#Payyannur Baby Memorial Hospital #anesthesia #Medical error #Payyannur Baby Memorial Hospital Death #Child Death #Baby Memorial #Latest News #Devansh Shouri death
കണ്ണൂർ: (https://truevisionnews.com/) പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ബന്ധുക്കൾ. നിസ്സാരമായ മുറിവിനെത്തുടർന്ന് ചികിത്സ തേടിയെത്തിയ കുഞ്ഞിന്, മാതാപിതാക്കളെ അറിയിക്കാതെ അനസ്‌തേഷ്യ നൽകിയതാണ് മരണകാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.
കുഞ്ഞ് മാസം തികയാതെ ജനിച്ചതാണെന്ന് പറഞ്ഞതും മുഖവിലക്കെടുത്തില്ല. മോനെന്ത് പറ്റി എന്ന് ചോദിച്ച അച്ഛനോട് മോശമായി സംസാരിച്ചെന്നും കുട്ടിയുടെ അമ്മാവൻ അജിത് കുമാർ പറഞ്ഞു. ഇന്നലെ രാത്രിയാണ് സൂരജിന്റെയും വിജിഷയുടെയും മകൻ ദേവാൻഷ് ശൗരി മരിച്ചത്.
ബന്ധുക്കളുടെ പരാതിയെ തുടർന്ന് ഡോക്ടർക്കെതിരെ കേസെടുത്തിട്ടുണ്ട്. ചികിത്സാ മാനദണ്ഡങ്ങൾ പൂർണമായി പാലിച്ചിരുന്നുവെന്ന് ഹോസ്പിറ്റൽ മാനേജ്‌മെൻറ് പ്രസ്താവനയിൽ പറഞ്ഞു. കളിക്കുമ്പോൾ വീണതിനെ തുടർന്ന് ചുണ്ടിൽ ചെറിയ മുറിവ് പറ്റിയതിനെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്.
മുറിവിന് സ്റ്റിച്ചിടണമെന്ന് ഡോക്ടർ നിർദേശിക്കുകയായിരുന്നു. ഇതിനായി അനസ്‌തേഷ്യ നൽകി. എന്നാൽ ഇതിനെക്കുറിച്ച് രക്ഷിതാക്കളോട് സംസാരിച്ചിരുന്നില്ല. ചില പേപ്പറുകളിൽ ഒപ്പിട്ടുവാങ്ങുകയായിരുന്നു. സൂരജ്-വിജിഷ ദമ്പതികൾക്ക് എട്ട് വർഷത്തിന് ശേഷം ജനിച്ച കുഞ്ഞാണ് ദേവാൻഷ്.
Content Highlight: Relatives against Payyannur Baby Memorial Hospital Child death
#Payyannur Baby Memorial Hospital #anesthesia #Medical error #Payyannur Baby Memorial Hospital Death #Child Death #Baby Memorial #Latest News #Devansh Shouri death
































.jpeg)
