#Latest news #Abhijith #Court #Police #Arrest
കൊല്ലം : (truevisionnews.com) കൊല്ലം കോടതി കോമ്പൗണ്ടിൽ പൊലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കുപ്രസിദ്ധ മോഷണക്കേസ് പ്രതി 'വേട്ട അഭിജിത്ത്' പിടിയിലായി. ട്രെയിൻ മോഷണക്കേസുകളിൽ അറസ്റ്റിലായ പരവൂർ സ്വദേശി അഭിജിത്താണ് കോടതിയുടെ മുൻ ഗേറ്റ് വഴി ഓടിരക്ഷപ്പെടാൻ ശ്രമിച്ചത്.
പിന്നാലെ പാഞ്ഞെത്തിയ പൊലീസ് സംഘം ഇയാളെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. സംഭവത്തിൽ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തു. കേരളത്തിലും തമിഴ്‌നാട്ടിലും ട്രെയിനുകളും റെയിൽവേ സ്റ്റേഷനുകളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.
എസി കോച്ചുകളിൽ ടിക്കറ്റെടുത്ത് കയറി യാത്രക്കാരുടെ ലാപ്ടോപ്പ്, മൊബൈൽ ഫോൺ, സ്വർണാഭരണങ്ങൾ എന്നിവ കവരുന്നതാണ് വേട്ട അഭിജിത്തിന്റെ പ്രധാന ശൈലി. തമിഴ്‌നാട്ടിൽ സമാനമായ കേസിൽ പിടിയിലായ ഇയാൾ, മെഡിക്കൽ പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു.
തുടർന്ന് കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ച് വീണ്ടും മോഷണം നടത്തുന്നതിനിടെ ജൂലൈ ഒന്നിനാണ് റെയിൽവേ പൊലീസ് ഇയാളെ പിടികൂടിയത്. അന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് പൊലീസ് കീഴ്പ്പെടുത്തിയത്.തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴാണ് പ്രതി വീണ്ടും രക്ഷപ്പെടാൻ ശ്രമിച്ചത്.
Content Highlight: Abhijith gives the police the slip again; attempts to escape from the court premises but is caught after a chase
#Latest news #Abhijith #Court #Police #Arrest

































