കണ്ണൂർ ബേബി മെമ്മോറിയലിലെ ചികിത്സാപ്പിഴവ് പരാതി: അനസ്‌തേഷ്യ നൽകിയപ്പോൾ കുട്ടിക്ക് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു'; വിശദീകരണവുമായി ആശുപത്രി അധികൃതർ

കണ്ണൂർ ബേബി മെമ്മോറിയലിലെ ചികിത്സാപ്പിഴവ് പരാതി: അനസ്‌തേഷ്യ നൽകിയപ്പോൾ കുട്ടിക്ക് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു'; വിശദീകരണവുമായി ആശുപത്രി അധികൃതർ
2026-07-09T14:22:00 | By Susmitha Surendran
#Complaint #Payyannur Baby Memorial Hospital #Treatment Irregularities #KANNUR

കണ്ണൂർ: (https://truevisionnews.com/) പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ഗുരുതര ചികിത്സാപ്പിഴവ് പരാതിയിൽ ആരോപണം നിഷേധിച്ച് ആശുപത്രി അധികൃതർ . അനസ്‌തേഷ്യ നൽകിയപ്പോൾ കുട്ടിക്ക് പെട്ടെന്ന് ഹൃദയാഘാതം ഉണ്ടാകുകയായിരുന്നെന്നും, ഉടൻ തന്നെ വെന്റിലേറ്ററിലേക്ക് മാറ്റി ആവശ്യമായ പരമാവധി ചികിത്സ നൽകിയിട്ടുണ്ടെന്നുമാണ് ആശുപത്രിയുടെ വിശദീകരണം.

അനസ്‌തേഷ്യ ഏത് ഡോസിൽ നൽകിയാലും അതിൽ ചില ആരോഗ്യപരമായ റിസ്കുകൾ ഉണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു. അതേസമയം എരമം സ്വദേശിയായ രണ്ടുവയസ്സുകാരനെ നില ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. കളിക്കുന്നതിനിടെ വീണ് ചുണ്ടിന് മുറിവേറ്റതിനെ തുടർന്നാണ് രണ്ട് വയസുകാരൻ ചികിത്സയ്ക്കായി കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ചികിത്സയ്ക്കിടെ കുട്ടി വേദനയെടുത്തു കരഞ്ഞതോടെ ഡോക്ടർമാർ അനസ്‌തേഷ്യ നൽകാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ അനസ്‌തേഷ്യ നൽകിയ ഉടൻ തന്നെ കുട്ടി ബോധരഹിതനായി . ആശുപത്രി അധികൃതർ കുട്ടിയ്ക്ക് അമിത അളവിൽ അനസ്‌തേഷ്യ നൽകിയതാണ് നില വഷളാകാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.

Content Highlight: Complaint alleging treatment irregularities at Payyannur Baby Memorial Hospital

#Complaint #Payyannur Baby Memorial Hospital #Treatment Irregularities #KANNUR

Next TV

Related Stories
'തലമുതൽ കാൽവരെ തല്ലിച്ചതച്ചു, മതംമാറ്റാൻ ശ്രമിച്ചു'; ഗുരുതര ആരോപണവുമായി സാവരിയയുടെ ബന്ധുക്കൾ

Jul 9, 2026 03:07 PM

'തലമുതൽ കാൽവരെ തല്ലിച്ചതച്ചു, മതംമാറ്റാൻ ശ്രമിച്ചു'; ഗുരുതര ആരോപണവുമായി സാവരിയയുടെ ബന്ധുക്കൾ

ഉസ്‌ബെകിസ്താനിൽ ആലപ്പുഴ സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥി കൊല്ലപ്പെട്ടതിൽ ഗുരുതര ആരോപണവുമായി കുടുംബം....

Read More >>
 വ്യാജ പീഡന പരാതി; യൂണിഫോമില്ലാതെ അതിക്രമം, കസ്റ്റഡിയിലെടുത്തവരെ മർദ്ദിച്ച കൂടൽ എസ്ഐക്ക് സ്ഥലംമാറ്റം

Jul 9, 2026 02:34 PM

വ്യാജ പീഡന പരാതി; യൂണിഫോമില്ലാതെ അതിക്രമം, കസ്റ്റഡിയിലെടുത്തവരെ മർദ്ദിച്ച കൂടൽ എസ്ഐക്ക് സ്ഥലംമാറ്റം

കൂടൽ സ്റ്റേഷനിലെ മർദ്ദനം, പതിമൂന്നുകാരിയുടെ വ്യാജ പരാതി, കൂടൽ എസ്ഐ ജയ്മോനെ സ്ഥലം...

Read More >>
വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Jul 9, 2026 02:25 PM

വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കാഫിർ സ്ക്രീൻ ഷോട്ട് കേസ്, ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ...

Read More >>
Top Stories

News Roundup