പൊന്ന് കോഴി...! ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു; ഒറ്റദിവസം കൊണ്ട് വർധിച്ചത് രൂപ അഞ്ച് മുതൽ എട്ട് രൂപവരെ

പൊന്ന് കോഴി...! ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു; ഒറ്റദിവസം കൊണ്ട് വർധിച്ചത് രൂപ അഞ്ച് മുതൽ എട്ട് രൂപവരെ
2026-07-09T10:17:00 | By Athira V
#Latest News #Chicken Price #Idukki

ഇടുക്കി : ( www.truevisionnews.com ) ഇടുക്കി ജില്ലയിൽ ഇറച്ചിക്കോഴി വില കുതിക്കുന്നു. കിലോഗ്രാമിന് 183–190 രൂപയായിരുന്നു ഇന്നലെ ഇറച്ചിക്കോഴി വില. ഒറ്റദിവസം കൊണ്ട് 5–8 രൂപയാണ് കൂടിയത്.

സാധാരണ ജൂൺ–ജൂലൈ മാസങ്ങളിൽ കോഴിവില കുറയുകയാണ് പതിവ്. ഉൽപാദനത്തിലെ കുറവും കോഴിത്തീറ്റ വിലയിലുണ്ടായ വർധനയുമാണ് വില ഉയരാൻ പ്രധാന കാരണമായി പറയുന്നത്.

വരും ദിവസങ്ങളിൽ വില ഇനിയും കൂടാനാണ് സാധ്യതയെന്നും ഇവർ പറയുന്നു. വില ഉയർന്നതോടെ, പലയിടത്തും കച്ചവടം ഗണ്യമായി കുറഞ്ഞു. വിലവർധന ഹോട്ടലുകൾക്കും തിരിച്ചടിയാണ്. നിലവിലെ സാഹചര്യത്തിൽ ചിക്കൻ വിഭവങ്ങൾക്കു വില വർധിപ്പിക്കേണ്ടി വരുമെന്നു ഹോട്ടലുടമകൾ പറയുന്നു.

ബീഫ്, പോർക്ക്, മീൻ തുടങ്ങി നോൺ വെജ് വിഭവങ്ങൾ വേണമെങ്കിൽ ‘വലിയ വില’ കൊടുക്കേണ്ടി വരുമെന്ന സ്ഥിതിയാണ്. വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ വേണമെന്ന ആവശ്യം ഉയരുന്നുണ്ട്.

Content Highlight: Broiler chicken prices are soaring in Idukki district

#Latest News #Chicken Price #Idukki

Next TV

Related Stories
ബ്ലാക്ക് മെയിലിങ് ജേർണലിസത്തിനെതിരെയും 'ഓപ്പറേഷൻ തൂഫാൻ' വേണമെന്ന് കോം ഇന്ത്യ; പുതിയ ഭാരവാഹികളായി; വിൻസെന്റ് നെല്ലിക്കുന്നേൽ- പ്രസിഡന്റ്, സോയിമോൻ മാത്യു- ജനറൽ സെക്രട്ടറി, കെ കെ ശ്രീജിത്ത്- ട്രഷറർ

Jul 9, 2026 10:59 AM

ബ്ലാക്ക് മെയിലിങ് ജേർണലിസത്തിനെതിരെയും 'ഓപ്പറേഷൻ തൂഫാൻ' വേണമെന്ന് കോം ഇന്ത്യ; പുതിയ ഭാരവാഹികളായി; വിൻസെന്റ് നെല്ലിക്കുന്നേൽ- പ്രസിഡന്റ്, സോയിമോൻ മാത്യു- ജനറൽ സെക്രട്ടറി, കെ കെ ശ്രീജിത്ത്- ട്രഷറർ

ഓപ്പറേഷൻ തൂഫാൻ, ബ്ലാക്ക് മെയിലിങ് ജേർണലിസം , കോം ഇന്ത്യ, വിൻസെന്റ് നെല്ലിക്കുന്നേൽ- പ്രസിഡന്റ്, സോയിമോൻ മാത്യു- ജനറൽ സെക്രട്ടറി, കെ കെ ശ്രീജിത്ത് -...

Read More >>
'മീന്‍ ഫ്രൈയില്‍ ചത്ത അട്ട'; കന്റോണ്‍മെന്റ് പൊലീസ് കാന്റീന്‍ കോര്‍പ്പറേഷന്‍ പൂട്ടിച്ചു

Jul 9, 2026 10:27 AM

'മീന്‍ ഫ്രൈയില്‍ ചത്ത അട്ട'; കന്റോണ്‍മെന്റ് പൊലീസ് കാന്റീന്‍ കോര്‍പ്പറേഷന്‍ പൂട്ടിച്ചു

'മീന്‍ ഫ്രൈയില്‍ ചത്ത അട്ട'; കന്റോണ്‍മെന്റ് പൊലീസ് കാന്റീന്‍ കോര്‍പ്പറേഷന്‍...

Read More >>
'അതേ ശുഷ്കാന്തി ആയുധക്കേസിലെ പ്രതിയെ പിടികൂടുന്നതിലും കാണിക്കാം'; ആഭ്യന്തരമന്ത്രിക്കെതിരെ  ഫേസ്ബുക്കിൽ കമന്റ്, ആർഎസ്എസ് പ്രവർത്തകനെതിരെ കേസ്

Jul 9, 2026 10:25 AM

'അതേ ശുഷ്കാന്തി ആയുധക്കേസിലെ പ്രതിയെ പിടികൂടുന്നതിലും കാണിക്കാം'; ആഭ്യന്തരമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ കമന്റ്, ആർഎസ്എസ് പ്രവർത്തകനെതിരെ കേസ്

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്കെതിരെ സാമൂഹ മാധ്യമത്തിൽ പ്രതികരിച്ചയാൾക്കെതിരെ പൊലീസ്...

Read More >>
Top Stories

News Roundup