#Latest News #Kozhikode #Moodadi #Bike Accident
കോഴിക്കോട്: (truevisionnews.com) ദേശീയപാതയിൽ മൂടാടിയിൽ ബൈക്ക് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം. ബുധനാഴ്ച വൈകുന്നേരം 6.45-ഓടെ ഉരുപുണ്യകാവ് ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ചതിനെത്തുടർന്ന് റോഡിലേക്ക് തെറിച്ചുവീണ യാത്രക്കാരന് പരിക്കേറ്റു. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
ഈ മേഖലയിൽ അപകടങ്ങൾ നിത്യസംഭവമായി മാറുന്നതിൽ നാട്ടുകാർ കടുത്ത ആശങ്കയിലാണ്. ജൂലൈ അഞ്ചിനും എട്ടിനും ഇടയിൽ മാത്രം മൂന്ന് അപകടങ്ങളാണ് ഇവിടെ നടന്നത്. തുടർച്ചയായുണ്ടാകുന്ന ഇത്തരം അപകടങ്ങൾ തടയാൻ അടിയന്തരമായി സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Content Highlight: Another accident occurs at Moodadi, Kozhikode, as a bike crashes into a divider.
































