങൾക്കിടയാക്കുന്നതിനിടെയാണ് ഈ നിയമനം നടന്നിരിക്കുന്നത്.

ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ രംഗത്തെത്തിക്കഴിഞ്ഞു. സർക്കാർ നിയമനങ്ങളിൽ പാർട്ടി പ്രവർത്തകരെ പരിഗണിക്കുന്നില്ലെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ നേരത്തെ വിമർശനമുന്നയിച്ചിരുന്നു.

ഇതിനു പിന്നാലെ, ശരത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം വ്യക്തമായ സാഹചര്യത്തിൽ, നിയമനത്തിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.

Content Highlight: RSS activist appointed as government counsel

#Latest News #Ernakulam #Govt Advocate #RSS activist #Senior Government Pleader

Next TV

Related Stories
ക്ലാസിൽ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച് ചൂരല്‍ പ്രയോഗം; അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച അധ്യാപകനെതിരെ കേസ്

Jul 11, 2026 09:55 AM

ക്ലാസിൽ ശ്രദ്ധിക്കുന്നില്ലെന്ന് ആരോപിച്ച് ചൂരല്‍ പ്രയോഗം; അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച അധ്യാപകനെതിരെ കേസ്

കൽപകഞ്ചേരി അധ്യാപകന്റെ മർദ്ദനം, കല്ലിങ്ങല്‍പ്പറമ്പ് എംഎസ്എംഎച്ച്എസ്എസ് ,കല്‍പകഞ്ചേരി...

Read More >>
എസി കോച്ചുകളിലെ കള്ളൻ 'വേട്ട അഭിജിത്ത്' കോടതിവളപ്പിൽ നിന്ന് ചാടാൻ നോക്കി; പിന്നാലെ പാഞ്ഞ് പൊലീസ്, ഓടിച്ചിട്ട് പിടിച്ചു

Jul 11, 2026 09:30 AM

എസി കോച്ചുകളിലെ കള്ളൻ 'വേട്ട അഭിജിത്ത്' കോടതിവളപ്പിൽ നിന്ന് ചാടാൻ നോക്കി; പിന്നാലെ പാഞ്ഞ് പൊലീസ്, ഓടിച്ചിട്ട് പിടിച്ചു

പൊലീസിനെ വെട്ടിലാക്കി വീണ്ടും വേട്ട അഭിജിത്ത്, കോടതിവളപ്പില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമം;ഓടിച്ചിട്ട്...

Read More >>
Top Stories

News Roundup

GCC News