കോഴിക്കോട്ടെ ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കോഴിക്കോട് ക്ലോക്ക് റൂം അപകടത്തെ തുട‍ർന്ന് സ‍‍ര്‍വ്വീസുകളിൽ മാറ്റം, പുതിയ സമയവും സ്റ്റേഷനും ഇങ്ങനെ

കോഴിക്കോട്ടെ ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കുക; കോഴിക്കോട് ക്ലോക്ക് റൂം അപകടത്തെ തുട‍ർന്ന് സ‍‍ര്‍വ്വീസുകളിൽ മാറ്റം, പുതിയ സമയവും സ്റ്റേഷനും ഇങ്ങനെ
2026-07-09T13:07:00 | By Krishnapriya S R
#Latest News #Kozhikode #Kozhikode Cloakroom Accident #Train service schedule

കോഴിക്കോട്: (truevisionnews.com) റെയിൽവേ സ്റ്റേഷനിലെ ക്ലോക്ക് റൂം കെട്ടിടം തകർന്നുവീണതിനെത്തുടർന്ന് മലബാറിലെ ട്രെയിൻ ഗതാഗതത്തിൽ വലിയ മാറ്റങ്ങൾ. അപകടത്തെ തുടർന്ന് കോഴിക്കോട് സ്റ്റേഷനിലെ ഒന്ന്, രണ്ട്, മൂന്ന് ട്രാക്കുകളിലൂടെയുള്ള സർവീസുകൾ നിർത്തിവെച്ചു.

കെട്ടിടത്തിന്റെ ബലപരിശോധന നടത്തി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം മാത്രമേ ഈ ട്രാക്കുകളിലൂടെ ഗതാഗതം പുനഃസ്ഥാപിക്കൂ. നിലവിൽ നാലാമത്തെ ട്രാക്കിലൂടെ മാത്രമാണ് ട്രെയിനുകൾ കടത്തിവിടുന്നത്.

ഇതിനെത്തുടർന്ന് ഇന്ന് പല ട്രെയിനുകളുടെയും സർവീസുകളിൽ റെയിൽവേ മാറ്റം വരുത്തി. യാത്രക്കാർ ഈ മാറ്റങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.

സർവീസ് അവസാനിപ്പിക്കുന്ന ട്രെയിനുകൾ

തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി (12076): ഇന്ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ഈ ട്രെയിൻ കോഴിക്കോട് എത്തുന്നതിന് പകരം കല്ലായിയിൽ യാത്ര അവസാനിപ്പിക്കും.

ബംഗളൂരു - കോഴിക്കോട് എക്സ്പ്രസ് (16511): ഇന്നലെ ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട ഈ ട്രെയിൻ വെസ്റ്റ് ഹില്ലിൽ യാത്ര അവസാനിപ്പിച്ചു.

യാത്ര ആരംഭിക്കുന്ന സ്റ്റേഷനുകളിൽ വരുത്തിയ മാറ്റം:

കോഴിക്കോട് - ബംഗളൂരു എക്സ്പ്രസ് (16512): കോഴിക്കോട് നിന്ന് ഇന്ന് പുറപ്പെടേണ്ട ഈ ട്രെയിൻ വെസ്റ്റ് ഹിൽ സ്റ്റേഷനിൽ നിന്നാകും യാത്ര തുടങ്ങുക. സമയം: ഉച്ചയ്ക്ക് 3.40.

കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി (12075): കോഴിക്കോട് നിന്ന് ഇന്ന് പുറപ്പെടേണ്ട ട്രെയിൻ കല്ലായി സ്റ്റേഷനിൽ നിന്നാകും സർവീസ് ആരംഭിക്കുന്നത്. സമയം: ഉച്ചയ്ക്ക് 1.50.

Content Highlight: Changes to services following the Kozhikode clock room incident.

#Latest News #Kozhikode #Kozhikode Cloakroom Accident #Train service schedule

Next TV

Related Stories
വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Jul 9, 2026 02:25 PM

വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കാഫിർ സ്ക്രീൻ ഷോട്ട് കേസ്, ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ...

Read More >>
പാലക്കാട് ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ തീപിടിച്ച് കത്തിനശിച്ചു; യാത്രക്കാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി

Jul 9, 2026 02:11 PM

പാലക്കാട് ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ തീപിടിച്ച് കത്തിനശിച്ചു; യാത്രക്കാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി

ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ തീപിടിച്ച് കത്തിനശിച്ചു; യാത്രക്കാരൻ ചാടി...

Read More >>
Top Stories

News Roundup