#Latest news #Electric scooter #Electric scooter fire #palakkad
പാലക്കാട്: (https://truevisionnews.com/) പാലക്കാട് തൃത്താലയിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ തീപിടിച്ച് പൂർണ്ണമായി കത്തിനശിച്ചു. തൃത്താല കൂനംമൂച്ചി മുക്കൂട്ട റോഡിൽ വെച്ച് കഴിഞ്ഞ ദിവസമാണ് സംഭവം.
റോഡിലൂടെ ഓടിക്കൊണ്ടിരിക്കെ സ്കൂട്ടറിൽ നിന്ന് പെട്ടെന്ന് തീയും പുകയും ഉയരുകയായിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വാഹനം ഓടിച്ചിരുന്ന തൃത്താല മണ്ണാരപറമ്പ് സ്വദേശി അബൂബക്കർ സ്കൂട്ടറിൽ നിന്ന് റോഡിലേക്ക് ചാടി രക്ഷപ്പെട്ടു. സെക്കൻഡുകളുടെ വ്യത്യാസത്തിൽ ഇയാൾ ചാടിമാറിയതിനാൽ അത്ഭുതകരമായാണ് വലിയൊരു ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടത്. തീ പടർന്നുപിടിച്ച സ്കൂട്ടർ പൂർണ്ണമായും കത്തിയമർന്നു.
Content Highlight: Electric scooter catches fire while running; passenger escapes by jumping out
#Latest news #Electric scooter #Electric scooter fire #palakkad
































